Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മറ്റൊരാൾ കരയുന്നത് കണ്ടാൽ എനിക്കും പെട്ടെന്ന് തന്നെ സങ്കടം വരും... അച്ഛൻ സെറ്റിൽ കൂടെയില്ലാതിരിക്കുന്നതാണ് എനിക്കിഷ്ടം.. ശ്രീജിത്ത് രവിയുടെ മകന്റെ വെളിപ്പെടുത്തൽ

13 JULY 2022 12:03 PM IST
മലയാളി വാര്‍ത്ത

ശ്രീജിത്ത് രവിയുടെ ഇളയ മകൻ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. പ്രകാശൻ പറക്കട്ടെ എന്ന സിനിമയിലൂടെയാണ് റിതുൺജയ് ബാലതാരമായി അരങ്ങേറിയിരിക്കുന്നത്. ദിലീഷ് പോത്തൻ, മാത്യു തോമസ്, അജു വർഗീസ്, സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷഹദ് സംവിധാനം ചെയ്ത സിനിമയായിരുന്നു പ്രകാശൻ പറക്കട്ടെ. ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസനാണ്. പുതുമുഖം മാളവിക മനോജാണ് ചിത്രത്തിൽ നായികയായി എത്തിയത്. ഹിറ്റ് മേക്കേഴ്സ് എന്റർടൈയ്മെന്റ്, ഫന്റാസ്റ്റിക് ഫിലിംസ് എന്നീ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം, ടിനു തോമസ്, അജു വർഗീസ് എന്നിവർ ചേർന്നാണ് പ്രകാശൻ പറക്കട്ടെ നിർമിച്ചിരിക്കുന്നത്. ശ്രീജിത്ത് രവിയും സിനിമയിൽ അഭിനയിച്ചിരുന്നു.

അടുത്തിടെയാണ് പോക്‌സോ കേസിൽ നടൻ ശ്രീജിത്ത് രവി അറസ്റ്റിലായത്. ഈ സംഭവത്തിന് ശേഷം ശ്രീജിത്ത് രവിയെ കുറിച്ച് മകൻ റിതുൺ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ‌ വൈറലാകുന്നത്. റിതുണിന്റെ അഭിനയത്തിലുള്ള പ്രതിഭ കുടുംബത്തോടൊപ്പം റിതുൺ അഭിനയിച്ച ഷോർട്ട് ഫിലിമിലൂടെയാണ് നടൻ അജു വർ​ഗീസ് മനസിലാക്കിയത്. അങ്ങനെയാണ് റിതുണിന് സിനിമയിലേക്ക് അവസരം ലഭിച്ചത്. 'നേരത്തെ ഷോർട്ട് ഫിലിമിലൊക്കെ അഭിനയിച്ചിട്ടുള്ളതിനാൽ ടെൻഷനൊന്നുമില്ലായിരുന്നു. ലവ് ആക്ഷൻ ഡ്രാമയിലെ ഡയലോഗ് പറഞ്ഞും ഞാൻ കൈയ്യടി നേടിയിരുന്നു.' 'ഷഹദ് ചേട്ടനും ധ്യാൻ ചേട്ടനും അജു ചേട്ടനുമെല്ലാം ആ ഡയലോഗ് കേട്ട് എന്നെ അഭിനന്ദിച്ചിരുന്നു. അച്ഛന് ഈ സിനിമയിൽ ചെറിയ വേഷമാണ്. എന്റെ ക്യാരക്ടറാണ് നന്നായത്. എന്റെ കൊച്ചുമോൻ എന്ത് കാണിച്ചാലും എനിക്കിഷ്ടമാവും.''സിനിമയുടെ പ്രിവ്യൂന് പോയപ്പോഴുള്ള അച്ഛച്ഛന്റെ കമന്റ് ഇതായിരുന്നു. ലോക് ഡൗണായിരുന്നതിനാൽ കഴിഞ്ഞ വർഷം സ്‌കൂളിൽ പോയിരുന്നില്ല. ഈ വർഷമാണ് ആദ്യമായി സ്‌കൂളിലേക്ക് പോയത്.' 'അപ്പോഴാവട്ടെ നല്ലൊരു അബദ്ധം സംഭവിക്കുകയും ചെയ്തു.

അച്ഛൻ വൈകിട്ട് പിക്ക് ചെയ്യാൻ വരാമെന്ന് പറഞ്ഞിരുന്നു. അക്കാര്യം ഞാനോർത്തില്ല. എല്ലാവരും പോവുന്നത് പോലെ ഞാനും ബസിൽ കയറാൻ പോയി.' 'ബസ് ബോയാണ് ഞാനും എന്നായിരുന്നു വിചാരിച്ചത്. ഞങ്ങളുടെ റൂട്ടിലേക്കുള്ള ബസിലായിരുന്നില്ല കയറിയത്. അതിനിടയിലാണ് അമ്മ സ്‌കൂളിലേക്ക് വന്നത്. കൃത്യസമയത്ത് തന്നെ അമ്മ വന്നതിനാൽ വേറെ എവിടേയും പോവാതെ രക്ഷപ്പെട്ടു.' 'പ്രത്യേകിച്ച് ആശങ്കയൊന്നുമില്ലാതെയാണ് കാമറയ്ക്ക് മുന്നിൽ നിന്നത്. പല സീനുകളും കൈയ്യിൽ നിന്ന് ഇട്ട് നാച്ചുറലായി അഭിനയിക്കുകയായിരുന്നു. ഗ്ലിസറിനില്ലാതെയാണ് കരഞ്ഞത്.' 'മറ്റൊരാൾ കരയുന്നത് കണ്ടാൽ എനിക്കും പെട്ടെന്ന് തന്നെ സങ്കടം വരും. അച്ഛൻ സെറ്റിൽ കൂടെയില്ലാതിരിക്കുന്നതാണ് എനിക്കിഷ്ടം. അതാവുമ്പോൾ കൈയ്യിൽ നിന്നും സ്വന്തമായി ഇടാമല്ലോയെന്നുമായിരുന്നു' റിതുൺ പറഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏകപക്ഷീയ നിലപാടുകളും പിടിവാശിയും മുന്നണിയിൽ അനുവദിക്കില്ല"; പിണറായിക്കെതിരെ കടുത്ത ഭാഷയിൽ സി.പി.ഐ എംപി...  (28 minutes ago)

കേരളത്തിൽ വീണ്ടും ന്യൂനമർദ്ദം ശക്തമാകുന്നു; വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത...  (42 minutes ago)

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (1 hour ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (1 hour ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (1 hour ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (2 hours ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (2 hours ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (2 hours ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (2 hours ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (2 hours ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (2 hours ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (3 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (3 hours ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (3 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends