Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രിയപ്പെട്ട മകനെ... ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്.. നിന്റെ രക്തത്തിലുള്ള സംഗീതം ആത്മസമർപ്പണത്തിലൂടെ എന്നും നിലനിർത്തണം! അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നപ്പോഴും ​ഗോപി സുന്ദർ തന്റെ മക്കളോട് സ്നേഹമുള്ള അച്ഛൻ.. മക്കളെ കുറിച്ച് അഭിമാനിച്ചിരുന്ന ​ഗോപി സുന്ദർ പങ്കുവെച്ച കുറിപ്പ് കണ്ടോ?

12 JULY 2022 10:41 AM IST
മലയാളി വാര്‍ത്ത

അമൃത - ഗോപി സുന്ദര്‍ ഇപ്പോഴും സോഷ്യൽ മീഡിയ ചർച്ചയിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടില്ല. 2001 ലായിരുന്നു പ്രിയയുമായുള്ള ഗോപി സുന്ദറിന്റെ വിവാഹം. പ്രിയയുമായി ഗോപി സുന്ദര്‍ നിയമപരമായി വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ല. ഇരുവരുടേയും വിവാഹമോചന കേസില്‍ നിയമപ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പ്രിയയുമായി നിയമപരമായി പിരിയാതെയാണ് ഗോപി സുന്ദര്‍ ഗായിക അഭയ ഹിരണ്‍മയിയുമായി ലിവ് ഇന്‍ റിലേഷന്‍ഷിപ്പ് ആരംഭിച്ചത്. അഭയയുമായി പിരിഞ്ഞ ശേഷമാണ് ഇപ്പോള്‍ ഗോപി അമൃത സുരേഷിനെ ജീവിതത്തില്‍ കൂടെ ചേര്‍ത്തിരിക്കുന്നത്.

നാൽപ്പത്തിയഞ്ചുകാരനായ ​ഗോപി സുന്ദർ ആദ്യ ഭാര്യ പ്രിയുമായുള്ള ബന്ധത്തിൽ ​ഗോപി സുന്ദറിന് രണ്ട് ആൺ മക്കളുമുണ്ട്. താരത്തിന്റെ ഭാര്യ പ്രിയ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകൾ ഒന്നും തന്നെ സോഷ്യൽമീഡിയയിൽ നിന്നും ഡിലീറ്റ് ചെയ്തിട്ടില്ല. അഭയ ഹിരൺമയിയുമായി ലിവിങ് റിലേഷനിലായിരുന്നപ്പോഴും ​ഗോപി സുന്ദർ തന്റെ മക്കളോട് സ്നേഹമുള്ള അച്ഛനായിരുന്നു. മക്കളുടെ ജീവിതത്തിൽ പുതിയ നേട്ടങ്ങൾ വരുമ്പോൾ അഭിനന്ദിച്ച് കുറിപ്പും സോഷ്യൽമീഡിയയിൽ ​ഗോപി സുന്ദർ പങ്കുവെച്ചിരുന്നു. ​ ഗോപി സുന്ദർ-അമൃത പ്രണയം ചർച്ച ചെയ്യപ്പെടുമ്പോൾ ​ഗോപി സുന്ദർ മക്കളെ കുറിച്ച് മുമ്പ് കുറിച്ച സോഷ്യൽമീഡിയ പോസ്റ്റുകളും വീണ്ടും വൈറലാവുകയാണ്.

മാധവ് സുന്ദറും യാദവ് സുന്ദറുമാണ് ഗോപി സുന്ദറിന്റെ മക്കൾ. അച്ഛനെപ്പോലെ തന്നെ സംഗീതത്തിൽ മാധവ് സുന്ദറിനും അഭിരുചിയുണ്ട്.സംഗീത സംവിധായകനായ ഔസേപ്പച്ചനൊപ്പമുള്ള മാധവിന്റെ ഫോട്ടോ പങ്കുവെച്ച് ​ഗോപി ഒരിക്കൽ കുറിച്ചത് ഇങ്ങനെയായിരുന്നു. 'എന്റെ ഗുരുവിനൊപ്പം എന്റെ മകനെ കാണുമ്പോൾ അഭിനമാനമാണ് തോന്നുന്നത്. പ്രിയപ്പെട്ട മകനെ... ഇനിയും ഒരുപാട് ദൂരം പോവാനുണ്ട്. നിന്റെ രക്തത്തിലുള്ള സംഗീതം ആത്മസമർപ്പണത്തിലൂടെ എന്നും നിലനിർത്തണം.' എന്നായിരുന്നു ​ഗോപി സുന്ദർ കുറിച്ചത്. ​ഗോപി സുന്ദറിന്റേയും ​ഗുരു ഔസേപ്പച്ചൻ തന്നെയായിരുന്നു. മാധവിനൊപ്പമുള്ള ഫോട്ടോ മാത്രമല്ല യാദവിനൊപ്പമുള്ള ചിത്രവും ഗോപി സുന്ദർ പോസ്റ്റ് ചെയ്തിരുന്നു. 'നിന്റെ പുഞ്ചിരി എന്റെ ജീവിതം യാഥാർഥ്യമാക്കുന്നു' എന്നായിരുന്നു യാദവിനൊപ്പമുള്ള ചിത്രത്തിന് ഗോപി സുന്ദർ നൽകിയ ക്യാപ്ഷൻ. 'ഞാനെപ്പോഴും അമ്മയുടെ കൂടെയാണ്. അച്ഛൻ തിരിച്ച് വരുമെന്ന കാര്യത്തിൽ യാതൊരു പ്രതീക്ഷയുമില്ല. അദ്ദേഹം ഒരിക്കലും മടങ്ങിവരില്ല.' 'ആ തിരിച്ചുവരവ് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. അങ്ങനെയൊരു കാര്യം ആരും പ്രതീക്ഷിക്കേണ്ടതില്ല ഡ്രൈവിങ് ഏറെയിഷ്ടമുള്ള കാര്യമായിരുന്നു. അതറിയാവുന്ന അദ്ദേഹമാണ് എന്നെ കാറോടിക്കാൻ പഠിപ്പിച്ചത്' മാധവ് മുമ്പൊരിക്കൽ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (28 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (42 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends