Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതിയിൽ നാടകീയരംഗങ്ങൾ! ആദ്യം പൊട്ടിക്കരച്ചിൽ പിന്നാലെ അപേക്ഷ.. അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് കോടതി.. പള്‍സര്‍ സുനിയുടെ ജാമ്യേപക്ഷ തള്ളി സുപ്രീംകോടതി

13 JULY 2022 02:19 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യേപക്ഷ തള്ളുകയായിരുന്നു. എന്നാൽ താൻ മാത്രമാണ് ജയിലുള്ളതെന്ന് സുനിയുടെ അഭിഭാഷകൻ വാദിച്ചു. കുറ്റകൃത്യത്തിന് പണം നൽകിയ വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു. ജ്യാമ പേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ. കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാരും വാദിക്കുകയായിരുന്നു. കേസിൽ എട്ടാം പ്രതിയായ ദിലീപാണ് ആദ്യം ജാമ്യത്തിലിറങ്ങിയത്. പിന്നീട് പലപ്പോഴായി മറ്റു പ്രതികളും ഇറങ്ങി. മാര്‍ച്ച് അവസാനത്തിലാണ് നാലാം പ്രതി വിജീഷ് പുറത്തിറങ്ങിയത്. തൊട്ടുപിന്നാലെയായിരുന്നു സുനി സുപ്രീംകോടതിയിലെത്തി.

2017 ഫെബ്രുവരി 17നാണ് നടി ആക്രമിക്കപ്പെട്ടത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു സംഭവം. നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന്‍ ആണ് കേസില്‍ ആദ്യം അറസ്റ്റിലായത്. ശേഷമാണ് പള്‍സര്‍ സുനിയെയും വിജീഷിനെയും പിടികൂടിയത്. ഇരുവരും കോടതിയില്‍ കീഴടങ്ങാനെത്തിയ വേളയിലായിരുന്നു അറസ്റ്റ്. മാര്‍ട്ടിന് മറ്റു പ്രതികളുടെ നീക്കം സംബന്ധിച്ച് നേരത്തെ അറിയാമായിരുന്നുവെന്നാണ് പോലീസ് കണ്ടെത്തല്‍. കേസിന്റെ തുടക്കത്തില്‍ ദിലീപ് ചിത്രത്തിലുണ്ടായിരുന്നില്ല. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ദിലീപിന് പങ്കുണ്ടെന്ന ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് നിരന്തരം ചോദ്യം ചെയ്തു. ജൂലൈ 10ന് പോലീസ് ദിലീപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിപ്പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ദിലീപ്. കേസില്‍ ആദ്യം ജാമ്യം നേടി പുറത്തിറങ്ങിയ പ്രതി ദിലീപ് ആയിരുന്നു. മാര്‍ച്ചിലാണ് നാലാം പ്രതി വിജീഷിന് ഹൈക്കോടതി ജാമ്യം നല്‍കിയത്.

വിജീഷിന് ജാമ്യം ലഭിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് രണ്ടാം പ്രതി മാര്‍ട്ടിന് ജാമ്യം കിട്ടിയത്. അഞ്ച് വര്‍ഷം മാര്‍ട്ടിന്‍ വിചാരണ തടവുകാരനായി ജയിലില്‍ കഴിഞ്ഞു. കേസിലെ മൂന്നാം പ്രതിയായ മണികണ്ഠന് കഴിഞ്ഞ നവംബറിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. മണികണ്ഠനും മാര്‍ട്ടിനും ജാമ്യം ലഭിച്ച കാര്യം ചൂണ്ടിക്കാട്ടിയാണ് വിജീഷ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.ദിലീപുമായി തനിക്ക് ബന്ധമില്ലെന്ന് വിജീഷ് പറയുന്നു. എന്നാല്‍ സുനിയെ നേരത്തെ അറിയാമെന്നും വിജീഷ് പറഞ്ഞു.

സുനിയാണ് മറ്റുള്ളവരെ കൃത്യം ചെയ്യാന്‍ ഏകോപിപ്പിച്ചതെന്ന് അന്വേഷണ സംഘം നേരത്തെ ആരോപിച്ചിരുന്നു. സുനി നേരത്തെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തിരുന്നു. പിന്നീടാണ് ഇയാള്‍ സുപ്രീംകോടതിയിലെത്തിയത്. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ അന്തിമഘട്ടത്തിലെത്തിയ വേളയിലാണ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രംഗത്തുവന്നത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ നേരത്തെ പരിചയമുണ്ട് എന്നായിരുന്നു ആരോപണം. കേസില്‍ തുടരന്വേണത്തിന് കൂടുതല്‍ സമയം കോടതി അനുവദിച്ചു. ഈ സമയപരിധി ജൂലൈ 15ന് അവസാനിക്കുകയാണ്. പള്‍സര്‍ സുനിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ മുന്‍ ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ അടുത്തിടെ ഉന്നയിച്ചിരുന്നു. മറ്റു നടിമാരെയും പ്രതി ചൂഷണം ചെയ്തുവെന്ന് സൂചന ലഭിച്ചുവെന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍. ദിലീപിനെതിരെ അടുത്തിടെ സുനിയുടെ അമ്മ ശോഭന രംഗത്തുവന്നിരുന്നു. തന്റെ മകന്‍ മോഹന വാഗ്ദാനങ്ങളില്‍ പെട്ടുപോയതാണ് എന്നായിരുന്നു ശോഭനയുടെ പ്രതികരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (14 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (26 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (36 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (56 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends