Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോണിലൂടെ മെമ്മറി കാർഡ് ഉപയോഗിച്ചാൽ ആ ഫോൺ മാറ്റാനും സിം മാറ്റാനുമടക്കമുള്ള സംവിധാനം ഉണ്ട്.. മെമ്മറി കാർഡ് ഇട്ട ഫോണിൽ നിന്നും ആ ദൃശ്യങ്ങൾ കണ്ടു എന്ന് മാത്രമല്ല വിവിധങ്ങളിലായി ആപ്പുകളിലൂടെ ഈ ദൃശ്യങ്ങൾ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് കൂടിയാണ് താൻ മനസിലാക്കിയത്... അതുകൊണ്ട് തന്നെയാണ് ഇത് തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് പലരും പലയിടത്തും പറഞ്ഞത്.. ആരുടെയെക്കെ ഫോണിലേക്ക് ദൃശ്യങ്ങൾ പോയിട്ടുണ്ടെന്ന് അന്വേഷിക്കണമെന്ന് അഡ്വ ആശ ഉണ്ണിത്താൻ

14 JULY 2022 12:34 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തുടരന്വേഷണത്തിനുള്ള സമയ പരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഈ നീക്കം. എന്നാൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാ‍ഷ് വാല്യൂ മാറിയത് സ്ഥിരീകരിച്ച് പരിശോധനാഫലം പുറത്ത് വരുമ്പോൾ നിർണായകമാണ് ഈ ഹർജിയും. അതേസമയം നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയെന്ന റിപ്പോർട്ട് കോടതിയുടെ വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യുന്നതാണെന്ന് അഡ്വ ആശ ഉണ്ണിത്താൻ. ഫോറൻസിക് പരിശോധന ഫലത്തോടെ എന്തുകൊണ്ട് അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു എന്നും തന്റെ ആശങ്ക അറിയിക്കേണ്ടി വന്നുവെന്നും വ്യക്തമായിരിക്കുകയാണെന്നും ആശ ഉണ്ണിത്താൻ പറഞ്ഞു.

അഭിഭാഷക ആശ ഉണ്ണിത്താന്റെ വാക്കുകൾ ഇങ്ങനെ...

'മനുഷ്യന്റെ ജീവിതത്തെ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ തെളിവാണ് കേസിലെ മെമ്മറി കാർ‍ഡ്. അതുകൊണ്ട് തന്നെ വളരെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടിയിരുന്ന തെളിവാണത്. കോടതിയുടെ വിശ്വാസ്യതയെ പോലും ബാധിക്കുന്ന വിഷയമാണിത്. ഈ ദൃശ്യങ്ങൾ എവിടെയൊക്കെ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ടെന്ന് എങ്ങനെയാണ് കണ്ടെത്തുക.വിചാരണ കോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത് വെറും നിയമലംഘനം മാത്രമായി ചുരുക്കരുത്. 'ഫോറൻസിക് പരിശോധന ഫലത്തോടെ എന്തുകൊണ്ട് അതിജീവിതയ്ക്ക് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നു എന്നും തന്റെ ആശങ്ക അറിയിക്കേണ്ടി വന്നുവെന്നും വ്യക്തമായിരിക്കുകയാണ്. എവിടേക്കൊക്കെ കോപ്പി ചെയ്യപ്പെട്ടിട്ടുണ്ട്, ആരൊക്കെ കണ്ടിട്ടുണ്ട് തുടങ്ങിയ കാര്യങ്ങളെ കുറിച്ചെല്ലാം വിശദമായ അന്വേഷണം വേണ്ടി വരും'. 'വലിയ ഫയലുകൾ ട്രാൻസ്ഫർ ചെയ്യണമെങ്കിൽ പുതിയ പല ആപ്പുകളും ഉണ്ട്. അവയുടെ സഹായത്തോടെ വേഗത്തിൽ ഫയലുകൾ ട്രാൻസ്ഫർ ചെയ്യാൻ സാധിക്കും. ഇവ മെയിലുകൾ വഴി ട്രാൻസ്ഫർ ചെയ്താൽ പ്രത്യേകിച്ച് ജഡ്ജിന്റെ ഇ-മെയിലുകൾ ഒക്കെ അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കേണ്ടി വരും.

ഫോണിലൂടെ മെമ്മറി കാർഡ് ഉപയോഗിച്ചാൽ ആ ഫോൺ മാറ്റാനും സിം മാറ്റാനുമടക്കമുള്ള സംവിധാനം ഉണ്ട്. അത് ഒളിപ്പിക്കൽ എളുപ്പമല്ല. മെമ്മറി കാർഡ് ഇട്ട ഫോണിൽ നിന്നും ആ ദൃശ്യങ്ങൾ കണ്ടു എന്ന് മാത്രമല്ല വിവിധങ്ങളിലായി ആപ്പുകളിലൂടെ ഈ ദൃശ്യങ്ങൾ ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്ന് കൂടിയാണ് താൻ മനസിലാക്കിയത്.അതുകൊണ്ട് തന്നെയാണ് ഇത് തങ്ങളുടെ കൈയ്യിൽ ഉണ്ടെന്ന് പലരും പലയിടത്തും പറഞ്ഞത്'. 'ഫോണിലിട്ട് ഫയലുകൾ തുറക്കാതെ തന്നെ ദൃശ്യങ്ങൾ അയക്കാൻ ഐടി വിദഗ്ദന്റെ സഹായത്തോടെ സാധിക്കും. ഇക്കാര്യങ്ങൾ അന്വേഷിക്കണം. ആരുടെയെക്കെ ഫോണിലേക്ക് ദൃശ്യങ്ങൾ പോയിട്ടുണ്ടെന്ന് അന്വേഷിക്കണം. അരിയും തിന്ന് ആളേയും കടിച്ച് പിന്നേയും പട്ടിക്ക് മുറുമുറുപ്പ് എന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങൾ'. 'മെമ്മറി കാർഡ് ഫോണിലിട്ട് ഉപയോഗിച്ചുവെന്നത് പരിശോധനയിൽ വ്യക്തമാണ്. അത് എന്തിന് ഉപയോഗിച്ചു, കേസിന്റെ തെളിവിനെ ബാധിക്കുമോ ഇല്ലയോ എന്നത് രണ്ടാമത്തെ വിഷയമാണ്.ഇരയെ സംബന്ധിച്ച് അവരുടെ ജീവിതം സുരക്ഷിതമായി കൈകാര്യം ചെയ്യാൻ ഏൽപ്പിച്ച കോടതിയിൽ നിന്നും ഈ രീതിയിലാണ് കൈകാര്യം ചെയ്തത് എന്ന് മനസിലാക്കി കഴിഞ്ഞു. ഈ സാഹചര്യത്തിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റി നിർത്തി ഇക്കാര്യം അന്വേഷിച്ച് ഉത്തരം കണ്ടെത്തണം'. 'ഇനിയും അതേ പദവിയിൽ അവർ ഇരുന്നാൽ എന്തൊക്കെ അപകടം അവർ ചെയ്യുമെന്നും സ്വന്തം തെറ്റ് മറക്കാൻ എന്തൊക്കെ തെളിവുകൾ അവർ നശിപ്പിക്കുമെന്ന കാര്യവുമെല്ലാം ചോദ്യമാണ്. അതുകൊണ്ട് തന്നെ വിചാരണ കോടതി ജഡ്ജിയെ മാറ്റുകയെന്നതാണ് പ്രധാന ആവശ്യമെന്നും അഡ്വ ആശ ഉണ്ണിത്താൻ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (12 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (24 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (34 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (54 minutes ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (1 hour ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (3 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends