Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ സേഫ് കസ്റ്റഡിയില്‍ ഇരിക്കുന്ന, ഞാന്‍ ഒപ്പിട്ടാല്‍ മാത്രം പുറത്ത് വരുന്ന ഒരു സംഗതി ലീക്കാവുന്നു എന്നത് പോലെയാണ് ഇത്... ഹാഷ് വാല്യൂ മാറിയതായുള്ള റിപ്പോർട്ട് വന്നപ്പോള്‍ അത് പൂഴ്ത്തിവെക്കുന്നു... ഒരു നടിയുടെ ജീവിതമാണ് അത്! പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ആവർത്തിച്ച് അഡ്വ. ആശാ ഉണ്ണിത്താന്‍

15 JULY 2022 12:05 PM IST
മലയാളി വാര്‍ത്ത

വിചാരണ കോടതിയുടെ കൈവശമുള്ള മെമ്മറി കാർഡിന്റെ ഹാ‍ഷ് വാല്യൂ മാറിയെന്ന ഫോറൻസിക് പരിശോധന ഫലം നടിയെ ആക്രമിച്ച കേസിൽ ഏറെ നിർണായകമായിരിക്കുകയാണ് . മൂന്ന് തവണ ഹാഷ് വാല്യു മാറിയതാതായാണ് പരിശോധനയിൽ സ്ഥിരീകരിച്ചത്. ഇപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് ആവർത്തിക്കുകയാണ് അഡ്വ. ആശാ ഉണ്ണിത്താന്‍.

ആ വാക്കുകൾ ഇങ്ങനെ...

എന്റെ സേഫ് കസ്റ്റഡിയില്‍ ഇരിക്കുന്ന, ഞാന്‍ ഒപ്പിട്ടാല്‍ മാത്രം പുറത്ത് വരുന്ന ഒരു സംഗതി ലീക്കാവുന്നു എന്നത് പോലെയാണ് ഇത്. മാത്രവുമല്ല, ഹാഷ് വാല്യൂ മാറിയതായുള്ള റിപ്പോർട്ട് വന്നപ്പോള്‍ അത് പൂഴ്ത്തിവെക്കുന്നു. അതിജീവിതയായ നടിയെയോ പ്രോസിക്യൂഷനെയോ പോലും ആ വിവരം അറിയിക്കുന്നില്ല എന്ന് പറയുന്നത് നമ്മളെ ഞെട്ടിക്കുന്നകാര്യമാണെന്നും ആശ ഉണ്ണിത്താന്‍ ചോദിക്കുന്നു.
ഇത്തരം കാര്യങ്ങളെ ഒരു പ്രിസൈഡിങ് ഓഫീസർ ഇങ്ങനെയാണോ സമീപിക്കേണ്ടത്. എന്താണ് ഇവരുടെ താല്‍പര്യം, എന്ത് ഭയന്നാണ് ഇങ്ങനെ ഒളിപ്പിക്കുന്നത് എന്നതൊക്കെ നേരത്തെ നമ്മള്‍ ആലോച്ചിച്ചിരുന്നു. അവസാനം ഒരു അന്വേഷണ ഉദ്യോഗസ്ഥന്‍ തന്റെ അധികാരം ഉപയോഗിച്ച് അത് പുറത്ത് കൊണ്ടുവരികയും പിന്നീട് ഹൈക്കോടതിയിലേക്ക് പോവേണ്ട വിഷയവും വരുന്നു. ഇവിടെ ഒരുപാട് കാര്യങ്ങളില്‍ ദുരൂഹത നിറഞ്ഞ് നില്‍ക്കുന്നുണ്ട്. ഈ മെമ്മറി കാർഡ് ഒരു ഡ്യോക്യുമെന്റ് അല്ലെന്നും മെറ്റീരിയല്‍ ഒബ്ജക്ട് ആണെന്നും സുപ്രീംകോടതി വ്യക്തമാക്കിയാണ്. അത് എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് നിർദേശം നല്‍കുന്നുണ്ട്.

കോപ്പി ചെയ്യപ്പെടാതിരിക്കാനും കൃത്രിമത്വം നടത്താതിരിക്കാനും ആ മാർഗ്ഗ നിർദേശങ്ങള്‍ ഉപയോഗിച്ച് മാത്രമെ മെമ്മറി കാർഡ് കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളു. ഇവിടെ ഇതൊന്നും പാലിക്കാതെ തന്നെ മെമ്മറി കാർഡ് ഉപയോഗിക്കുന്ന അവസ്ഥ വരുന്നുവെന്നും ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നു. മെമ്മറി കാർഡ് ഒരു ഫോണിലേക്ക് പോകുന്നു എന്നതിനെ വളരെ അധികം പ്രാധാന്യത്തോടെയാണ് നോക്കി കാണുന്നത്. മൊബൈല്‍ ഫോണ്‍ എന്ന് പറയുമ്പോള്‍ പല രീതിയില്‍ അത് വ്യാഖ്യാനം ചെയ്യപ്പെടാം. ഷെയർ ചെയ്യപ്പെടാന്‍ സാധിക്കുന്ന ഒരുപാട് ആപ്പുകള്‍ ഒപ്പണായി കിടക്കുന്ന ഫോണിലാണ് മെമ്മറി കാർഡ് ഇട്ടത്. ദൃശ്യങ്ങള്‍ ഫോണില്‍ ഓപ്പണ്‍ ചെയ്യാതെ തന്നെ ഫയല്‍ ഷെയർ ചെയ്യപ്പെടാനുള്ള ധാരാളം സാധ്യതകളുണ്ട്. ഒരു ഐടി വിദഗ്ദന്‍ ഇരുന്നാണ് ഇത് ചെയ്യുന്നതെങ്കില്‍ ഇക്കാര്യങ്ങള്‍ മറച്ച് വെച്ചുകൊണ്ട് തന്നെ ഉപോയിക്കാനും സാധിക്കും. അത്രയേറെ നിർണ്ണായകമായ കാര്യമായത് കൊണ്ടാണ് സുപ്രീംകോടതി പോലും ഇതൊരു മെറ്റീരിയില്‍ ഒബ്ജക്ടാണ് എന്ന് പറഞ്ഞിരിക്കുന്നത്. ഇതിനകത്ത് ഇരിക്കുന്നത് ഒരാളുടെ ജീവിതാണ്.

ജിവീക്കാനും അഭിമാന ബോധത്തിനുമുള്ള അവകാശമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം രീതിയിലുള്ള ആരോപണത്തിന്റെ നിഴല്‍ പോലും പതിച്ച് കഴിഞ്ഞാല്‍, നേരിട്ടുള്ള ആരോപണമല്ലെങ്കിലും നമ്മുടെ സംവിധാനത്തിന്റെ വിശ്വാസത നിലനിർത്തേണ്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഉന്നത നീതിപീഠം ഉടന്‍ ഇടപെടുകയും ആളുകളെ മാറ്റുകുയം പകരം അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്യും. അവിടുന്ന് ഇനിയും തെളിവുകള്‍ നശിപ്പിക്കപ്പെടാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് അവരെ മാറ്റുന്നതെന്നും ആശാ ഉണ്ണിത്താന്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (28 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (40 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (50 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends