Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ പണവും സ്വീകരിച്ച് ധന്യ വന്നിരുന്നെങ്കിൽ ഞാൻ ആദ്യം തല്ലുമായിരുന്നു.. പണത്തിന് ആവശ്യമുണ്ട് എന്നത് സത്യമാണ്.! ധന്യയുടെ പേര് വെച്ച് ഇത്തരം ഫേക്ക് വാർത്തകൾ ഉണ്ടാക്കി പണമുണ്ടാക്കിയ ഒരുപാടുപേരുണ്ട് അവരോടെല്ലാം പുച്ഛം മാത്രമാണുള്ളത്.. 'ജാസ്മിന്റെ ഭാഷയിൽ പറഞ്ഞാൽ തെണ്ടിത്തരമാണ് അവർ ചെയ്തത്.. തുറന്ന് പറഞ്ഞ് ഭർത്താവ് ജോൺ...

07 JULY 2022 12:01 PM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് മലയാളം സീസൺ ഫോർ അവസാനിച്ചെങ്കിലും ഇപ്പോഴും സോഷ്യൽമീഡിയ നിറയെ ബി​ഗ് ബോസ് വിശേഷങ്ങൾ തന്നെയാണ്. നൂറ് ദിവസം തികച്ച് പുറത്ത് വന്ന മത്സരാർഥികളുടെ ആഘോഷങ്ങളും അഭിമുഖങ്ങളുമാണ് എല്ലായിടത്തും നിറയുന്നത്. ഇതുവരെ ‌വന്ന മൂന്ന് സീസണുകളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ പ്രേക്ഷകർ സെലിബ്രേറ്റ് ചെയ്ത സീസൺ നാലാം സീസൺ തന്നെയായിരുന്നു. ഇരുപത് മത്സരാർഥികൾ പങ്കെടുത്ത സീസൺ ഫോറിൽ ആറ് ഫൈനലിസ്റ്റുകളാണ് ഉണ്ടായിരുന്നത്. ഫൈനൽ ഫൈവിൽ വരില്ലെന്ന് മത്സരാർഥികളിൽ ചിലർ തന്നെ പ്രവചി‌ച്ചിരുന്ന വ്യക്തിയായിരുന്നു ധന്യ മേരി വർ​ഗീസ്. പക്ഷെ അവരെയെല്ലാം കടത്തിവെട്ടി ധന്യ ഫൈനൽ സിക്സിൽ ഇടം നേടി. അ‍ഞ്ചാം സ്ഥാനമായിരുന്നു ധന്യയ്ക്ക് ലഭിച്ചത്. ധന്യയെന്ന മത്സരാർ‌ഥി വളരെ കുറച്ച് തവണ മാത്രമെ നോമിനേഷനിൽ വന്നിരുന്നുള്ളൂ. അതിന് കാരണം ധന്യയുടെ സേഫ് ​ഗെയിമാണെന്നാണ് പ്രേക്ഷകരിൽ ഭൂരിഭാ​ഗം പേരും മത്സരാർഥികളിൽ ചിലരും പറഞ്ഞിരുന്നത്.

മൂന്ന് സ്ത്രീകളാണ് ഇത്തവണ ഫൈനൽ വരെ എത്തിയത്. ധന്യയും ലക്ഷ്മിപ്രിയയും ദിൽഷയുമായിരുന്നു അത്. ടാസ്ക്കുകളിലെല്ലാം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള ധന്യ രണ്ട് തവണ ​ഹൗസിലെ ക്യാപ്റ്റനുമായിരുന്നു. ​ഗ്രാന്റ് ഫിനാലെയ്ക്ക് മുമ്പായി ഫൈനലിസ്റ്റുകൾക്ക് പത്ത് ലക്ഷം രൂപ ഓഫർ ചെയ്ത് ​ഗെയിമിൽ നിന്ന് സ്വയം പിന്മാറാനുള്ള അവസരം ബി​ഗ് ബോസ് നൽകിയിരുന്നു. പക്ഷെ ആരും അത് സ്വീകരിച്ചിരുന്നില്ല. അന്ന് മുതൽ പലർക്കുമുള്ള സംശയമായിരുന്നു ധന്യ അത്ര വലിയ തുക കിട്ടിയിട്ടും എന്തുകൊണ്ട് സ്വീകരിച്ചില്ല എന്നത്. ഇപ്പോൾ ഹൗസിൽ നൂറി ദിവസം പൂർത്തിയാക്കി തിരികെ വന്ന ധന്യയെ കുറിച്ച് ഭർത്താവ് ജോൺ പറയുന്നത് ഇങ്ങനെയാണ്. 'ഇവിടുന്ന് നൂറ് ദിവസം തികയ്ക്കുക എന്ന ലക്ഷ്യത്തടെയും സ്വപ്നത്തോടെയുമാണ് ധന്യ പോയത്. അവൾ ആ സ്വപ്നം സാക്ഷാത്കരിച്ചു.' 'പത്ത് ലക്ഷം ഓഫർ ചെയ്തുള്ള ബി​ഗ് ബോസിന്റെ ടാസ്ക്ക് വന്നപ്പോൾ പലരും എന്നോട് ധന്യ പത്ത് ലക്ഷം എടുക്കാതിരുന്നതിൽ പരാതി പറഞ്ഞിരുന്നു.'

'ആ പണവും സ്വീകരിച്ച് ധന്യ വന്നിരുന്നെങ്കിൽ ഞാൻ ആദ്യം തല്ലുമായിരുന്നു. പണത്തിന് ആവശ്യമുണ്ട് എന്നത് സത്യമാണ്. പക്ഷെ അതും എടുത്ത് മടങ്ങി വന്നിരുന്നെങ്കിൽ ​ഗ്രാന്റ് ഫിനാലെ സ്റ്റേജ് ധന്യയ്ക്ക് ലഭിക്കുമായിരുന്നില്ല.' 'ആ പണം സ്വീകരിക്കാതിരുന്നതുകൊണ്ട് പലരുടേയും സ്വപ്നമായ സ്റ്റേജിൽ ധന്യയ്ക്ക് നിൽക്കാൻ സാധിച്ചു. ഞങ്ങൾക്ക് പിആർ വർക്കുണ്ടായിരുന്നില്ല. ഞാനായിരുന്നു ഇവൾക്കുണ്ടായിരുന്ന ഒരേയൊരു പിആർ.' 'എവിക്ടായിപ്പോയ ഒറ്റ മത്സരാർഥിപോലും ധന്യയ്ക്ക് വേണ്ടി അകത്തും സംസാരിച്ചിട്ടില്ല പുറത്തും സംസാരിച്ചിട്ടില്ല. പക്ഷെ ധന്യയ്ക്ക് അഭിമാനിക്കാം അവൾക്ക് കിട്ടിയ വോട്ടുകളെല്ലാം അവൾക്ക് മാത്രം അവകാശപ്പെട്ടതാണെന്ന്.' മറ്റൊരു മത്സരാർഥിയും അതെ കുറിച്ച് അവകാശപ്പെടാൻ ഇല്ല. പത്ത് ലക്ഷം ​രൂപയുടെ മണി ടാസ്ക്ക് നടക്കുമ്പോൾ പലരിും യുട്യൂബിൽ വീഡിയോ ഇട്ടിരുന്നു ധന്യ പണം എടുത്ത് മത്സരത്തിൽ നിന്നും പിന്മാറിയെന്നത്. അങ്ങനെ ചില യുട്യൂബ് ചാനലുകൾ വാർത്തകളും ഫേക്ക് വീഡിയോകളും ഇട്ടതിനാൽ ധന്യയ്ക്ക് ലഭിക്കുന്ന വോട്ടിനേയും അത് ബാധിച്ചു. ധന്യയുടെ പേര് വെച്ച് ഇത്തരം ഫേക്ക് വാർത്തകൾ ഉണ്ടാക്കി പണമുണ്ടാക്കിയ ഒരുപാടുപേരുണ്ട് അവരോടെല്ലാം പുച്ഛം മാത്രമാണുള്ളത്. 'ജാസ്മിന്റെ ഭാഷയിൽ പറഞ്ഞാൽ തെണ്ടിത്തരമാണ് അവർ ചെയ്തത്. ധന്യ നൂറ് ദിവസം തികച്ച് വന്നതിൽ എല്ലാവർക്കും സന്തോഷമാണ്. ധന്യയ്ക്ക് വേണ്ടി വീട്ടിലുണ്ടായിരുന്നവരിൽ ആരും ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലെന്നും ജോൺ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (14 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (32 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (52 minutes ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (4 hours ago)

Malayali Vartha Recommends