പ്രണയമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും ഒന്നും വർക്കൗട്ടായില്ല...' 'പ്രണയം തോന്നേണ്ട കാലത്ത് മറ്റ് പല കാര്യങ്ങളിലുമായിരുന്നു ശ്രദ്ധ! എന്നെപ്പോലുള്ളവരെ വിവാഹം ചെയ്താൽ അന്ന് രാത്രി തന്നെ ഡിവോഴ്‌സാവുമെന്നുറപ്പാണ്.. വിവാഹം വൈകുന്നതിനുള്ള കാരണത്തെ കുറിച്ച് അരിസ്റ്റോ സുരേഷ്..

സിനിമയിലൂടെയും കോമഡിയിലൂടെയും ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ച താരമാണ് അരിസ്റ്റോ സുരേഷ്. ബിഗ്‌ബോസിൽ എത്തിയതിന് പിന്നാലെയായിരുന്നു ഏറെ ശ്രദ്ധിക്കപ്പെട്ടത്. തിരുവന്തപുരത്തുകാരനാണ് അരിസ്റ്റോ സുരേഷ്. തമ്പാനൂരിൽ അരിസ്റ്റോ ജങ്ഷന് സമീപമാണ് താമസിക്കുന്നത്. ചെറുപ്പത്തിൽ തന്നെ സിനിമയും പാട്ടും സുരേഷിന്റെ മനസിലുണ്ടായിരുന്നു. കടുത്ത ദാരിദ്രമാണെങ്കിലും കൂരയിൽ ഒരു റേഡിയോ ഉണ്ടായിരുന്നു. അതിലെ പാട്ടുകൾ കേട്ടാണ് നേരം പുലർന്നിരുന്നതെന്ന് അരിസ്റ്റോ സുരേഷ് പലപ്പോഴായി പറഞ്ഞിട്ടുണ്ട്. പഠിക്കാൻ മോശമായിരുന്നുവെന്നതിനാൽ എട്ടാം ക്ലാസിൽ പഠനം നിർത്തുകയായിരുന്നുവെന്നും അരിസ്റ്റോ സുരേഷ് പറഞ്ഞിട്ടുണ്ട്. അവിവാഹിതനായ സുരേഷ് വിവാഹിതനാകാൻ പോകുന്നുവെന്ന് കുറച്ച് കാലം മുമ്പ് വാർത്തകൾ വന്നിരുന്നു.
വാർത്ത വൈറലായതോടെ വിശദീകരണവും സത്യാവസ്ഥയും വെളിപ്പെടുത്തി അരിസ്റ്റോ സുരേഷ് രംഗത്ത് വന്നിരുന്നു. തന്നെയും സുഹൃത്തിനേയും ചേർത്ത് വന്ന വാർത്തകൾ വേദനിപ്പിച്ചുവെന്നാണ് അരിസ്റ്റോ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞത്. ഇപ്പോഴിത വീണ്ടും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വിവാഹിതനാകാതെ തുടരുന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് അരിസ്റ്റോ സുരേഷ്. 'കുട്ടിക്കാലം മുതലെ തന്നെ സിനിമയോട് താൽപര്യമായിരുന്നു.' 'സ്‌കൂളിൽ പഠിച്ചിരുന്ന സമയത്ത് ക്ലാസ് കട്ട് ചെയ്ത് സിനിമയ്ക്ക് പോവുമായിരുന്നു. പഠിക്കുന്ന സമയത്ത് ചില ജോലികൾക്കൊക്കെ പോവുമായിരുന്നു. അങ്ങനെയാണ് സിനിമ കാണാൻ കാശ് സംഘടിപ്പിച്ചിരുന്നത്.' 'സംവിധായകനാവണമെന്നായിരുന്നു ആഗ്രഹം. അതിനുള്ള ശ്രമം ഇപ്പോഴും തുടരുന്നുണ്ട്. കൂട്ടുകാർക്ക് വേണ്ടി ലവ് ലെറ്ററൊക്കെ എഴുതിക്കൊടുത്തിട്ടുണ്ട്. അമ്മ അറിഞ്ഞപ്പോൾ അത് നിർത്തി.
എനിക്കും സഹോദരിമാരൊക്കെ ഉള്ളതാണ്. പ്രണയമൊക്കെ തോന്നിയിട്ടുണ്ടെങ്കിലും ഒന്നും വർക്കൗട്ടായില്ല.' 'പ്രണയം തോന്നേണ്ട കാലത്ത് മറ്റ് പല കാര്യങ്ങളിലുമായിരുന്നു ശ്രദ്ധ. ഇടയ്ക്ക് രാഷ്ട്രീയത്തിൽ സജീവമായിരുന്നു. അതിനിടയിലാണ് സിനിമയിലെത്തിയത്.' 'അഭിനയത്തേക്കാളും കൂടുതൽ പ്രധാന്യം കൊടുക്കുന്നത് സംവിധാനത്തിനാണ്. അതിനുള്ള പരിശ്രമം തുടങ്ങിയിട്ടുണ്ട്. ആരും എന്നെ ഇഷ്ടപ്പെടാതിരുന്ന കാലഘട്ടം എന്റെ ജീവിതത്തിലുണ്ടായിരുന്നു.' 'അടിയും ഇടിയും ആശുപത്രിയുമൊക്കെയായിരുന്നു. അമ്മയ്ക്ക് പോലും ഇഷ്ടമല്ലായിരുന്നു അതൊന്നും. സിനിമയിലെത്തിയതോടെയാണ് അതൊക്കെ മാറിയത്. എപ്പോഴും ഫ്രീയായി നടക്കാനിഷ്ടമുള്ളയാളാണ്. എനിക്ക് ഞാൻ വിചാരിക്കുന്ന പോലെ പോവാൻ പറ്റണം.' 'കുടുംബത്തിന് വേണ്ടി ജീവിച്ച കുറെ സുഹൃത്തുക്കളുണ്ട് എനിക്ക്. ഭർത്താവിനെ ഉപേക്ഷിച്ച് മറ്റ് ബന്ധങ്ങൾ തേടിപ്പോയ ഭാര്യയുണ്ട്. കുടുംബത്തിന് വേണ്ടി ജീവിച്ചവരായിട്ടും അവരുടെ ജീവിതത്തിൽ അങ്ങനെ സംഭവിച്ചു. എന്നെപ്പോലുള്ളവരെ വിവാഹം ചെയ്താൽ അന്ന് രാത്രി തന്നെ ഡിവോഴ്‌സാവുമെന്നുറപ്പാണ്.' 'കല്യാണത്തിന് പോവുമ്പോഴെല്ലാം എന്റെ കല്യാണത്തെക്കുറിച്ചുള്ള ചോദ്യം വരാറുണ്ട്. അതിനാൽ ഇപ്പോൾ കല്യാണങ്ങൾക്കൊന്നും പോവാറില്ല' അരിസ്‌റ്റോ സുരേഷ് പറഞ്ഞു.
https://www.facebook.com/Malayalivartha






















