Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിസ്താരം പുരോഗമിക്കുന്ന ഒരു കേസില്‍ പ്രതി നിരപരാധിയാണ് എന്ന് പറഞ്ഞത് കോടതിയലക്ഷ്യമായി പരിഗണിക്കാം! ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടി ആലോചിച്ച് പ്രോസിക്യൂഷന്‍... ശ്രീലേഖയ്ക്ക് പണികിട്ടി തുടങ്ങി.. നിയമോപദേശം കിട്ടി! രണ്ടും കൽപ്പിച്ച് അന്വേഷണ സംഘം...

11 JULY 2022 11:54 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുകളുണ്ടാക്കിയെന്നാണ് ശ്രീലേഖ ഐപിഎസിന്റെ ആരോപണം അക്ഷരാർത്ഥത്തിൽ വൻ വിവാദത്തിലേയ്ക്ക് തന്നെയാണ് വഴിയൊരുക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണുള്ളത്. അതായത് ക്രൈംബ്രാഞ്ചിന് ഹൈക്കോടതി അനുവദിച്ച സമയപരിധി ഈ മാസം 15ന് അവസാനിക്കും. അതിനിടയിലാണ് ഇത്തരമൊരു ആരോപണം ചൂടുപിടിക്കുന്നത്. എന്നാലിപ്പോഴിതാ ശ്രീലേഖക്കെതിരെ കോടതിയലക്ഷ്യ നടപടി ആലോചിക്കുകയാണ് പ്രോസിക്യൂഷന്‍. വിസ്താരം പുരോഗമിക്കുന്ന ഒരു കേസില്‍ പ്രതി നിരപരാധിയാണ് എന്ന് പറഞ്ഞത് കോടതിയലക്ഷ്യമായി പരിഗണിക്കാം എന്നാണ് പ്രോസിക്യൂഷന് ലഭിച്ച നിയമോപദേശം എന്നാണ് റിപ്പോര്‍ട്ട്. ശ്രീലേഖയുടെ പരാമര്‍ശം പ്രോസിക്യൂഷന്‍ ഗൗരവമായി കാണുന്നുണ്ട്. ഇതിനെ ഒരു കോടതിയലക്ഷ്യ കേസിന്റെ പരിധിയില്‍ കൊണ്ടുവരാനാണ് ഈ ഘട്ടത്തില്‍ പ്രോസിക്യൂഷന്‍ ആലോചിക്കുന്നത്. പ്രോസിക്യൂഷന് ഇത് സംബന്ധിച്ച നിയമോപദേശം നല്‍കിയിട്ടുണ്ട്. കോടതിയലക്ഷ്യ നടപടിയുമായി മുന്നോട്ട് പോകാം. ഇപ്പോള്‍ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലാണ് കേസുകള്‍ ഉള്ളത്. തുടന്വേഷണം ഈ മാസം 15 നകം അവസാനിപ്പിക്കേണ്ടതുണ്ട്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തിലാണ് ഈ അന്വേഷണം മുന്നോട്ട് പോകുന്നത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി അടക്കം തെറ്റിധരിപ്പിക്കാനുള്ള നീക്കമാണ് നടത്തി കൊണ്ടിരിക്കുന്നത് എന്നാണ് പ്രോസിക്യൂഷന്റെ നിരീക്ഷണം. ഇതിന്റെ ഭാഗമായി പ്രോസിക്യൂഷന് നല്‍കിയ നിയമോപദേശം ശ്രീലേഖയുടെ മൊഴിയെടുക്കണം എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

അതായത് ശ്രീലേഖയുടെ പരമാര്‍ശം വെളിപ്പെടുത്തല്‍ എന്ന് പറയരുത് എന്നാണ് സംസ്ഥാനത്തെ മുതിര്‍ന്ന അഭിഭാഷകരെല്ലാം പറയുന്നത്. വെളിപ്പെടുത്തല്‍ അല്ല ഇത് അവരുടെ അഭിപ്രായ പ്രകടനം മാത്രമാണ്. അഭിപ്രായ പ്രകടനത്തെ സാധൂകരിക്കുന്ന എന്തെങ്കിലും തെളിവ് അവരുടെ പക്കല്‍ ഉണ്ടെങ്കില്‍ അത് കൊണ്ടുവരട്ടെ എന്നാണ് പ്രോസിക്യൂഷന്‍ അടക്കം പറയുന്നത്. ഇനി അഥവാ തെളിവ് ഹാജരാക്കാനില്ല എങ്കില്‍ അക്കാര്യം കോടതിയെ അറിയിച്ച് മുന്നോട്ട് പോകണം. ഇതാണ് അന്വേഷണ സംഘത്തോട് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ശ്രീലേഖയെ വെറുതെ വിടാന്‍ പ്രോസിക്യൂഷന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. ഞെട്ടിക്കുന്ന പരാമര്‍ശങ്ങളാണ് ശ്രീലേഖ നടത്തിയത് എന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തുന്നത്. അതേസമയം ശ്രീലേഖ പറഞ്ഞ കാര്യങ്ങളെല്ലാം പ്രോസിക്യൂഷന്‍ തള്ളുന്നു. ശ്രീലേഖ വീഡിയോയില്‍ പറയുന്നത് മൊബൈല്‍ ഫോണ്‍ പൊലീസുകാര്‍ തന്നെയാണ് ഉള്ളിലേക്ക് കൊണ്ടുവന്നത് എന്നാണ്. അതിന് പ്രോസിക്യൂഷന്‍ അടക്കം കോടതിയില്‍ നേരത്തെ പറഞ്ഞ കാര്യം മൊബൈല്‍ ഫോണ്‍ ഉള്ളിലേക്ക് കൊണ്ടുവന്നത് സഹതടവുകാരനായ വിഷ്ണുവാണ് എന്നാണ്. വിഷ്ണു ചെരുപ്പിനുള്ളില്‍ വെച്ചാണ് മൊബൈല്‍ ഫോണ്‍ അകത്തേക്ക് കടത്തിയത്. മാത്രമല്ല ആ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്ന ചെരിപ്പ് പിന്നീട് കോടതി വളപ്പില്‍ വെച്ച് പാഴ് വസ്തുക്കള്‍ കത്തിച്ച് കളയുന്ന കൂട്ടത്തില്‍ കത്തിച്ച് കളഞ്ഞു എന്ന് സുനില്‍ കുമാര്‍ മൊഴി കൊടുത്തിട്ടുണ്ട്. കത്തെഴുതിയത് സുനില്‍ കുമാറല്ല, വേറൊരാളാണ് എന്നാണ് ശ്രീലേഖ പറയുന്നത്. എന്നാല്‍ സുനില്‍ കുമാര്‍ പറഞ്ഞ് കൊടുക്കുന്നതിന് അനുസരിച്ച് ഒപ്പമുണ്ടായിരുന്ന സഹതടവുകാരന്‍ വിപിന്‍ലാല്‍ കത്തെഴുതുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തങ്ങളുടെ പക്കലുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. അത് തങ്ങള്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ശ്രീലേഖ ഒരു ഘട്ടത്തിലും അന്വേഷണവുമായി സഹകരിച്ചിരുന്ന ഒരാളല്ല. അന്വേഷണ വിവരങ്ങള്‍ അറിയാവുന്ന ഒരാളല്ല. അവര്‍ ജയില്‍ ഡി ജി പി മാത്രമായിരുന്നു. ഈ അവസാനഘട്ടത്തില്‍ ഇത്തരത്തില്‍ ഒരു പരാമര്‍ശവുമായി വരുന്നത് എന്ത് കാരണമാണ് എന്ന് പരിശോധിക്കേണ്ടതാണ് എന്നാണ് പ്രോസിക്യൂഷന്റെ ഇപ്പോഴത്തെ നിലപാട്. കഴിഞ്ഞ ദിവസമാണ് ശ്രീലേഖ തന്റെ യൂ ട്യൂബ് ചാനലിലൂടെ ദിലീപ് നിരപരാധിയാണ് എന്ന തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (1 hour ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (2 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (2 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (2 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (2 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (2 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (2 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (2 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (2 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (2 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (2 hours ago)

പയ്യന്നൂരിലെത്തിയ പിണറായിയോട് പ്രവർത്തകർ പറഞ്ഞതെന്ത്? ആശങ്കയിൽ ബേബി കണ്ണൂരിൽ സി പി എം ?  (2 hours ago)

മുസ്‌ലിം പെണ്‍കുട്ടികളുടെ ബിരുദ പഠനത്തിനുള്ള ട്യൂഷന്‍ ഫീസ് ഏറ്റെടുക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍...  (3 hours ago)

പാലിയേക്കര ടോൾപ്ലാസയിൽ ടോൾ നിരക്ക് വർധിക്കാൻ സാധ്യത.  (3 hours ago)

12 രാശികളുടെയും ഇന്നത്തെ സമ്പൂർണ്ണ ഭാഗ്യഫലങ്ങൾ അറിയാം  (4 hours ago)

Malayali Vartha Recommends