Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോവിഡ് വ്യാപിച്ചതോടെ ദീര്‍ഘകാലമായി വീട്ടില്‍ അടച്ചിരിക്കുകയായിരുന്നു... മകൻ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയില്‍ ആണ്.. വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു.. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്.. തന്റെ ജീവിതത്തിലെ ദുഃഖങ്ങൾ തുറന്ന് പറഞ്ഞ് ഉഷ ഉതുപ്പ്..

07 JULY 2022 09:36 AM IST
മലയാളി വാര്‍ത്ത

ഉഷാ ഉതുപ്പിനെ അറിയാത്തവരായി ആരും തന്നെയുണ്ടാകില്ല. ഇന്ത്യയിലും വിദേശത്തും ഒട്ടേറെ ആരാധകരുള്ള ഗായിക മലയാളത്തിലും നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. എന്റെ കേരളം എത്ര സുന്ദരം എന്ന ആല്‍ബം സോങ് വളരെ പ്രശസ്തമാണ്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഒട്ടേറെ സംഗീതപരിപാടികള്‍ നടത്തിയ ഉഷ പിന്നീട് ചില ചലച്ചിത്രങ്ങളില്‍ അഭിനയിക്കുകയും ചാനല്‍ പരിപാടികളില്‍ ജഡ്ജായി എത്തുകയും ചെയ്തിരുന്നു. 1972-ല്‍ പുറത്തിറങ്ങിയ ബോംബെ ടു ഗോവ എന്ന ഹിന്ദി ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ശത്രുഘ്‌നന്‍ സിന്‍ഹ എന്നിവര്‍ക്കൊപ്പവും 2006-ല്‍ പോത്തന്‍ ബാവ എന്ന മലയാള ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പവും ഉഷ ഉതുപ്പ് അഭിനയിച്ചു. ലൂസിഫറിലെ എമ്പുരാനേ... എന്ന ഗാനമാണ് ഉഷ ഉതുപ്പ് മലയാളത്തില്‍ ഒടുവില്‍ പാടിയത്.

കോവിഡിനെത്തുടര്‍ന്ന് കുറച്ച് നാളുകളായി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു താരം. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സ്വകാര്യദുഃഖങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഉഷ ഉതുപ്പ്. കോവിഡ് വ്യാപിച്ചതോടെ ദീര്‍ഘകാലമായി വീട്ടില്‍ അടച്ചിരിക്കുകയായിരുന്നുവെന്നും നീണ്ട രണ്ടര വര്‍ഷത്തിനു ശേഷമാണ് യാത്ര ചെയ്യുന്നതെന്നും അത് പണം തരും പരിപാടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണെന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും ഉഷ ഉതുപ്പ് വേദിയില്‍ പറഞ്ഞു. എല്ലാവരേയും പോലെ തന്നെ തന്റെ ജീവിതത്തേയും കോവിഡ് വളരെ ദോഷകരമായി ബാധിച്ചെന്നും ഉഷ ഉതുപ്പ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഞാന്‍ എവിടേയ്ക്കും പോയിട്ടില്ല. കോവിഡ് വന്നതോടെ ജീവിതം കൊല്‍ക്കത്തയില്‍ മാത്രമായി ഒതുങ്ങുകയായിരുന്നു. എനിക്ക് എന്റെ കുടുംബാംഗങ്ങളെപ്പോലും കാണാന്‍ കഴിഞ്ഞില്ല. ഇക്കാലമത്രയും മകള്‍ അഞ്ജലിയെയും മരുമകനെയും പേരക്കുട്ടികളെയും പിരിഞ്ഞിരിക്കേണ്ടി വന്നു.

എന്റെ ഭര്‍ത്താവ് ദീര്‍ഘകാലമായി കേരളത്തില്‍ ആയിരുന്നു. അടുത്തിടെയാണ് അദ്ദേഹം കൊല്‍ക്കത്തയിലേയ്ക്ക് തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ അമ്മ കോട്ടയത്തെ കുടുംബവീട്ടില്‍ ഉണ്ട്. അമ്മയെ കാണണമെന്ന് എനിക്ക് ഒരുപാട് ആഗ്രഹമുണ്ട്. കേരളത്തിലേയ്ക്കുള്ള ഈ വരവിലൂടെ എനിക്ക് കുടുംബാംഗങ്ങളെ കാണാനുള്ള അവസരം കൂടി കിട്ടുകയാണ്. അതില്‍ ഒരുപാട് സന്തോഷം. എന്റെ മകന്‍ സണ്ണി എനിക്കൊപ്പം കൊല്‍ക്കത്തയില്‍ തന്നെയാണ് താമസം. അവന്‍ വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയില്‍ ആണ്. വൃക്ക മാറ്റിവയ്ക്കാന്‍ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടു. ഇപ്പോള്‍ ഡയാലിസിസിലൂടെയാണ് ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്. ജീവിതദുഃഖങ്ങളും കോവിഡ് ഏല്‍പ്പിച്ച വിഷമതകളും മറികടക്കാന്‍ എന്നെ സഹായിക്കുന്നത് സംഗീതമാണ്. സംഗീതം മാത്രമാണ് ഏക ആശ്വാസമെന്നും ഉഷ ഉതുപ്പ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends