Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നമ്മൾ കുറേ ദിവസം ഒരു പ്രഷര്‍ കുക്കറിനുള്ളില്‍ അകപ്പെട്ട അവസ്ഥയായിരിക്കും! പെട്ടികളെല്ലാം പാക്ക് ചെയ്യുന്ന സമയത്ത് ടീമില്‍ നിന്നും ഒരാള്‍ വന്ന് എന്നോട് ഫോണ്‍ കിട്ടിയാല്‍ കുറച്ച് ദിവസത്തേക്ക് സോഷ്യല്‍ മീഡിയ ഓപ്പണ്‍ ചെയ്തു നോക്കേണ്ടെന്നു പറഞ്ഞു.. നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല, കുറച്ച് പ്രശ്‌നമാണ്, പക്ഷെ അത് മൂന്നുനാല് മാസം കഴിയുമ്പോള്‍ ശരിയാകുമെന്നും എന്നെ സമാധാനിപ്പിച്ചു.. അന്ന് ഇന്‍സ്റ്റഗ്രാം ഓപ്പണ്‍ ചെയ്തതേ അറിയൂ, പിന്നെ ഒന്നും ഓര്‍മ്മയില്ല.. ആര്യയുടെ ആ വെളിപ്പെടുത്തൽ...

06 JULY 2022 10:00 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് ആര്യ. ബഡായി ബംഗ്ളാവിലൂടെ തന്റേതായുള്ള സ്ഥാനം ആര്യ നേടി. പിന്നാലെ ബിഗ്‌ബോസിലും എത്തിയപ്പോൾ ഇരും കയ്യും നീട്ടിയായിരുന്നു ആരാധകർ സ്വീകരിച്ചത്. തന്റെ വിശേഷങ്ങളൊക്കെ തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവത്തെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണ് ആര്യ. ആര്യയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു... ബിഗ്‌ബോസ് ഷോ പുറത്തുനിന്ന് കാണുന്നപോലെ അത്ര എളുപ്പമല്ല ഈ ഷോയ്ക്ക് ഉള്ളില്‍ ചെന്നാല്‍. നമ്മളെ കുറേ ദിവസം ഒരു പ്രഷര്‍ കുക്കറിനുള്ളില്‍ അകപ്പെട്ട അവസ്ഥയായിരിക്കും. അവിടെ ടിവിയോ ഫോണോ പേപ്പറോ എന്തിന് എഴുതാന്‍ ഒരു പേന പോലും ഇല്ല. അങ്ങനെയുള്ളിടത്ത് നൂറു ദിവസം താമസിക്കുക എന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണ്. അങ്ങോട്ടുമിങ്ങോട്ടും നോക്കി സംസാരിക്കുക എന്നല്ലാതെ അതിനുള്ളില്‍ നമുക്കൊന്നും ചെയ്യാനില്ല. ഈയൊരു അവസ്ഥയെ നമ്മുടെ സമനില കൈവിടാതെ 100 ദിവസം എങ്ങനെ തരണം ചെയ്യുമെന്നാണ് ബിഗ് ബോസില്‍ കാണിച്ചു കൊടുക്കേണ്ടത്. ബിഗ് ബോസില്‍ പങ്കെടുത്തു എന്നതിന്റെ പേരില്‍ എനിക്ക് യാതൊരു കുറ്റബോധവുമില്ല. മലയാളി പ്രേക്ഷകര്‍ ഇപ്പോഴും സീരിയലുകളെയും ടെലിവിഷന്‍ റിയാലിറ്റി വളരെ വികാരപരമായാണ് കാണുന്നത്. ബഡായി ബംഗ്ലാവിലെ ആര്യയെ ഇപ്പോഴും പിഷാരടിയുടെ ഭാര്യയായി കാണുന്നവരുണ്ട്. അതേപോലെയാണ് ബിഗ് ബോസിന്റെ കാര്യവും.

ഇത് ഒരു ഗെയിം ഷോയായി മാത്രം കാണേണ്ട കാര്യമേ ഉള്ളൂ, പക്ഷെ അതിനുപകരം റിയലായിട്ടാണ് പലരും കാണുന്നത്. പ്രൊഫഷണലി എനിക്ക് ബിഗ് ബോസില്‍ പങ്കെടുത്തത് കൊണ്ട് എനിക്ക് ഒരു പ്രശ്‌നവും തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയിലുള്ള ബഹളങ്ങള്‍ മാത്രമേ ഉണ്ടായിട്ടുള്ളൂ. അല്ലാതെയുള്ള ഒരു പ്രശ്‌നങ്ങളും ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. പിന്നെ ഷോ സാമ്പത്തികപരമായി എനിക്ക് ഗുണം ചെയ്തിട്ടുണ്ട്. അത്രമാത്രം. ബിഗ് ബോസ് സീസണ്‍ 2 കോവിഡ് മൂലം ഇടയ്ക്ക് നിര്‍ത്തേണ്ടി വന്നിരുന്നു. അതേക്കുറിച്ചും ആര്യ വാചാലയായി: 'അന്ന് പെട്ടെന്നൊരു ദിവസം ഞങ്ങളോട് ലാലേട്ടന്‍ ഷോ നിര്‍ത്തുകയാണെന്നും എല്ലാവരോടും തയ്യാറായിരിക്കാനും പറയുകയായിരുന്നു. പിന്നീട് അവിടത്തെ ക്രൂ മുഴുവനും അകത്തു കടന്ന് ഞങ്ങളെ സഹായിക്കാന്‍ വന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഫോണ്‍ തന്ന ശേഷം ഒരേയൊരു കോള്‍ മാത്രം വിളിക്കാന്‍ അനുവാദം തന്നു. അതിനുശേഷം ഞങ്ങളോട് ഫോണ്‍ തിരികെ വാങ്ങിച്ചു. പിന്നീട് പുറത്തിറങ്ങി ഏറെക്കഴിഞ്ഞാണ് ഫോണ്‍ തിരികെ തന്നത്. പിന്നീട് പെട്ടികളെല്ലാം പാക്ക് ചെയ്യുന്ന സമയത്ത് ടീമില്‍ നിന്നും ഒരാള്‍ വന്ന് എന്നോട് ഫോണ്‍ കിട്ടിയാല്‍ കുറച്ച് ദിവസത്തേക്ക് സോഷ്യല്‍ മീഡിയ ഓപ്പണ്‍ ചെയ്തു നോക്കേണ്ടെന്നു പറഞ്ഞു.

നമ്മള്‍ വിചാരിക്കുന്നതുപോലെയല്ല, കുറച്ച് പ്രശ്‌നമാണ്, പക്ഷെ അത് മൂന്നുനാല് മാസം കഴിയുമ്പോള്‍ ശരിയാകുമെന്നും എന്നെ സമാധാനിപ്പിച്ചു. ഫോണ്‍ കിട്ടിക്കഴിഞ്ഞ ശേഷം എന്നെ ആദ്യം വിളിച്ചത് ഹൗസില്‍ നിന്നും മുന്‍പ് എവിക്ടായിപ്പോയ വീണയായിരുന്നു. വീണ എന്നെ വിളിച്ച് സംസാരിച്ച് നീ ഓക്കെയാണോ എന്നൊക്കെ ചോദിച്ചു. അപ്പോള്‍ ഞാന്‍ അതെ, കുഴപ്പമില്ല എന്നൊക്കെ പറഞ്ഞു. പിന്നെ പറഞ്ഞത് ഇന്‍സ്റ്റഗ്രാം തുറന്നുനോക്കേണ്ടെന്നായിരുന്നു. അപ്പോഴും ചുറ്റിലും എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു. പിന്നെ പറഞ്ഞു, അല്‍പം കഴിഞ്ഞിട്ടാണെങ്കിലും നീ എല്ലാം അറിയും. എന്നുവെച്ച് നീ വിഷമിക്കേണ്ട, അതൊക്കെ ഗെയിമിന്റെ ഭാഗമായി സംഭവിച്ചതാണ്. നീ എന്താണെന്ന് നിനക്കും നിന്റെ വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും അറിയാം. അതുകൊണ്ട് എന്തുസംഭവിച്ചാലും ചിന്തിച്ചുവിഷമിക്കേണ്ടതില്ലെന്നായിരുന്നു വീണ പറഞ്ഞത്. അപ്പോള്‍ എന്തോ കാര്യമായ പ്രശ്‌നമുണ്ടെന്ന് എനിക്ക് ശരിക്കും തോന്നി. സ്വാഭാവികമായും അപ്പോള്‍ തന്നെ ഇന്‍സ്റ്റഗ്രാം തുറന്ന് നോക്കുകയായിരുന്നു. അതു കഴിഞ്ഞ് പിന്നെ എനിക്ക് ഒന്നും ഓര്‍മ്മയില്ല.' ആര്യ പറയുന്നു. ഇതൊരു ഗെയിം ഷോയാണെന്ന് പ്രേക്ഷകര്‍ എന്നു മനസ്സിലാക്കുന്നുവോ അന്ന് ഈ ഷോ വേറെ ലെവലിലേക്ക് പോകുമെന്നും ആര്യ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends