Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത്.. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കേസിലെ തെളിവുകളെ കുറിച്ചൊക്കെ അവർക്ക് എങ്ങനെയാണ് അറിവ് കിട്ടിയത്? നാദിർഷയുടെ പേര് എടുത്ത് പറഞ്ഞു.. നാദിർഷയും പ്രതിയാണോ? ശ്രീലേഖയുടെ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് കൊണ്ട് അതിജീവിതയുടെ അഭിഭാഷക ടിബി മിനിയുടെ വെളിപ്പെടുത്തൽ

13 JULY 2022 08:07 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും സാക്ഷി വിസ്താരം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിനിൽക്കുമ്പോഴുമാണ് കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് ക്ലീൻ ചിറ്റ് നൽകി ശ്രീലേഖ രംഗത്തെത്തുന്നത്. വിചാരണക്കോടതിയ്ക്ക് മുന്നിൽ ദിലീപും കൂട്ടുപ്രതികളും കുറ്റാരോപിതരായി നിൽക്കുമ്പോഴാണ് കേസിൽ ഒരു ഘട്ടത്തിലും ഭാഗമാകാത്ത മുൻ ജയിൽ ഡിജിപിയുടെ അവകാശവാദങ്ങൾ പുറത്ത് വന്നത്. എന്നാൽ ശ്രീലേഖയെ വിമർശിച്ച് കൊണ്ട് നിരവധിപേരാണ് രംഗത്തെത്തുന്നത്. അതേസമയം ശ്രീലേഖയുടെ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് കൊണ്ട് അതിജീവിതയുടെ അഭിഭാഷക ടിബി മിനിയുടെ വെളിപ്പെടുത്തൽ പുറത്ത് വരുകയാണ്. കേസിന്റെ തെളിവിനെ ബാധിക്കുന്ന സംശയങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ശ്രീലേഖ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.അതിബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും മിനി പറയുകയാണ്.

ടിബി മിനിയുടെ വാക്കുകൾ ഇങ്ങനെ..

നടി ആക്രമിക്കപ്പെട്ട കേസിനെ അട്ടിമറിക്കാൻ പ്രതിയുമായി നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ദിലീപിനെ അനുകൂലിച്ചുള്ള ആർ ശ്രീലേഖയുടെ വെളിപ്പെടുത്തൽ.കേസിന്റെ വിചാരണ നടന്ന് കൊണ്ടിരിക്കെ കേസിന്റെ തെളിവിനെ ബാധിക്കുന്ന സംശയങ്ങൾ ഉണ്ടാക്കുന്ന കാര്യങ്ങളാണ് ശ്രീലേഖ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. അതിബുദ്ധിപരമായ നീക്കമാണ് അവർ നടത്തിയത്. ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണം. കേസിലെ തെളിവുകളെ കുറിച്ചൊക്കെ അവർക്ക് എങ്ങനെയാണ് അറിവ് കിട്ടിയത്? അവർ ഈ കേസിന്റെ ഭാഗമല്ല.വെളിപ്പെടുത്തലിൽ കേസെടുക്കണം. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ നടപടിയെടുക്കുമെന്നാണ് അറിയിച്ചത്. അതെടുത്തില്ലേങ്കിൽ പരാതിയുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആർ ശ്രീലേഖ ഡിജിപിയായിരുന്നു. ഡിജിപിയായിരുന്ന രണ്ട് പേർക്കെതിരെയാണ് ആരോപണങ്ങൾ വന്നിരിക്കുന്നത്.

അന്നത്തെ ഡിജിപിയെ മറികടന്ന് കൊണ്ടാണ് മുഖ്യമന്ത്രിയെ നേരിട്ട് ബന്ധപ്പെട്ട് അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തത്. ജീവിക്കാൻ വേണ്ടി പൊരുതുന്ന പെൺകുട്ടിക്ക് സഹായം നൽകുക മാത്രമാണ് ഞങ്ങൾ ചെയ്യുന്നത്.അതിജീവിതയ്ക്ക് ജീവിതം നിലനിർത്തി മുന്നോട്ട് പോകണം. എന്നാൽ അപ്പുറത്ത് പണവും സ്വാധീനവുമെല്ലാം ഉപയോഗിച്ച് കൊണ്ടുള്ള നീക്കങ്ങളാണ്. പോലീസിന് പരാതി നൽകാൻ തന്നെയാണ് അതിജീവിതയുടെ തീരുമാനം. പൾസർ സുനി ഫോൺ ഉപയോഗിച്ചതിന് സിസിടിവി ദൃശ്യങ്ങൾ ഉണ്ടെന്ന് അവർ പറഞ്ഞിരുന്നു. എന്നാൽ അത് ഉപയോഗിച്ച് അയാൾ വിളിച്ചത് ആരെയാണ്? നാദിർഷയുടെ പേര് എടുത്ത് പറഞ്ഞു. എന്തിനാണ് ആ പേര് എടുത്ത് പറഞ്ഞത്. നാദിർഷ ഈ കേസിൽ പ്രതിയാണോ? ഇതൊക്കെ കൊണ്ട് തന്നെയാണ് പറയുന്നത് അവരുടെ ആരോപണങ്ങൾക്ക് പിന്നിലുള്ള ഗൂഢാലോചന അന്വേഷിക്കണമെന്ന് പറയുന്നത്, അഡ്വ മിനി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (27 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (41 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends