Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മലയാള നാടക-സീരിയൽ ലോകത്തിന് തീരാനഷ്ടം! നടി സത്യാ രാജൻ അന്തരിച്ചു.. അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരോടെ ആരാധകർ.. കോഴിക്കോട് ഒഴുകിയെത്തി താരങ്ങൾ

10 JULY 2022 11:37 AM IST
മലയാളി വാര്‍ത്ത

അയ്യായിരത്തിലേറെ അരങ്ങുകളിൽ പ്രേക്ഷകരെ ആഹ്ലാദിപ്പിച്ച അമെച്ചർ, പ്രൊഫഷണൽ നാടകമേഖലയിൽ അഞ്ചരപ്പതിറ്റാണ്ടോളം തിളങ്ങിയ നടി സത്യാരാജൻ അന്തരിച്ചു. മസ്തിഷ്കമുഴയെത്തുടർന്നുള്ള ശസ്ത്രക്രിയയ്ക്കുശേഷം ഒന്നരമാസത്തോളം അബോധാവസ്ഥയിലായിരുന്നു. വേങ്ങേരി വരമ്പിലെ ‘പൊന്നി’ എന്ന വീട്ടിലായിരുന്നു താമസം. വേങ്ങേരി പടിഞ്ഞാറെപുരയ്ക്കൽ അധ്യാപകനായ ഗോവിന്ദന്റെയും അമ്മാളുക്കുട്ടിയുടെയും മകളായ സത്യവതി പതിമ്മൂന്നാംവയസ്സിൽ വേങ്ങേരി പുതുയുഗ കലാവേദിയുടെ ‘തിളങ്ങുന്ന കണ്ണുകൾ’ എന്ന നാടകത്തിലൂടെയാണ് അരങ്ങിലെത്തിയത്. തുടർന്ന് അയ്യായിരത്തോളം വേദികളിൽ അവർ വേഷമിട്ടു.

2020 ഡിസംബറിൽ കുഴഞ്ഞുവീണതോടെയാണ് സജീവവും പ്രസന്നവുമായിരുന്ന ജീവിതം ആകെ മാറിമറിയുന്നത്. ആദ്യത്തെ ശസ്ത്രക്രിയയ്ക്കുശേഷം സാധാരണജീവിതത്തിലേക്ക് തിരിച്ചുവരുന്നുവെന്ന സന്തോഷത്തിലിരിക്കുമ്പോൾ കഴിഞ്ഞ ഡിസംബറിൽ വീണ്ടും കുഴഞ്ഞുവീണു. രണ്ടാം ശസ്ത്രക്രിയയ്ക്കുശേഷം അനങ്ങാനാവാതെ കിടപ്പിൽ കഴിയേണ്ട സ്ഥിതിയായി. മൂന്നരസെന്റ് ഭൂമിയും വീടും അതിൽ കുറേ കടവുമായി ബാക്കി. അസുഖം ആക്രമിച്ചപ്പോഴും തളരാതെനിന്നത് അരങ്ങിലേക്കുള്ള തിരിച്ചുവരവെന്ന പ്രതീക്ഷയിലായിരുന്നു. എ. ശാന്തകുമാറിന്റെ ‘മരം പെയ്യുന്നു’ എന്ന രണ്ടുകഥാപാത്രങ്ങൾ മാത്രമുള്ള നാടകം വീണ്ടും അരങ്ങിലെത്തിക്കുന്നതിന്റെ ഒരുക്കത്തിനിടയിലായിരുന്നു രോഗം പിന്നെയുമെത്തിയത്. തെങ്ങിൽനിന്നുവീണ് അരയ്ക്കുതാഴെ തകർന്ന അജയനും സത്യയും ഒന്നിച്ച് അഭിനയിച്ച് അഭിനന്ദനങ്ങൾ നേടിയ നാടകമാണത്. അജയനും ശാന്തകുമാറും ഇന്നില്ല. ആ നാടകം പുനരാവിഷ്കരിക്കാൻ സതീഷ് കെ. സതീഷാണ് സത്യയെ തേടിയെത്തിയത്. നാടകം പഠിച്ചുകഴിഞ്ഞപ്പോഴേക്കും രോഗം വീണ്ടുമെത്തി. അരങ്ങുകളുടെ ആവേശത്തിലേക്കുള്ള ഈ കലാകാരിയുടെ തിരിച്ചുവരവിന് പ്രാർഥനാപൂർവം കാത്തിരിക്കുകയായിരുന്നു.

കുതിരവട്ടം പപ്പു, നെല്ലിക്കോട് ഭാസ്കരൻ, മാമുക്കോയ, ടി. സുധാകരൻ, രാജൻ പാടൂർ, കെ.പി.എ.സി. സുലോചന തുടങ്ങിയവർക്കൊപ്പം അഭിനയിച്ചു. കെ.ടി. മുഹമ്മദ്, ജയപ്രകാശ് കുളൂർ, സുന്ദരൻ കല്ലായി, സഹദേവൻ മക്കട, മനോജ് നാരായണൻ, ജയൻ തിരുമന, രാജീവൻ മമ്മിളി, റങ്കൂൺ റഹ്‌മാൻ, കെ.ടി. രവി, സുന്ദരൻ കല്ലായി, സതീഷ് കെ. സതീഷ്, എ. ശാന്തകുമാർ, വിൽസൺ സാമുവൽ തുടങ്ങിയവർക്കൊപ്പവും പ്രവർത്തിച്ചു. കാദംബരി തിയേറ്റേഴ്‌സ്, വടകര വരദ, ഷൊർണൂർ സ്വാതി, കോഴിക്കോട് സൗമ്യസ്വര, സംഘചേതന, ഖാൻ കാവിൽ നിലയം, കലാനിപുണ, സോമ, ചിരന്തന, വടകര രംഗമിത്ര തുടങ്ങിയവ ഉൾപ്പെടെ പത്തോളം നാടകസമിതികളുടെ നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. വളയനാട് കലാസമിതിയുടെ അഖിലകേരള നാടകമത്സരത്തിലെ മികച്ച നടിക്കുള്ള പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ ലഭിച്ചു. വി.പി. രാജനാണ് ഭർത്താവ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends