കടുവ സിനിമയിലെ വിവാദ ഡയലോഗ്... വിവാദമായ ഡയലോഗ് നീക്കം ചെയ്തതായി പൃഥ്വിരാജ്; ജൂലൈ 11 രാത്രിയോടെ പുതിയ പ്രിന്റ് അപ്ലോഡ് ചെയ്യും

പൃഥ്വിരാജ് ചിത്രമായ കടുവയില്‍ ഭിന്നശേഷിയുള്ള കുട്ടികളെ കുറിച്ചുള്ള വിവാദമായ ഡയലോഗില്‍ വീണ്ടും ക്ഷമ ചോദിച്ച് നടന്‍ പൃഥ്വിരാജും അണിയറപ്രവര്‍ത്തകരും. തിരുവനന്തപുരത്ത് പൃഥ്വിരാജും സംവിധായകന്‍ ഷാജി കൈലാസ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ ഉള്‍പ്പെടെയുള്ള കടുവയുടെ അണിയറപ്രവര്‍ത്തകര്‍ വിളിച്ച് ചേര്‍ത്ത് വാര്‍ത്തസമ്മേളനത്തിലാണ് നടന്‍ സംഭവത്തില്‍ വീണ്ടും മാപ്പ് അറിയിച്ചിരിക്കുന്നത്. ചിത്രത്തിലെ വിവാദ ഡയലോഗ് നീക്കം ചെയ്തിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി.
'മാപ്പ്, ഉള്ളില്‍ നിന്ന് കൊണ്ട് ക്ഷമ ചോദിച്ചു. എന്റെ പേരിലും സിനിമയുടെ പേരിലും. ഇനി പറയാന്‍ പോകുന്നത് ന്യായീകരണമല്ല' എന്ന തുടങ്ങി വിവാദ ഡയലോഗ് ഉള്‍പ്പെടുത്താന്‍ ഉണ്ടായ സാഹചര്യം നടന്‍ വെളിപ്പെടുത്തുകയും ചെയ്തു.
പറയാന്‍ പാടില്ലാത്ത കാര്യം കുര്യച്ചന്‍ ജോസഫ് എന്ന് ഔസേപ്പൂട്ടിയോട് പറയുന്നതാണ് ആ സീന്‍ കൊണ്ട് ഉദ്ദേശിച്ചതെന്നും അത് കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. സിനിമയുടെ ഒരു ഘട്ടത്തില്‍ പോലും ഈ ഡയലോഗ് ഇത്തരില്‍ ഒരു പ്രശ്‌നമായി തീരുമെന്ന് കരുതിയില്ലയെന്ന് നടന്‍ വ്യക്തമാക്കി.
ഞായറാഴ്ച സെന്‍സര്‍ ബോര്‍ഡ് അവധിയായതിനാലാണ് ചിത്രത്തിലെ വിവാദ ഡയലോഗ് നീക്കം ചെയ്യാന്‍ സാധിക്കാതിരുന്നത്. സെന്‍സര്‍ നടപടികള്‍ വീണ്ടും നടന്ന് കഴിഞ്ഞാല്‍ ഇന്ന് ജൂലൈ 11 രാത്രിയോടെ പുതിയ പ്രിന്റ് അപ്ലോഡ് ചെയ്യുമെന്ന് പൃഥ്വിരാജ് അറിയിച്ചു.
വിദേശത്തുള്ള തിയറ്ററുകളില്‍ ചിത്രമെത്തിക്കുന്നതില്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നും നടന്‍ വ്യക്തമാക്കുകയും ചെയ്തു. സംഭവത്തില്‍ നേരത്തെ തന്നെ പൃഥ്വിയും സംവിധായകന്‍ ഷാജി കൈലാസും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ മാപ്പ് അറിയിച്ചിരുന്നു.
20 കോടി രൂപ ബജറ്റില്‍ ചിത്രീകരിച്ച ചിത്രം ജൂലൈ ഏഴിനാണ് തിയറ്ററുകളില്‍ എത്തിയത്.
https://www.facebook.com/Malayalivartha






















