Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടന്റെ 5 വയസ്സുളള കുട്ടി 5 വര്‍ഷമായി അനുഭവിച്ച ട്രോമയെ കുറിച്ച് ആലോചിച്ചിട്ടാണ് അവര്‍ക്ക് എരിപൊരി കൊളളുന്നത്... അത്തരം ചിന്താഗതി തന്നെ എങ്ങനെയാണ് അവര്‍ വെച്ച് പുലര്‍ത്തുന്നത്? ഏതോ ഒരു വലിയ ശക്തി പിറകില്‍ ഉണ്ടെങ്കില്‍ ഇത് പോലുളള കള്ളക്കേസുകള്‍ ഉണ്ടാകുമെന്ന് പറയുന്നു.. ആരാണാ ശക്തി? ആക്രമിക്കപ്പെട്ട നടിയോ, അതോ അദ്ദേഹത്തിന്റെ മുന്‍ ഭാര്യയോ? ദിലീപിനെ വെള്ളപൂശുകയാണ്.. ഇനിയും ഇത് പോലുളള ആള്‍ക്കാര്‍ വരും.. തുറന്നടിച്ച് ശ്രീലേഖയോട് പ്രകാശ് ബാരെ

13 JULY 2022 11:14 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡി ജി പി ആര്‍ ശ്രീലേഖ ഐ പി എസ് നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദമായതിനിടെ അന്വേഷണ സംഘത്തിനെതിരെ അതിജീവിത നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം തീരാൻ ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും സാക്ഷി വിസ്താരം ഏതാണ്ട് അവസാന ഘട്ടത്തില്‍ എത്തിനിൽക്കുമ്പോഴുമാണ് കേസിലെ എട്ടാം പ്രതി നടൻ ദിലീപിന് ക്ലീൻ ചിറ്റ് നൽകി ശ്രീലേഖ രംഗത്തെത്തുന്നത്. വിചാരണക്കോടതിയ്ക്ക് മുന്നിൽ ദിലീപും കൂട്ടുപ്രതികളും കുറ്റാരോപിതരായി നിൽക്കുമ്പോഴാണ് കേസിൽ ഒരു ഘട്ടത്തിലും ഭാഗമാകാത്ത മുൻ ജയിൽ ഡിജിപിയുടെ അവകാശവാദങ്ങൾ പുറത്ത് വന്നത്. എന്നാലിപ്പോഴിതാ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്ന മുൻ ജയിൽ വകുപ്പ് മേധാവി ആർ ശ്രീലേഖയെ വിമർശിച്ച് നടൻ പ്രകാശ് ബാരെ രംഗത്തെത്തുകയാണ്. ദിലീപിനെ വെള്ളപൂശാനുളള ശ്രമങ്ങളാണ് നടക്കുന്നതെന്ന് പ്രകാശ് ബാരെ കുറ്റപ്പെടുത്തി.

പ്രകാശ് ബാരെയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ആര്‍ ശ്രീലേഖ പറഞ്ഞതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഇവര്‍ തന്നെ നേരത്തെ പച്ചയ്ക്ക് പറഞ്ഞിട്ടുണ്ട്, നല്ല അവസ്ഥയില്‍ കഴിയുന്ന ആളുകള്‍ ജയിലില്‍ വരുമ്പോള്‍ അവര്‍ക്ക് വലിയ ഷോക്ക് ഇല്ലാതിരിക്കാന്‍ സിംഗിള്‍ റൂം കൊടുക്കാന്‍ ശ്രമിക്കുമെന്ന്. ഏത് നിയമപ്രകാരമാണ് അങ്ങനെ ചെയ്യുന്നത്?. അത്തരം ചിന്താഗതി തന്നെ എങ്ങനെയാണ് അവര്‍ വെച്ച് പുലര്‍ത്തുന്നത്?' 'ദിലീപിന്റെ സ്ഥിതി എത്ര മോശമായിരുന്നു എന്നൊക്കെ പറഞ്ഞ് സമൂഹത്തില്‍ അനുകമ്പയുണ്ടാക്കാനുളള ഒരു ശ്രമം നടത്തി. അത് കഴിഞ്ഞ് എഫ്എസ്എല്‍ മുഴുവന്‍ പോലീസിന്റെ ഭാഗമാണെന്നും അത് വിശ്വസിക്കാന്‍ കൊള്ളില്ലെന്നും വിധിയെഴുതി. ഇപ്പോള്‍ വന്ന് ദിലീപ് കുറ്റക്കാരനല്ലെന്ന് വിധിയെഴുതുന്നു. ഇത് അവര്‍ സ്ഥിരമായി ചെയ്ത് കൊണ്ടിരിക്കുകയാണ്. വൈകി വന്ന് ഇങ്ങനെ കുറേ അമിട്ട് പൊട്ടിക്കുന്നു എന്നേ ഉളളൂ'. 'കൃത്യമായ ആസൂത്രണത്തോടെയാണ് ഇതൊക്കെ നടക്കുന്നത്. ''ഞാനൊരു ഫോട്ടോ കണ്ടു, എനിക്ക് അപ്പോള്‍ തന്നെ മനസ്സിലായി അത് ഫോട്ടോഷോപ്പ് ആണെന്ന്, ഞാന്‍ കൂടെ ഉണ്ടായിരുന്ന പോലീസുകാരനോട് ചോദിച്ചു, അയാള്‍ സമ്മതിച്ചു''. തീര്‍ന്നു. ആ ഫോട്ടോ ഫേക്ക് ആണെന്ന് തീര്‍പ്പ് കല്‍പ്പിച്ചു. ചെരുപ്പിനകത്ത് ഫോണ്‍ കടത്താന്‍ പറ്റില്ലെന്ന് വീഡിയോ കണ്ടാല്‍ മനസ്സിലാകുമെന്ന് പറയുന്നു'. 'ഇതേ വീഡിയോ കണ്ടാണ് കോടതിയില്‍ മറ്റുളളവര്‍ക്ക് മനസ്സിലായത് ഫോണ്‍ കടത്തിയെന്ന്. ഇങ്ങനെ സ്വയം കോടതി ചമയുകയും മുഴുവന്‍ വിധി പ്രസ്താവിക്കുകയും ചെയ്ത് ഇനി വരാന്‍ പോകുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ജനത്തെ തയ്യാറാക്കുകയും ആശയക്കുഴപ്പത്തിലാക്കുകയുമാണ്. കാശ് വാങ്ങിച്ചിട്ടാണ് പറയുന്നത് എന്നൊക്കെ ആള്‍ക്കാര്‍ പറയുമെന്ന് അവര്‍ തന്നെ മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട്'. 'നമുക്ക് അവരോടുളള ബഹുമാനം അവര്‍ക്ക് സ്വയം ഇല്ല.

അവര്‍ ഇതുപോലുളള കുറ്റാരോപിതരെ വെള്ള പൂശാന്‍ വേണ്ടി അവരുടെ മുഴുവന്‍ മുതല്‍മുടക്കം അടിയറവ് പറയാന്‍ തയ്യാറാണ്. കുറ്റാരോപിതനോട് ഇത്ര അനുകമ്പയുണ്ടെങ്കില്‍ അദ്ദേഹത്തിനൊപ്പം എത്രയോ സിനിമകളില്‍ അഭിനയിച്ച അതിജീവിതയോട് നേരിട്ട് കണ്ട് ഈ കാര്യങ്ങളൊക്കെ പറഞ്ഞാല്‍ തീരുന്ന പ്രശ്‌നമല്ലേ ഉളളൂ. അവര്‍ക്ക് അതിജീവിതയെ കുറിച്ച് സംസാരിക്കുകയേ വേണ്ട'. 'നടന്റെ 5 വയസ്സുളള കുട്ടി 5 വര്‍ഷമായി അനുഭവിച്ച ട്രോമയെ കുറിച്ച് ആലോചിച്ചിട്ടാണ് അവര്‍ക്ക് എരിപൊരി കൊളളുന്നത്. ദിലീപ് കുറ്റവാളി ആണെന്ന് ആരും വിധി എഴുതിയിട്ടില്ല. അയാള്‍ പ്രതി ആയതിനെ കുറിച്ചും അയാള്‍ തെളിവുകള്‍ നശിപ്പിക്കുന്നതിനെ കുറിച്ചുമാണ് നമ്മള്‍ സംസാരിക്കുന്നത്. ഇപ്പോള്‍ അയാള്‍ നിരപരാധി ആണെന്ന് ഒരാള്‍ വിധി എഴുതിയിരിക്കുകയാണ്'. 'ഏതോ ഒരു വലിയ ശക്തി പിറകില്‍ ഉണ്ടെങ്കില്‍ ഇത് പോലുളള കള്ളക്കേസുകള്‍ ഉണ്ടാകുമെന്ന് പറയുന്നു. ആരാണാ ശക്തി?. ആക്രമിക്കപ്പെട്ട നടിയോ, അതോ അദ്ദേഹത്തിന്റെ മുന്‍ ഭാര്യയോ, അതോ മുഖ്യമന്ത്രിയോ, അതോ മറ്റ് താരങ്ങളോ?. ആരാണത്? കുറേക്കാലമായി ഇത് പറയുന്നു. ദിലീപിനെ വെള്ളപൂശുകയാണ്. ഇനിയും ഇത് പോലുളള ആള്‍ക്കാര്‍ വരും. കലാശക്കൊട്ടില്‍ എന്തൊക്കെയാണ് സംഭവിക്കുക എന്ന് പ്രതീക്ഷിച്ചത്. ഇത് കൊണ്ടൊന്നും സത്യത്തെ തേച്ച് മാച്ച് കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയലുക്ക് സമ്മാനിച്ചു കൊണ്ട് ജയസൂര്യക്ക് ജന്മദിനാംശകൾ നേരുന്നു; ടൈറ്റാൻസ് അണിയറ പ്രവർത്തകർ!!!!  (1 hour ago)

കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടി എത്തുമോ.? ലോ ആൻ് ഓർഡർ സെപ്റ്റംബർ 18-ന്!!!!  (1 hour ago)

പെണ്ണെല്ലാം ഓക്കെയാണ്... പൊരുത്തങ്ങളും ഓക്കെ... ഒരു പൊരുത്തം ഒഴിച്ച് ! അതേതു പൊരുത്തം ? ചിരിയും ചിന്തയും നൽകി ഓട്ടം തുള്ളൽ ടീസർ പുറത്ത്!!!  (1 hour ago)

നായകനായി വിനീത് ശ്രീനിവാസൻ; ചടങ്ങിന്റെ ചിത്രീകരണം ആരംഭിച്ചു!!!  (2 hours ago)

ദിലീപിൻ്റെ ഡയറിയിലെ ദുരൂഹതയെന്ത് ? 'നീക്കം' സെക്കൻ്റ് ലുക്ക് പുറത്തുവിട്ടു!!!!  (2 hours ago)

മദ്യപാനത്തിനിടെ യുവാവ് സുഹൃത്തിനെ കുത്തികൊലപ്പെടുത്തി  (3 hours ago)

നേപ്പാളിലെ മഹാപ്രളയം; കുത്തൊഴുക്കില്‍പ്പെറ്റ ഒഴുകിപ്പോയ കാട്ടാനക്കൂട്ടം കതര്‍നിയാഘട്ട് വന്യജീവി സങ്കേതത്തില്‍ സുരക്ഷിതര്‍  (3 hours ago)

ഒരുമിച്ച് താമസിച്ചവർ പിന്നീട് കുടുംബമായപ്പോൾ മാറി താമസിച്ചു ജോലിയും പോയതോടെ അനിലയ്ക്ക് jealous; ഒറ്റപ്പെടൽ പകപോക്കലായി!?  (3 hours ago)

ജെൻ‌സി‌സ് 2026 കോൺഫറൻസ് സെപ്റ്റംബർ 5,6 തീയതികളിൽ യു എസ് ടി തിരുവനന്തപുരം കാമ്പസിൽ...  (3 hours ago)

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (4 hours ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (4 hours ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (5 hours ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (5 hours ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (5 hours ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (6 hours ago)

Malayali Vartha Recommends