Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിമ്രാന്റെ ലൊക്കേഷനില്‍ സംഭവിച്ചതിനെക്കുറിച്ച് സംവിധായകന്റെ വെളിപ്പെടുത്തല്‍?

05 JULY 2022 09:26 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് നടി കങ്കണ റണൗത്ത് അഭിനയിച്ച ചിത്രമായിരുന്നു 2017 ല്‍ പുറത്തിറങ്ങിയ സിമ്രാന്‍. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് നിരവധി വിവാദങ്ങളും ഉടലെടുത്തിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്തായ അപൂര്‍വ അസ്രാണിയും കങ്കണയും തമ്മിലുണ്ടായ പ്രശ്‌നങ്ങള്‍, സെറ്റില്‍ കങ്കണയുടെ പേരില്‍ വന്ന ആരോപണങ്ങള്‍ എന്നിവയായിരുന്നു ഇതിന് കാരണമായത്. ഇപ്പോഴിതാ കങ്കണയുമായി ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോഴുണ്ടായ അനുഭവങ്ങളെ പറ്റി തുറന്നു പറഞ്ഞിരിക്കുകയാണ് സിമ്രാന്റെ സംവിധായകന്‍ ഹന്‍സല്‍ മെഹ്ത.

കങ്കണ സൂപ്പര്‍ താരമാണെങ്കിലും അവരോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിച്ചത് ഏറ്റവും വലിയ തെറ്റായിരുന്നെന്നാണ് സംവിധായകന്‍ പറയുന്നത്. സിനിമയുടെ എഡിറ്റിംഗില്‍ കങ്കണ കൈ കടത്തിയെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ 'എഡിറ്റില്‍ കങ്കണ കൈ കടത്തിയിരുന്നില്ല. പക്ഷെ കൈ കടത്താന്‍ ഒന്നുമുണ്ടായിരുന്നില്ല. അവര്‍ (കങ്കണ) ഷൂട്ട് ചെയ്തത് മാത്രമേ ഞങ്ങളുടെ പക്കലുണ്ടായിരുന്നുള്ളൂ.'

കങ്കണ നല്ല നടിയാണ്. പക്ഷെ തന്നെ പറ്റി മാത്രം സിനിമ നിര്‍മ്മിച്ച് അവര്‍ തന്നിലേക്ക് മാത്രം ഒതുങ്ങുന്നത് പരിമിതിയാണ്. ഒരു സിനിമയില്‍ എല്ലാ കഥാപാത്രങ്ങള്‍ക്കും പ്രധാന്യമുണ്ടെന്നും ഹന്‍സല്‍ മെഹ്ത അഭിപ്രായപ്പെട്ടു. അടുത്തിടെ പുറത്തിറങ്ങിയ കങ്കണ ചിത്രം ധാക്കഡിലെ ഗാനത്തെയും ചിത്രത്തിന്റെ പേരെടുത്ത് പറയാതെ സംവിധായകന്‍ വിമര്‍ശിച്ചു.

'ഷി ഈസ് ഓണ്‍ ഫയര്‍' എന്ന് തുടങ്ങുന്ന ഗാനം കങ്കണയെ പറ്റി തന്നെയാണെന്നാണ് ഹന്‍സല്‍ അഭിപ്രായപ്പെട്ടത്. അതേസമയം കങ്കണ ഇപ്പോഴും വലിയ താരവും മികച്ച നടിയുമാണെന്നും എന്നാല്‍ നടിയോടൊപ്പം ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തനിക്ക് പറ്റില്ലെന്നും ഹന്‍സല്‍ മെഹ്ത തുറന്നു പറഞ്ഞു. തുടരെ വിവാദങ്ങളിലായ സിമ്രാന്‍ എന്ന സിനിമ ബോക്‌സ് ഓഫീസില്‍ വിജയം കണ്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (13 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (31 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (51 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends