Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെയ് നാലിന് അയച്ച ഫോർവേഡ് നോട്ട് ഫോറൻസിക് ലാബിലേക്ക് അയക്കാൻ എത്രമാത്രം വൈകിയെന്നത് പ്രധാന കാര്യമാണ്'.. 'വിദേശത്ത് നിന്നുള്ളവർ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്ന് പറയുന്നുണ്ട്.. ഈ ദൃശ്യങ്ങൾ എവിടുന്നാണ് ഇവർക്കൊക്കെ കിട്ടിയത്... ജോർജേട്ടൻസ് പൂരം, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചവർക്കൊക്കെ അറിയാമായിരന്നു പൾസർ സുനി ആ സിനിമയുടെ സെറ്റിൽ വരാറുണ്ടെന്നും അവിടെ കിടന്ന് ഉറങ്ങാറുണ്ടെന്നുമൊക്ക... ദിലീപ് കുഴപ്പക്കാരനല്ലെന്ന് അതിജീവിത പറഞ്ഞോ? പൊട്ടിത്തെറിച്ച് പ്രകാശ് ബാരെ

13 JULY 2022 01:46 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് നിരപരാധിയാണെന്നും, ദിലീപിനെതിരെ പൊലീസ് വ്യാജ തെളിവുണ്ടാക്കിയതാണെന്നുമുള്ള മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തൽ വൻ വിവാദമായിരിക്കുകയാണ്. സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ശ്രീലേഖയ്ക്ക് വിമർശനവുമായി നിരവധിപേർ എത്തുന്നുണ്ട്. എന്നാൽ ദിലീപിനെ സംബന്ധിച്ച് ഈ തുറന്ന് പറച്ചിലുകൾ പ്രതിഭാഗം കോടതിയിൽ ആയുധമാക്കിയേക്കും. അവസാന നിമിഷത്തിൽ ശ്രീലേഖയുടെ ഈ തുറന്ന് പറച്ചിലിൽ ശ്രീലേഖയ്ക്ക് തന്നെ വിനയായി മാറിയിരിക്കുകയാണ്. നടിയെ ആക്രമിച്ച കേസ് നിർണ്ണായക ഘട്ടത്തിൽ എത്തി നിൽക്കെയാണ് ആർ ശ്രീലേഖ ദിലീപിന് ക്ലീന്‍ ചിറ്റ് നൽകി പൊലീസിനെ പൂർണ്ണമായും തള്ളുന്നത്. എന്നാൽ ദിലീപിന് അനുകൂലമായ വെളിപ്പെടുത്തലിലൂടെ ഒറ്റ ദിവസം കൊണ്ട് മുൻ ഡിജിപി ശ്രീലേഖ പരിഹാസ കഥാപാത്രമായിരിക്കുകയാണെന്ന തുറന്ന പറച്ചിലുമായി രംഗത്തെത്തുകയാണ് സംവിധായകൻ പ്രകാശ് ബാരെ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

അന്വേഷണം വളരെ പതിയെ ആണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.ആരാണ് ഈ കേസിൽ ഏറ്റവും പതിയെ പോകുകയെന്നത് സംബന്ധിച്ചൊരു മത്സരമാണ് ഈ കേസിൽ നടക്കുന്നത്.മെമ്മറി കാർഡ് ഉൾപ്പെടെ പരിശോധനയ്ക്ക് അയച്ച സാഹചര്യത്തിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണ്ടിവരുമെന്നാണ് മനസിലാക്കുന്നത്'. 'മെമ്മറി കാർഡിൻ‍റെ ഹാഷ് വാല്യു പരിശോധന ഫലം ലഭിച്ചാൽ അക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ കണ്ടെത്തേണ്ടതും വിശകലനം ചെയ്യേണ്ടതുമായി വരും. പോലീസ് അന്വേഷണം വേഗത്തിൽ നടക്കുന്നുണ്ടോയെന്നത് ചോദ്യമാണ്. ഈ കേസിൽ കൂടുതൽ സമയം അന്വേഷണത്തിനായി അനുവദിക്കാനുള്ള ധാർമ്മിക ഉത്തരവാദിത്തം കോടതിക്കുണ്ട്. അത് കൊടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്'. 'പെട്ടെന്ന് വാരിക്കെട്ടി അവസാനിപ്പിക്കണമെന്ന നിലപാടിലാണ് കേസ് പോകുന്നത്. സർക്കാരിനും അന്വേഷണ ഉദ്യോഗസ്ഥർക്കും വലിയ താത്പര്യം ഇല്ല. കോടതിയും കേസ് വേഗം തീർപ്പാക്കണമെന്നാണ് പറയുന്നത്.

അങ്ങനെ ഈ കേസ് തീരരുത്. നീതി നടപ്പാക്കണം. മെയ് നാലിന് അയച്ച ഫോർവേഡ് നോട്ട് ഫോറൻസിക് ലാബിലേക്ക് അയക്കാൻ എത്രമാത്രം വൈകിയെന്നത് പ്രധാന കാര്യമാണ്'. 'വിദേശത്ത് നിന്നുള്ളവർ നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടെന്ന് പറയുന്നുണ്ട്. കേസിലെ എട്ടാം പ്രതി ദിലീപ് വീട്ടിൽ വെച്ച് ദൃശ്യങ്ങൾ കണ്ടെന്ന് ബാലചന്ദ്രകുമാർ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ എവിടുന്നാണ് ഇവർക്കൊക്കെ കിട്ടിയത്.ദൃശ്യങ്ങൾ ആക്സസ് ചെയ്തിട്ടുണ്ടോ, ചോർന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളെല്ലാം അന്വേഷിക്കണം. പലരേയും ചോദ്യം ചെയ്യേണ്ടതായും വരും. ലോജിക്കോട് കൂടി ചിന്തിച്ചാൽ ഇക്കാര്യങ്ങളാണ് നടക്കേണ്ടത്. എന്നാൽ തുടരന്വേഷണം നീട്ടണോ വേണ്ടയോ എന്നത് സംബന്ധിച്ച ചർച്ചയാണ് ഇപ്പോഴും നടക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് മേൽ അനാവശ്യ സമ്മർദ്ദം ചെലുത്താനാണ് ശ്രമിക്കുന്നത്'. 'ജോർജേട്ടൻസ് പൂരം, സൗണ്ട് തോമ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചവർക്കൊക്കെ അറിയാമായിരന്നു പൾസർ സുനി ആ സിനിമയുടെ സെറ്റിൽ വരാറുണ്ടെന്നും അവിടെ കിടന്ന് ഉറങ്ങാറുണ്ടെന്നുമൊക്ക. തനിക്ക് ഇക്കാര്യങ്ങളൊക്കെ വ്യക്തിപരമായും അറിയാം.

ദിലീപിനെതിരായ കേസിന് പിന്നിൽ അതികായൻമാരാണെന്നാണ് ആർ ശ്രീലേഖ ആരോപിച്ചത്. ആരാണ് അവർ. ദിലീപിന്റെ മുൻ ഭാര്യയോ അതോ രാഷ്ട്രീയ ഉന്നതരോ? സിനിമയിലെ താരങ്ങളോ? വെറുതെ പുകമറ സൃഷ്ടിക്കാനുള്ള ശ്രമമാണ് നടക്കുന്നത്'. 'ദിലീപ് കുഴപ്പക്കാരനല്ല പൾസർ സുനി മാത്രമാണ് പ്രശ്നക്കാരൻ എന്ന് ദിലീപ് എപ്പോഴെങ്കിലും പറഞ്ഞിട്ടുണ്ടോ? അതീജീവിക്കൊപ്പമാണ് എന്ന് പറയുമ്പോൾ എല്ലാ സാധ്യതകളേയും അംഗീകരിക്കണം. ദിലീപ് കുറ്റക്കാരനല്ല എന്നത് കോടതിയാണ് തീരുമാനിക്കേണ്ടത്. ശ്രീലേഖയുടെ ആരോപണങ്ങളെല്ലാം കേസിനെ കുറിച്ച് വിശദമായി ചർച്ച ചെയ്തതിന് ശേഷമുള്ളതാണ്'. 'കേസിൽ ദിലീപിനെ ബന്ധിപ്പിക്കുന്ന കാര്യങ്ങൾ ഏതൊക്കെയാണ് എന്തൊക്കെയാണ് കേസിൽ ദിലീപിനെതിരായി വരാൻ സാധ്യത ഉള്ളത് അതിനെയൊക്ക ദുർബലപ്പെടുത്തുകയെന്ന ശ്രമമാണ് അവർ നടത്തിയിരിക്കുന്നത്. ദിലീപിനെതിരായൊരു വിധി വന്നാൽ ജനം അത് പെട്ടെന്ന് അംഗീകരിക്കപ്പെടും എന്നത് പൊളിക്കുകയായിരുന്നു അവരുടെ ദൗത്യം. ആശങ്കപ്പെടുത്തുന്നതാണ് ഇത്'. 'സ്വന്തം വിശ്വാസ്യത പോലും തകർക്കുന്ന നിലയിലാണ് ശ്രീലേഖ പ്രതികരിച്ചത്. ജയിലിൽ ഫോൺ ഉപയോഗിച്ചത് സംബന്ധിച്ചും പൾസർ സുനിയുടെ ഫോട്ടോ സംബന്ധിച്ചുമെല്ലാം അവർ ഉന്നയിച്ച ആരോപണങ്ങൾ തള്ളി ഫോട്ടോഗ്രാഫർ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഒറ്റദിവസം കൊണ്ട് ശ്രീലേഖയെന്ന് ഉദ്യോഗസ്ഥയുടെ ആരോപണങ്ങൾ നിരാകരിക്കപ്പെടുകയും അവർ ഒരു പരിഹാസ കഥാപാത്രമാവുകയും ചെയ്തിരിക്കുകയാണ്. ഇതുപോലുള്ള ആളുകളെ ഇനിയും പ്രതി ഇറക്കിയിരുന്നുവെങ്കിൽ നമ്മുടെ പണി എളുപ്പമായേനെയെന്നും പറയുകയാണ് പ്രകാശ് ബാരെ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (13 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (25 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (35 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (55 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends