Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീയായത് കൊണ്ട് ആര്‍ ശ്രീലേഖ അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഒരിക്കലും പറയില്ല!. കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീന്‍സില്‍ ഉണ്ട്; അല്ലെങ്കില്‍ ഇവര്‍ പെന്‍ഷന്‍ പറ്റാന്‍ കാത്തിരിക്കാതെ ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ദിലീപ് ഭക്തി കാണിക്കണ്ടേ? രൂക്ഷവിമർശനവുമായി എൻഎസ് മാധവൻ

11 JULY 2022 11:23 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ദിലീപ് നിരപരാധിയാണെന്നും പൊലീസ് വ്യാജ തെളിവുകളുണ്ടാക്കുകയായിരുന്നു വെന്നുമുള്ള മുൻ ജയിൽ മേധാവി ആർ ശ്രീലേഖയുടെ പരാമർശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയുള്ള മുൻ ജയിൽ ഡിജിപിയുടെ പരാമർശത്തിൽ അന്വേഷണ സംഘവും ഞെട്ടലിലാണ്. ദിലീപിനെ വെള്ള പൂശാനുള്ള ശ്രമമാണ് ശ്രീലേഖ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. ഇപ്പോഴിതാ ആര്‍ ശ്രീലേഖയ്‌ക്കെതിരെ സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ രംഗത്തെത്തിയിരിക്കുകയാണ്. ആര്‍ ശ്രീലേഖയുടെ പരാമര്‍ശം പുറത്തുവന്നതിന് പിന്നാലെ രൂക്ഷവിമര്‍ശനമാണ് സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ ഉന്നയിച്ചത്. സ്ത്രീയായത് കൊണ്ട് ആര്‍ ശ്രീലേഖ അവള്‍ക്കൊപ്പം നില്‍ക്കണമെന്ന് ഒരിക്കലും പറയില്ലെന്ന് എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. കുലസ്ത്രീ ഐഡിയോളജി അത്രമേല്‍ ശ്രീലേഖയുടെ ജീന്‍സില്‍ ഉണ്ട്; അല്ലെങ്കില്‍ ഇവര്‍ പെന്‍ഷന്‍ പറ്റാന്‍ കാത്തിരിക്കാതെ ജോലിയില്‍ ഇരിക്കുമ്പോള്‍ തന്നെ ദിലീപ് ഭക്തി കാണിക്കണ്ടേ എന്നും എന്‍ എസ് മാധവന്‍ ട്വിറ്ററില്‍ കുറിച്ചു. ക്രഡിബിലിറ്റിയിലുള്ള കുറവും അവരുടെ പ്രശ്‌നമാണെന്നും എന്‍ എസ് മാധവന്‍ പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറയുന്നു. അതേസമയം, എന്‍ എസ് മാധവന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റ് വൈറലാണ്. നിരവധി പേരാണ് കുറിപ്പിന് താഴെ അഭിപ്രായവുമായി രംഗത്തെത്തിയത്.

അതേസമയം നിരവധിപേരാണ് ശ്രീലേഖയെ വിമർശിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ശ്രീലേഖ ദിലീപിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും, അതിനുവേണ്ടി തിരക്കഥയുണ്ടാക്കുകയാണെന്നും ബാലചന്ദ്രകുമാർ ശക്തമായി തന്നെ പ്രതികരിച്ചു. പറഞ്ഞ കാര്യങ്ങൾ സാധൂകരിക്കുന്ന തരത്തിലുള്ള തെളിവെന്തെങ്കിലുമുണ്ടെങ്കിൽ പുറത്തുവിടട്ടെയെന്നും സംവിധായകൻ വെല്ലുവിളിച്ചു. ഇഷ്ടപ്പെടുന്ന നടനെ രക്ഷിക്കാൻ അവർ ഒരു തിരക്കഥയുണ്ടാക്കി. ഘട്ടം ഘട്ടമായി ഇങ്ങനെയൊക്കെ പറയാൻ തീരുമാനിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്നതിന് മുൻപേ അവർ പ്ലാൻ ചെയ്തതായിരിക്കാം. റിട്ടയർ ചെയ്യണതിന് മുൻപ് അവർക്ക് പറയാൻ പരിമിതികളുണ്ടല്ലോ. സർവീസിൽ നിന്ന് വിരമിക്കാൻ കാത്തിരുന്നതുപോലെയാണ്. വിരമിച്ച ശേഷം ആദ്യം ഈ പ്രതിയുടെ വിഷമങ്ങളും ബെഡ്ഷീറ്റ് കൊടുത്തതുമൊക്കെ പറഞ്ഞ് തുടങ്ങി. ഇത് അവരുടെ തിരക്കഥയുടെ രണ്ടാം ഘട്ടം. തുടരന്വേഷണത്തിന് റിപ്പോർട്ട് സമർപ്പിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. അതിനുമുൻപ് എരിതീയിൽ എണ്ണയൊഴിച്ച് കളയാമെന്ന് കരുതി അവർ നടത്തിയ അഭിപ്രായപ്രകടനമായിട്ടേ കരുതുന്നുള്ളൂ.ഒരു ചോദ്യമേ ഈ മാഡത്തിനോട് ചോദിക്കാനുള്ളൂ, നിങ്ങൾ ഇത്ര സത്യസന്ധതയുള്ള ഉദ്യോഗസ്ഥയാണെങ്കിൽ, ഈ പറഞ്ഞ പ്രതിയോട് ഒളിപ്പിച്ച രണ്ട് ഫോണുകൾ പൊലീസിന് കൊടുക്കാൻ പറയൂ. അവർ സർവീസിലുള്ളപ്പോൾ എന്തുകൊണ്ടാ രേഖാമൂലം പരാതി നൽകാതിരുന്നത്. വളച്ചൊടിച്ച് പ്രതിയുടെ ഇമേജ് മാറ്റിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ബാലചന്ദ്രകുമാർ പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 minute ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (13 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (23 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (43 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends