Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

'ഒരു സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ആ മെമ്മറി കാർഡിൽ ഉള്ളത്... ഇതാണ് പബ്ലിക് ഡോക്യുമെന്റായി സൂക്ഷിച്ചിരിക്കുന്നത്! ദിലീപിനെ പോലെ 250 രൂപയ്ക്ക് മിമിക്രി കളിച്ച് നടന്നിരുന്നയാൾ മലയാള സിനിമ മേഖലയുടെ നെറുകയിലേക്ക് കടന്ന് വന്നിട്ടുണ്ടെങ്കിൽ അതൊരിക്കലും സുതാര്യമായ വഴിയിലൂടെ ആയിരിക്കില്ല... ദിലീപിന്റെ ഈ വളർച്ചയെ വളരെ ആശങ്കയോടെയാണ് മലയാളികൾ നോക്കി കാണുന്നത്; മനുഷ്യനെന്ന നിലയിൽ ദിലീപ് അമ്പേ പരാജയപ്പെട്ടിരിക്കുന്നു; തുറന്നടിച്ച് അഡ്വ സുധ ഹരിദ്വാർ

10 JULY 2022 10:53 AM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് വളരെ നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. അതായത് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 15ന് അവസാനിക്കും. എന്നാൽ കേസിൽ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയക്കണം എന്ന് ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയിൽ നിന്നും അനുകൂലമായ വിധി വന്നതോടെ ക്രൈംബ്രാഞ്ച് തീർത്തും അതിന് പിന്നാലെയാണ്. ഉടൻ തന്നെ പരിശോധന പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി അന്വേഷണ സംഘത്തെ അറിയിച്ചിട്ടുണ്ട്. തുടരന്വേഷണത്തിനുള്ള സമയപരിധി അവാസനിക്കാൻ ദിവസങ്ങൾ മാത്രമുള്ളപ്പോളാഴാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.അതേസമയം മെമ്മറി കാർഡ് കോടതിയുടെ സേഫ് കസ്റ്റഡയിൽ സൂക്ഷിച്ചിരുന്നുവെങ്കിൽ ഹാഷ് വാല്യു മാറിയാൽ തന്നെ അത് ചെയ്തത് ആരെന്ന് കണ്ടുപിടിക്കാൻ കഴിയുമായിരുന്നുവെന്ന് വെളിപ്പെടുത്തലുമായി എത്തുകയാണ് അഡ്വ. സുധ ഹരിദ്വാർ.

മെമ്മറി കാർഡ് ഒരു പബ്ലിക് ഡോക്യുമെന്റ് ആയിട്ടാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. അത് എന്തുകൊണ്ട് സേഫ് കസ്റ്റഡിയിൽ വെയ്ക്കാൻ നേരത്തേ പ്രോസിക്യൂഷൻ കോടതിയിൽ അപേക്ഷ നൽകിയില്ലെന്നും അവർ ചോദിച്ചു. കലാകാരനെന്ന നിലയിൽ ജനം ദിലീപിനെ സ്നേഹിച്ചിരുന്നുവെങ്കിലും മനുഷ്യനെന്ന നിലയിൽ ദിലീപ് അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. അഭിഭാഷകയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

നടി ആക്രമിക്കപ്പെട്ട കേസിൽ തുടക്കം മുതൽ തന്നെ പ്രോസിക്യൂഷന് വീഴ്ച സംഭവിച്ചിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ഒരു പബ്ലിക് ഡോക്യുമെന്റ് ആയിട്ടാണ് സൂക്ഷിച്ച് വെച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് ഇത് കോടതിയുടെ സേഫ് കസ്റ്റഡിയിൽ വെയ്ക്കാന് പ്രോസിക്യൂഷൻ ആവശ്യപ്പെടാതിരുന്നത് എന്നത് വലിയ ചോദ്യമാണ്. ദിലീപിനെ സഹായിക്കാനാണോ ഇത്?' ഒരു സ്ത്രീയുടെ അന്തസിനെ ഹനിക്കുന്ന തരത്തിലുള്ള ചിത്രങ്ങളും വീഡിയോകളുമാണ് ആ മെമ്മറി കാർഡിൽ ഉള്ളത്.ഇതാണ് പബ്ലിക് ഡോക്യുമെന്റായി സൂക്ഷിച്ചിരിക്കുന്നത്. ഇപ്പോൾ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഇടപെട്ട് വീണ്ടും കാർഡ് പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്'. 'നേരത്തേ തന്നെ മെമ്മറി കാർഡ് സേഫ് കസ്റ്റഡിയിൽ സൂക്ഷിച്ചിരുന്നുവെങ്കിൽ ഇപ്പോൾ ഇത്തരമൊരു സാഹചര്യം വരില്ലായിരുന്നു. പ്രോസിക്യൂഷൻ ദിലീപിനെ സംരക്ഷിക്കാനുള്ള ത്വര തുടക്കം മുതൽ തന്നെ കാണിച്ചെന്ന് സംശയം ഉണ്ട്. പബ്ലിക് ഡോക്യുമെന്റായി സൂക്ഷിച്ചിരിക്കുന്ന ഇവ അതുമായി ബന്ധപ്പെട്ട കോടതിയിലെ ഉദ്യോഗസ്ഥരെ സ്വാധീനിച്ചാൽ ഏതൊരാൾക്കും കാണാനുള്ള സാഹചര്യം കോടതിയിൽ നിലനിൽക്കുന്നുണ്ട്'. 'പ്രോസിക്യൂഷൻ ഡിമാന്റ് ചെയ്യേണ്ടിയിരുന്നത് കോടതിയുടെ സേഫ് കസ്റ്റഡിയിൽ വെയ്ക്കാനുള്ള അപേക്ഷ സമർപ്പിക്കണമെന്നതായിരുന്നു. ഇപ്പോൾ ഹാഷ് വാല്യു മാറുന്ന തരത്തിലേക്ക് ആ മെമ്മറി കാർഡ് ആര് തുറന്നുവെന്ന് കണ്ടെത്താനുള്ള ശ്രമം ആരുടേയും ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അക്കാര്യം കണ്ടെത്തുകയും ബുദ്ധിമുട്ടാണ്. സേഫ് കസ്റ്റഡിയിൽ ആയിരുന്നെങ്കിൽ ഇവ എളുപ്പം കണ്ടെത്താൻ സാധിക്കുമായിരുന്നു' .'ദിലീപിനെ പോലെ 250 രൂപയ്ക്ക് മിമിക്രി കളിച്ച് നടന്നിരുന്നയാൾ മലയാള സിനിമ മേഖലയുടെ നെറുകയിലേക്ക് കടന്ന് വന്നിട്ടുണ്ടെങ്കിൽ അതൊരിക്കലും സുതാര്യമായ വഴിയിലൂടെ ആയിരിക്കില്ല. ദിലീപിന്റെ ഈ വളർച്ചയെ വളരെ ആശങ്കയോടെയാണ് മലയാളികൾ നോക്കി കാണുന്നത്'. ദിലീപെന്ന മനുഷ്യനിലെ കലാകാരനെ ജനം വളരെയധികം സ്നേഹിച്ചിരുന്നു. ആ നടനിൽ നിന്നും സ്ത്രീ വിരുദ്ധമായ മാനവികത ഒട്ടുമില്ലാത്ത ഇത്തരത്തിലുള്ള പ്രവർത്തനകൾ വളരെയധികം ആശങ്കയോടെയാണ് നോക്കി കാണുന്നത്. കലാകാരനെന്ന നിലയിൽ ജനം ദിലീപിനെ സ്നേഹിച്ചിരുന്നുവെങ്കിലും മനുഷ്യനെന്ന നിലയിൽ ദിലീപ് അമ്പേ പരാജയപ്പെട്ടിരിക്കുന്നുവെന്നും അവർ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends