Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി കിടക്കുകയാണെങ്കിൽ നമ്മളെ കാണുന്ന ചിലരൊക്കെ ഓടി വന്ന് പറയും സാറെ... അയാളെ ഇറക്കി വിടണം കെട്ടോ.. ഭയങ്കര കുഴപ്പമാണ്! ചിലർ എയർ പോട്ടിൽ കാണുമ്പോഴും സംസാരിക്കാൻ വരും! ലാൽ സാർ ഇന്ന് മറ്റെയാളെ ഇറക്കി വിട്ടില്ലേൽ ഞാൻ ഒരു സിനിമ പോലും കാണില്ലയെന്നൊക്കെ... ' 'ഇതൊക്കെ ഞാനാണ് തീരുമാനിക്കുന്നതെന്നപോലെയാണ് ആൾക്കാർ പറയുന്നത്... ബി​ഗ് ബോസ് അവതാരകനായ ശേഷം സംഭവിക്കുന്നതിനെക്കുറിച്ച് മോഹൻലാൽ!

08 JULY 2022 12:05 PM IST
മലയാളി വാര്‍ത്ത

ബി​ഗ് ബോസ് സീസൺ 4 ൻ്റെ ​ഗ്രാൻഡ് ഫിനാലെ കഴിഞ്ഞ് ദിവസങ്ങളായെങ്കിലും ഷോയെക്കുറിച്ചുള്ള ചർച്ചകൾ ഇനിയും തീർന്നിട്ടില്ല. അതിലെ മത്സരാർത്ഥികളെക്കുറിച്ചും ഷോയെക്കുറിച്ചുമൊക്കെ പ്രേക്ഷകരും അതിലെ മത്സരാർത്ഥികളും പറഞ്ഞുകൊണ്ടെയിരിക്കുകയാണ് ഇപ്പഴും. സംഭവ ബഹുലമായ സീസണായിരുന്നു ഇത്തവണത്തേത്. ബിഗ് ബോസ് മലയാളം മറ്റ് ഭാഷകളേക്കാളും വലിയ ഷോയായി മാറിയെന്ന് ദി വാൾട്ട് ഡിസ്‍നി കമ്പനി ഇന്ത്യയുടേയും സ്റ്റാർ ഇന്ത്യയുടേയും പ്രസിഡന്റായ കെ.മാധവൻ ഫിനാലെയിൽ തന്നെ പറഞ്ഞിരുന്നു. പ്രേക്ഷകരുടെ പങ്കാളിത്തം വോട്ടിങിന്റെ കാര്യത്തിലും കൂടി വരികയാണ്. ഇത്തരം ഒരു എക്സ്‍പെൻസീവ് ഷോ മലയാളത്തിൽ ചെയ്യാൻ നാല് വർഷം മുമ്പ് ആലോചിക്കുമ്പോൾ ആശങ്കകളുണ്ടായിരുന്നു.''പ്രത്യേകിച്ച് ഇതിന്റെ പ്രേക്ഷക തലത്തിലുള്ള സ്വീകാര്യതയെ കുറിച്ചായിരുന്നു ആശങ്ക. ഇപ്പോൾ നാല് വർഷങ്ങൾക്ക് ശേഷം പിന്നോട്ട് നോക്കുമ്പോൾ ബിഗ് ബോസ് മലയാളം ഇന്ത്യയിലെ തന്നെ നമ്പർ വൺ ഷോയായിട്ട് മാറി.' 'പ്രായഭേദമന്യേ എല്ലാവരും ആസ്വദിക്കുന്ന ഒരു ഷോയായി മാറിയിരിക്കുകയാണ്.

ഇത്രയും വലിയ ഒരു ഷോയായി മാറാനുള്ള കാരണം ലാലേട്ടന്റെ സജീവമായ സാന്നിധ്യമാണ്.' 'ഇന്ത്യയിൽ ആറോ ഏഴോ ഭാഷകളിൽ ബിഗ് ബോസ് നടക്കുന്നുണ്ട്. അതിൽ ഒന്നും ഡബിൾ ഡിജിറ്റ് റേറ്റിംഗ് കിട്ടുന്ന ഒരു ഷോയും ഇല്ല. മുഴുവൻ ക്രഡിറ്റും ലാലേട്ടനാണ്.' 'ബിഗ് ബോസ് വീട്ടിലെ ഓരോ സ്‍പന്ദനവും കൃത്യമായി അറിഞ്ഞ് അവരെ സ്‍നേഹിച്ചും ഉപദേശിച്ചും വേണ്ടപ്പോൾ വിമർശിച്ചും അദ്ദേഹം ഒപ്പമുണ്ടായിരുന്നു.' 'അതുപോലെ തന്നെ മത്സരാർഥിക്ക് പുറംലോകവുമായുള്ള ഏക കണ്ണിയും ലാലേട്ടൻ തന്നെയായിരുന്നു. ഏഷ്യാനെറ്റ് തുടങ്ങിയത് മുതൽ മോഹൻലാലുമായുള്ള ബന്ധം വളരെ വിലപ്പെട്ടതാണ്' എന്നാണ് ​ഗ്രാന്റ് ഫിനാലെ വേദിയിൽ വെച്ച് മാധവൻ പറഞ്ഞത്. മോഹൻലാലിപ്പോൾ ബി​ഗ് ബോസ് മലയാളത്തിന്റെ ബ്രാൻഡ് അംബാസിഡറായി മാറിയിരിക്കുകയാണ്. ​സുരാജ് വെഞ്ഞാറമൂടും ​ഗ്രാന്റ് ഫിനാലെ ആഘോഷമാക്കാൻ എത്തിയിരുന്നു.

വേദിയിൽ വെച്ച് സുരാജമായി സംസാരിക്കവെ മോഹൻലാൽ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ബി​​ഗ് ബോസ് ഷോയുടെ അവതാരകനായ ശേഷം പ്രാക്ക് കിട്ടുന്നുണ്ടോയെന്ന് സുരാജ് ചോദിച്ചപ്പോഴായിരുന്നു മോഹൻലാലിന്റെ നർമ്മം കലർന്ന മറുപടി. 'ലാലേട്ടനൊക്കെ എന്തോരം പ്രാക്കാണ് എവിക്ഷൻ എപ്പിസോഡുകൾ കഴിയുമ്പോൾ വാങ്ങിച്ച കൂട്ടുന്നത്. മത്സരാർഥികൾക്ക് ഇവിടെയിരുന്ന് ചിരിച്ചാൽ മതി.' 'ലാലേട്ടൻ അനുഭവിക്കുന്ന പ്രാക്കുകൾ നിങ്ങൾ അറിഞ്ഞിട്ടുണ്ടോയെന്നാണ്' സുരാജ് വെഞ്ഞാറമൂട് മത്സരാർഥികളോടും മോഹൻലാലിനോടുമായി ചോദിച്ചത്. സുരാജിന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു. 'സുരാജ് പറഞ്ഞത് ശരിയാണ്. മത്സരാർഥികൾക്ക് അറിയില്ല. ചിലപ്പോൾ ഞാൻ കാറിൽ‌ പോകുമ്പോൾ ഏതെങ്കിലും ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങി കിടക്കുകയാണെങ്കിൽ നമ്മളെ കാണുന്ന ചിലരൊക്കെ ഓടി വന്ന് പറയും സാറെ... അയാളെ ഇറക്കി വിടണം കെട്ടോ.. ഭയങ്കര കുഴപ്പമാണ് എന്ന്.' 'ചിലർ എയർ പോട്ടിൽ കാണുമ്പോഴും സംസാരിക്കാൻ വരും ഇന്ന് ലാൽ സാർ ഇന്ന് മറ്റെയാളെ ഇറക്കി വിട്ടില്ലേൽ ഞാൻ ഒരു സിനിമ പോലും കാണില്ലയെന്നൊക്കെ... ' 'ഇതൊക്കെ ഞാനാണ് തീരുമാനിക്കുന്നത് എന്നപോലെയാണ് ആൾക്കാർ പറയുന്നത്. ബി​ഗ് ബോസിലെ കാര്യങ്ങളൊക്കെ ഒരു പ്രോസസിലൂടെയാണ് നടക്കുന്നത്. അതുകൊണ്ട് സുരാജ് പറഞ്ഞത് കറക്ടാണ്.' 'നീയും എന്നെ പ്രാകിയിട്ടുണ്ടോ?' എന്നാണ് സുരാജിനോട് മോഹൻലാൽ പറഞ്ഞത്. ഓരോ വീക്കെൻഡ് എപ്പിസോഡ് കഴിയുമ്പോഴും പ്രേക്ഷകർ പ്രതീക്ഷിക്കുന്നതല്ല അവതാരകൻ മോഹൻലാൽ പറയുന്നതെങ്കിൽ അദ്ദേഹത്തെ അസഭ്യം പറയുകയും ട്രോൾ ചെയ്യുകയും ചെയ്യുന്ന രീതിയുണ്ട്. ചിലരൊക്കെ മോഹൻലാലിനെ മാറ്റി സൽമാൻ ഖാനെ അവതാരകനാക്കുവെന്നുള്ള നിർദേശം വരെ ബി​ഗ് ബോസ് അണിയറപ്രവർത്തകർക്ക് വേണ്ടി പ്രമോകൾക്ക് താഴെ കമന്റായി കുറിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (7 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (27 minutes ago)

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (45 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (2 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (2 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (3 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (4 hours ago)

Malayali Vartha Recommends