Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ഫോണില്‍ നിന്നാണ് ദിലീപും പള്‍സര്‍ സുനിയുമായുള്ള ഫോട്ടോ പകര്‍ത്തിയത്! ആ ചിത്രം ഫോട്ടോഷോപ്പൊന്നും ചെയ്തിട്ടില്ല, ആ സമയത്ത് തനിക്ക് എഡിറ്റിംഗിനെ കുറിച്ചൊന്നും അറിയില്ല... ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നപ്പോള്‍ ദിലീപേട്ടനുമായി എടുത്ത സെല്‍ഫിയാണത്... ശ്രീലേഖ നടത്തിയ വാദങ്ങള്‍ പൊളിച്ച് ഫോട്ടോഗ്രാഫര്‍

11 JULY 2022 04:07 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ ന്യായീകരിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖയ്‌ക്കെതിരെ പലരും അനുകൂലിച്ചും വിമർശിച്ചും രംഗത്തെത്തുകയാണ്. ഇതിനിടെ ശ്രീലേഖയുടെ വാദങ്ങൾ പൊളിച്ച് കൊണ്ട് സുനിയുടെ സഹതടവുകാരൻ ജിൻസൺ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ശ്രീലേഖ നടത്തിയ വാദങ്ങള്‍ പൊളിഞ്ഞു വീഴുകയാണ്. കേസിലെ പ്രതി പള്‍സര്‍ സുനിയും ദിലീപും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പാണെന്ന് ആര്‍ ശ്രീലേഖ പറഞ്ഞിരുന്നു. എന്നാല്‍ ഈ ഫോട്ടോ പകര്‍ത്തിയ ഫോട്ടോഗ്രാഫര്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ദിലീപിന്റെയും പള്‍സര്‍ സുനിയുടെയും ഫോട്ടോ വ്യാജമല്ലെന്നാണ് ഫോട്ടോഗ്രാഫറായ വിധില്‍ പറഞ്ഞു. തന്റെ ഫോണില്‍ നിന്നാണ് ദിലീപും പള്‍സര്‍ സുനിയുമായുള്ള ഫോട്ടോ പകര്‍ത്തിയതെന്ന് വിധില്‍ പറഞ്ഞു. ഫോട്ടോ എടുക്കാനിടിയായ സാഹചര്യത്തെ കുറിച്ചും വിധില്‍ വെളിപ്പെടുത്തി. ആ ചിത്രം ഫോട്ടോഷോപ്പൊന്നും ചെയ്തിട്ടില്ല, ആ സമയത്ത് തനിക്ക് എഡിറ്റിംഗിനെ കുറിച്ചൊന്നും അറിയില്ല. ഫോണില്‍ എടുത്ത ഫോട്ടോയാണത്. പതിനായിരം രൂപയ്ക്ക് വാങ്ങിയ ഫോണിലാണ് ആ ചിത്രം പകര്‍ത്തിയത്. ആ സമയത്ത് സെല്‍ഫി എടുക്കാന്‍ ഏറ്റവും മികച്ച ഫോണായിരുന്നു അത്. അന്ന് എല്ലാവരും എന്റെ ഫോണില്‍ നിന്നാണ് ഫോട്ടോ എടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനില്‍ വന്നപ്പോള്‍ ദിലീപേട്ടനുമായി എടുത്ത സെല്‍ഫിയാണത്. ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്യുന്നവരും അന്ന് അവിടെ വച്ച് ഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ എഡിറ്റ് ചെയ്യേണ്ട ഒരു ആവശ്യവുമില്ല. ഫേസ്ബുക്കിലൊക്കെ പോസ്റ്റ് ചെയ്ത ചിത്രമാണതെന്നും വിധില്‍ പറഞ്ഞു. അന്ന് കേസുമായി ബന്ധപ്പെട്ട് സി ഐ സാര്‍ ഫോട്ടോയെ കുറിച്ച് ചോദിച്ചിരുന്നു. പിറ്റേ ദിവസം ഫോണുമായി സ്‌റ്റേഷനിലേക്ക് പോയിരുന്നു. അവിടെ നിന്ന് റിക്കവര്‍ ചെയ്ത് ഫോട്ടോ എടുത്തെന്നും അദ്ദേഹം പറയുന്നു.

ഒരു കൗതുകത്തിന് എടുത്ത ഫോട്ടായായിരുന്നു അത്. ഈ ഫോട്ടോയാണ് കേസുമായി ബന്ധപ്പെട്ട് നിര്‍ണായക തെളിവായി മാറിയത്. കേസില്‍ ഏറ്റവും നിര്‍ണായകമായ ഫോട്ടോയെ കുറിച്ചാണ് ശ്രീലേഖ കഴിഞ്ഞ ദിവസം വീഡിയോയില്‍ പറഞ്ഞത്. ദിലീപിനെതിരായ തെളിവായ എനിക്ക് കാണിച്ച് തന്നത് ദിലീപിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ പള്‍സര്‍ സുനി നില്‍ക്കുന്ന ചിത്രമാണെന്നും ദിലീപും വേറൊരാളും നില്‍ക്കുമ്പോള്‍ പുറകില്‍ പള്‍സര്‍ സുനി നില്‍ക്കുന്നതായിരുന്നു ചിത്രം.അന്നത് വ്യാപകമായി പ്രചരിച്ചിരുന്നു. ആ ചിത്രമാണ് പോലീസുകാരന്‍ തന്നെ കാണിച്ചത്. ഇത് കണ്ടാല്‍ തന്നെ ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് അറിയില്ലേയെന്ന് ഞാന്‍ വെറുതേ പറഞ്ഞു.അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു ശരിയാണ് ശ്രീലേഖ പറഞ്ഞത് അത് ഫോട്ടോഷോപ്പ് തന്നെയാണെന്ന് ഉദ്യോഗസ്ഥന്‍ സമ്മതിച്ചു. അത്തരമൊരു തെളിവ് വേണ്ടതിനാല്‍ ചിത്രം ഫോട്ടോഷോപ്പ്ഡ് ആണെന്നും അദ്ദേഹം അംഗീകരിച്ചു. അതെനിക്ക് വളരെ ഷോക്കായിരുന്നു'. രണ്ട് പേരുടെയും ടവര്‍ ലൊക്കേഷന്‍ ഒരു സ്ഥലത്ത് ഉണ്ടായി എന്നതായിരുന്നു മറ്റൊരു ചര്‍ച്ച. എന്നാല്‍ അന്ന് എറണാകുളത്തെ അബാദ് പ്ലാസ ഹോട്ടലില്‍ സിനിമയുമായി ബന്ധപ്പെട്ട പരിപാടിയില്‍ നിരവധി താരങ്ങളും അവരുടെ ഡ്രൈവര്‍മാരുമെല്ലാം പങ്കെടുത്തിരുന്നു. അതുകൊണ്ട് തന്നെ ഒരു ടവര്‍ ലൊക്കേഷന് കീഴില്‍ ഇരുവരും ഉണ്ടായിരുന്നുവെന്നതൊന്നും തെളിവായി കണക്കാക്കാനേ സാധിക്കില്ലെന്നും ആര്‍ ശ്രീലേഖ വീഡിയോയില്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (1 minute ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (13 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (23 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (43 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (2 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (3 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends