Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ഡാർക് വെബ്ബിൽ എത്തിയെന്ന ആശങ്ക! മെമ്മറി കാർഡ് പരിശോധിക്കാൻ ഉപയോഗിച്ച ഫോണിൽ നിഖിൽ എന്ന പേരിൽ ലോഗിൻ ചെയ്തത് വിഡിയോ ഗെയിം; മെമ്മറി കാർഡിട്ട ആ വിവോ ഫോണ്‍ ആരുടേത്; കണ്ടെത്താന്‍ തുനിഞ്ഞിറങ്ങി പൊലീസ്

14 JULY 2022 02:22 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് തരത്തില്‍ മുന്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീലേഖയ്ക്കെതിരെ പോലീസ് കേസെടുക്കാത്തതിൽ ഒത്തുകളിയുണ്ടെന്ന് സംശയിക്കുന്നതായി ആരോപിച്ച് പ്രൊഫസർ കുസുമം ജോസഫ് ഉള്‍പ്പടേയുള്ളവർ രംഗത്ത് എത്തിയിരിക്കുകയാണ്. കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് നീക്കം. വിവാദ പരാമർശം നടത്തിയ ശ്രീലേഖയുടെ പെൻഷൻ റദ്ദാക്കാൻ സർക്കാർ തയാറാകണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പകർത്തിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന ഫോറന്‍സിക് പരിശോധന ഫലം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കേസ് പരിഗണിച്ച 3 കോടതികളുടെ കസ്റ്റഡിയില്‍ ഇരിക്കുമ്പോഴും 3 തവണ മെമ്മറി കാർഡ് അനധികൃതമായി തുറന്ന് പരിശോധിച്ചെന്നാണ് തിരുവനന്തപുരത്തെ ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയില്‍ വ്യക്തമാക്കുന്നത്. ഹാഷ് വാല്യൂവിനൊപ്പം മെറ്റ ഡേറ്റയിലും മാറ്റം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ഏറെ നിർണ്ണായക കണ്ടെത്താലാണ് ഇതെങ്കിലും ആര് കണ്ടു, എന്തിന് കണ്ടു എന്നത് കണ്ടെത്തില്‍ വളരെ ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന.

മെമ്മറി കാർഡ് അങ്കമാലി മജിസട്രേറ്റ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ജനുവരി 9 ന് രാത്രി 9.58 നാണ് തുറന്ന് പരിശോധിച്ചത്. ലാപ്ടോപ്പിലിട്ടാണ് ഈ സമയത്ത് പരിശോധിച്ചതെന്ന ഫോറന്‍സിക് പരിശോധന ഫലം വ്യക്തമാക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ അന്‍ഡ്രോയ്ഡ് ഫോണിലിട്ടാണ് കാർഡ് പരിശോധിച്ചത്. 2018 ഡിസംബർ 13നു രാത്രി 10.58നായിരുന്നു ഇത്. വിചാരണക്കോടതിയുടെ കസ്റ്റഡിയിലായിരുന്ന 2021 ജൂലൈ 19 നു ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ജിയോ സിംകാർഡ് ഉപയോഗിക്കുന്ന ഫോണിലിട്ടായിരുന്നു മെമ്മറി കാർഡ് പരിശോധിച്ചത്. മെസേജിങ്- വീഡിയോ ഗെയിം ആപ്പുകള്‍ ഫോണില്‍ ആക്ടീവ് ആയിരുന്ന സമയത്താണ് മെമ്മറി കാർഡ് വിവോ ഫോണില്‍ ഉപയോഗിച്ചതെന്നാണ് ഗുരുതരമായ കണ്ടെത്തല്‍.

ഈ സമയത്ത് ഫോണില്‍ 'നിഖിൽ' എന്ന പേരിൽ ലോഗിൻ ചെയ്ത വിഡിയോ ഗെയിം ഉണ്ടായിരുന്നതായും റിപ്പോർട്ടിലുണ്ട്. ഈ സാഹചര്യത്തില്‍ മെമ്മറി കാർഡ് അനധികൃതമായ പരിശോധിക്കാന്‍ ഉപയോഗിച്ച ലാപ്ടോപ്, കമ്പനിയുടെ പേര് ലഭിക്കാത്ത ആൻഡ്രോയ്ഡ് ഫോൺ, വിവോ ഫോണ്‍ എന്നിവയുടെ ഉടമകളുടെ കണ്ടെത്തുകയെന്നതാണ് അന്വേഷണ സംഘത്തിന് മുന്നിലെ അടുത്ത വെല്ലുവിളി. നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയ പരിധി നാളെയാണ് അവസാനിക്കുന്നത്.

എന്നാല്‍ അന്വേഷണത്തിനായി 3 ആഴ്ച അധിക സമയം ചോദിച്ച് അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയതടക്കമുള്ള പുതിയ കാര്യങ്ങളെക്കുറിച്ച് വിശദമായി അന്വേഷിക്കേണ്ടതുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കിയിരിക്കുന്നത്. തുടരന്വേഷണത്തിന്റെ ഭാഗമായി നടിയെ പീഡിപ്പിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് കുറ്റക്കാരനല്ലെന്ന അഭിപ്രായപ്രകടനം നടത്തിയ മുന്‍ ഡി ജി പി ആർ ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്താനും അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (26 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (38 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (48 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends