Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെ ഓട്ടം തുടങ്ങി! കൊച്ചിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ഇന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ എത്തും.. മൂന്ന് ദിവസത്തിനുള്ളിൽ അത് സംഭവിക്കും... ആ വമ്പൻ തെളിവുകൾ പുറത്ത്... ദിലീപിനെ വലിച്ച് കീറാൻ അന്വേഷണസംഘം

07 JULY 2022 01:58 PM IST
മലയാളി വാര്‍ത്ത

ദിലീപിന്റെ വാദം എല്ലാം തള്ളിക്കൊണ്ടാണ് ഹൈക്കോടതി നടി ആക്രമിക്കപ്പെട്ട കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ഹർജയിൽ അനുകൂല ഉത്തരവ് കൊണ്ടുവന്നത്. സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇപ്പോള്‍ തുടരന്വേഷണം നടക്കുന്നത്. ഈ അന്വേഷണം പൂര്‍ത്തിയായാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനാണ് തീരുമാനം. എന്നാല്‍ ഡിജിറ്റല്‍ തെളിവുകളുടെ പരിശോധന എളുപ്പം തീരില്ല. ഇക്കാര്യമാണ് അന്വേഷണ സംഘം കോടതിയില്‍ ചൂണ്ടിക്കാട്ടുക. അന്വേഷണത്തിന് കൂടുതല്‍ സമയം എടുക്കുന്നതില്‍ കുഴപ്പമില്ല എന്നാണ് സര്‍ക്കാരിന്റെ നിലപാട്. അന്വേഷണം എപ്പോള്‍ അവസാനിപ്പിക്കണമെന്ന് തീരുമാനിക്കാന്‍ കോടതിക്ക് അധികാരമില്ല.

എന്നാല്‍ പീഡന കേസുകളില്‍ എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണമെന്ന് നേരത്തെ സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. അഞ്ച് വര്‍ഷം പിന്നിട്ട നടി ആക്രമിക്കപ്പെട്ട കേസില്‍ ഘട്ടങ്ങളായി സമയപരിധി കോടതി നീട്ടി നല്‍കുകയാണ് ചെയ്തത്. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കണം എന്നാണ് ദിലീപിന്റെ ആവശ്യം. കേസ് നീണ്ടുപോകുന്നത് കരിയറിനെ ബാധിക്കുന്നുവെന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്. വിചാരണ ഏകദേശം അന്തിമഘട്ടത്തിലെത്തി നില്‍ക്കെയാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുണ്ടായതും തുടരന്വേഷണം വന്നതും. തുടര്‍ന്ന് വിചാരണ നടപടികള്‍ നിലച്ച മട്ടാണ്. തുടരന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷമാകും ഇനി വിചാരണ ത്വരിതപ്പെടുത്താനാകുക. അനുബന്ധ കുറ്റപത്രം വൈകുന്നതിന് അനുസരിച്ച് വിധി വരുന്നതും വൈകും.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ അനധികൃതമായി തുറന്നു എന്ന ആരോപണത്തില്‍ വസ്തുത അറിയാന്‍ വേണ്ടിയാണ് മെമ്മറി കാർഡ് വീണ്ടും പരിശോധിക്കണമെന്ന ഹൈക്കോടതി വിധി പുറത്ത് വന്നത്. മെമ്മറി കാര്‍ഡ് ലഭിച്ച് ഏഴ് ദിവസത്തിനകം പരിശോധനാ റിപ്പോര്‍ട്ട് കൈമാറണമെന്നാണ് ഹൈക്കോടതി നല്‍കിയിരിക്കുന്ന നിര്‍ദേശം. കൊച്ചിയില്‍ നിന്ന് മെമ്മറി കാര്‍ഡ് ഇന്ന് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ എത്തിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ദിലീപിനെ സംബന്ധിച്ച് വളരെ നിര്‍ണായകമായിരിക്കും പരിശോധനാ റിപ്പോര്‍ട്ട്. മെമ്മറി കാര്‍ഡ് പരിശോധന ദിലീപ് ഹൈക്കോടതിയില്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ദിലീപിന്റെ വാദം തള്ളിയാണ് ഹൈക്കോടതി പരിശോധനയ്ക്ക് അനുമതി നല്‍കിയത്. കേസില്‍ അന്വേഷണം വേഗത്തില്‍ അവസാനിപ്പിക്കേണ്ട എന്ന തീരുമാനത്തിലേക്ക് അന്വേഷണ സംഘം എത്തുന്നു എന്ന സൂചനയുമുണ്ട്.

ഇന്ന് മെമ്മറി കാര്‍ഡ് ലാബിലെത്തിയാല്‍ അടുത്ത ബുധനാഴ്ച വരെ സമയമുണ്ട്. എന്നാല്‍ ഇതിന് മുമ്പ് തന്നെ പരിശോധനാ ഫലം ലഭിക്കുമെന്ന് അന്വേഷണ സംഘം കരുതുന്നു. മൂന്ന് ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. മെമ്മറി കാര്‍ഡ് തുറന്നു പരിശോധിക്കുമ്പോഴാണ് ഹാഷ് വാല്യു മാറുക. കോടതിയുടെ കസ്റ്റഡിയിലുണ്ടായിരുന്ന വേളയില്‍ അനധികൃതമായി തുറന്നോ എന്നാണ് ലാബില്‍ പരിശോധിക്കുന്നത്. തുറന്നിട്ടുണ്ടെങ്കില്‍ തിയ്യതിയും ലഭിക്കും. ഈ സമയം മെമ്മറി കാര്‍ഡ് ഏത് കോടതിയുടെ കസ്റ്റഡിയിലായിരുന്നു, അവിടെയുണ്ടായിരുന്ന ജീവനക്കാര്‍ ആരൊക്കെയായിരുന്നു എന്നീ കാര്യങ്ങള്‍ വേഗത്തില്‍ മനസിലാക്കാം. മെമ്മറി കാര്‍ഡ് പരിശോധിച്ച് റിപ്പോര്‍ട്ട് സീല്‍ വച്ച കവറില്‍ വിചാരണ കോടതിക്ക് കൈമാറണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഹാഷ് വാല്യു മാറിയതില്‍ അനധികൃത ഇടപെടല്‍ നടന്നുവെന്ന് ബോധ്യമായാല്‍ അന്വേഷണം ഇനിയും നീളാനാണ് സാധ്യത. ഈ മാസം 15നകം അന്തിമ റിപ്പോര്‍ട്ട് നല്‍കണമെന്ന് നേരത്തെ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. അതേസമയം, കേസ് അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന് ആവശ്യപ്പെടാന്‍ അന്വേഷണ സംഘത്തിന് പദ്ധതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരുന്നു. കൂടുതല്‍ സമയം തേടുന്നതില്‍ തെറ്റില്ല, കോടതിക്ക് അന്വേഷണം തടയാന്‍ സാധിക്കില്ല എന്ന ഉപദേശമാണ് ലഭിച്ചത്. അതുകൊണ്ടുതന്നെ മൂന്ന് മാസം കൂടി സമയം തേടാനാണ് സാധ്യത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (8 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (28 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (46 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends