Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കോടതി നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി രണ്ട് പബ്ലിക് പ്രോസിക്യൂട്ടറുമാർ രാജി വെച്ചിട്ടുണ്ട്... നിലവിലെ ജഡ്ജിയുടെ കീഴിൽ കോടതി നടപടികൾ നീതിപൂർവ്വം ആകാനുള്ള സാധ്യതയിൽ ആശങ്കയുണ്ട്... കേസ് അട്ടിമറിക്കാനും എട്ടാം പ്രതി ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ശ്രീലേഖയുടെ നുണ പ്രചരണം തള്ളിക്കളയണമെന്നും അവർക്കെതിരെ കേസെടുത്ത് നിയമനടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം 3:00 മണിക്ക് എറണാകുളത്ത് പ്രതിഷേധ സംഗമം

14 JULY 2022 11:34 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് തരത്തില്‍ മുന്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയെ വെളിപ്പെടുത്തല്‍ വിവിധ തരത്തിലുള്ള ചർച്ചകള്‍ക്കാണ് വഴി തുറുന്നിരിക്കുന്നത്. കേസില്‍ കോടതി വിധി പറയാനിരിക്കെ പദവിയിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥ തന്നെ ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തിയത് കേസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്നാണ് ഏവരുടേയും ആകാംക്ഷ. അതുകൊണ്ട് തന്നെ ശ്രീലേഖയുടെ 'വെളിപ്പെടുത്തലുകള്‍'ക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. ഇതിന്റെ ഭാഗമായി ജുലൈ 15 ന് എറണാകുളത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഒരുവിഭാഗം. എറണാകുളം വഞ്ചി സ്ക്വയർ പരിസരത്ത് നിന്ന് ആരംഭിക്കുന്ന പ്രതിഷേധ പ്രകടനം കച്ചേരിപ്പടിയിൽ ഗാന്ധിഭവന് മുന്നിൽ അവസാനിക്കും.

പ്രതിഷേധ സംഗമം സംബന്ധിച്ച് സമരസമിതി ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

നടിയെ ആക്രമിച്ച കേസന്വേഷണത്തിൻ്റെ അവസാന ഘട്ടത്തിൽ മുൻ ജയിൽ ഡി ജി പി ആർ ശ്രീലേഖ സ്വന്തം യൂട്യൂബ് ചാനലിലൂടെ നടത്തിയ ആരോപണം കേസന്വേഷണം അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. കോടതിയുടെ പരിഗണനയിലുള്ള തെളിവുകൾ വ്യാജമാണ് എന്ന് ആരോപിച്ചുകൊണ്ട് നടത്തിയ നുണപ്രചരണങ്ങൾ കോടതിയലക്ഷ്യവും എട്ടാം പ്രതിയെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗവുമാണ്. മാത്രമല്ല സിനിമാ മേഖലയിലെ നിരവധി സ്ത്രീകളെ കേസിലെ ഒന്നാംപ്രതി ലൈംഗിക പീഡനം നടത്തി ബ്ലാക്ക് മെയിൽ ചെയ്തു പണം തട്ടിയതായി ഡി ജി പി ആയിരുന്ന കാലത്ത് തനിക്ക് അറിയാമായിരുന്നു എന്ന പ്രസ്താവന സർവീസിൽ ഇരിക്കെ ഒരു ഐപിഎസ് ഉദ്യോഗസ്ഥ ക്രിമിനൽ പ്രതിയെ സംരക്ഷിച്ചു എന്ന വെളിപ്പെടുത്തലാണ്.. വീണ്ടും വീണ്ടും ലൈംഗിക പീഡനം നടത്താൻ ഒരു ക്രിമിനൽ കുറ്റവാളിക്ക് അവസരം ഒരുക്കി കൊടുത്തതിന് സ്ത്രീ സമൂഹത്തോട് അവർ മാപ്പ് പറയണ. പ്രതികളെ സംരക്ഷിച്ചതിന് അവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുകയും നുണപ്രചരണം നടത്തുന്ന യൂട്യൂബ് ചാനൽ എപ്പിസോഡ് എടുത്ത് കളയണമെന്നും "അതിജീവിതയ്ക്കൊപ്പം" കൂട്ടായ്മ ആവശ്യപ്പെടുകയാണ്...

കോടതി നടപടികളിൽ അതൃപ്തി രേഖപ്പെടുത്തി രണ്ട് പബ്ലിക് പ്രോസിക്യൂട്ടറുമാർ രാജി വെച്ചിട്ടുണ്ട്. നിലവിലെ ജഡ്ജിയുടെ കീഴിൽ കോടതി നടപടികൾ നീതിപൂർവ്വം ആകാനുള്ള സാധ്യതയിൽ ആശങ്കയുണ്ട്. കേസ് അട്ടിമറിക്കാനും എട്ടാം പ്രതി ദിലീപിനെ രക്ഷിച്ചെടുക്കാനുള്ള ശ്രീലേഖയുടെ നുണ പ്രചരണം തള്ളിക്കളയണമെന്നും അവർക്കെതിരെ കേസെടുത്ത് നിയമനടപടികൾ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജൂലൈ 15 വെള്ളിയാഴ്ച വൈകുന്നേരം 3:00 മണിക്ക് എറണാകുളത്ത് പ്രതിഷേധ സംഗമം നടക്കുന്നു .. 'എറണാകുളം വഞ്ചി സ്ക്വയർ പരിസരത്ത് നിന്നാണ് പ്രതിഷേധ പ്രകടനം ആരംഭിക്കുന്നത്. പ്രകടനത്തിലും കച്ചേരിപ്പടിയിൽ ഗാന്ധിഭവന് മുന്നിൽ നടക്കുന്ന പ്രതിഷേധ സംഗമത്തിലും പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് കുറിപ്പ് അവസാനിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (12 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (24 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (34 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (54 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends