Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന വാദവുമായി ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ

15 JULY 2022 03:46 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന് തരത്തില്‍ മുന്‍ ഡിജിപി ആർ ശ്രീലേഖ നടത്തിയെ വെളിപ്പെടുത്തല്‍ വിവിധ തരത്തിലുള്ള ചർച്ചകള്‍ക്കാണ് വഴി തുറുന്നിരിക്കുന്നത്. കേസില്‍ കോടതി വിധി പറയാനിരിക്കെ പദവിയിലുണ്ടായിരുന്ന മുതിർന്ന ഉദ്യോഗസ്ഥ തന്നെ ഇത്തരമൊരു വെളിപ്പെടുത്തലുമായി എത്തിയത് കേസിനെ ഏതെങ്കിലും തരത്തില്‍ ബാധിക്കുമോയെന്നാണ് ഏവരുടേയും ആകാംക്ഷ. അതുകൊണ്ട് തന്നെ ശ്രീലേഖയുടെ 'വെളിപ്പെടുത്തലുകള്‍'ക്കെതിരെ വലിയ വിമർശനമാണ് വിവിധ കോണുകളില്‍ നിന്നും ഉയരുന്നത്. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ നിർണ്ണായക തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ 3 തവണ മാറിയെന്ന് വ്യക്തമാക്കുന്ന ഫോറന്‍സിക് റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. എന്നാല്‍ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് ദിലീപിന് വേണ്ടി സംസാരിക്കുന്ന രാഹുല്‍ ഈശ്വർ അവകാശപ്പെടുന്നത്.

രാഹുല്‍ ഈശ്വറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.. ദൃശ്യങ്ങള്‍ ജുലൈ 19, 2021 ന് ആക്സസ് ചെയ്തുവെന്ന് എവിടേയും പറഞ്ഞിട്ടില്ല. ദൈവത്തെ ഓർത്ത് ഇത്തരം കള്ളം പറയരുത്. ഇത് കൂടാതെ ഈ ഫോണില്‍ ആമസോണ്‍, ഇന്സറ്റ്ഗ്രാം, ടെലഗ്രാം തുടങ്ങിയ ആപ്പുകളുണ്ട്. അതുകൊണ്ട് ഇത് ആക്സസ് ചെയ്തപ്പോള്‍ ഒട്ടോമാറ്റിക്കായി ഫയല്‍ ക്രിയേറ്റായി. അതുകൊണ്ടാണ് ഹാഷ് വാല്യൂ മാറിയത്. എന്തിനാണ് ഇത് വിവായോല്‍ ഇട്ടതെന്ന കാര്യം ഇവിടേയുണ്ട്. എന്നാല്‍ ഈ ഫയലുകളുടേയെൊന്നും ഹാഷ് വാല്യൂ മാറിയിട്ടില്ല. ജുലൈ 19ന് ഫയല്‍ കണ്ടുവെന്ന് റിപ്പോർട്ടിലില്ലെന്നും രാഹുല്‍ ഈശ്വർ വാദിക്കുന്നു. ഇത്രയും സത്യങ്ങള്‍ മറച്ച് വെച്ചാണ് ദൃശ്യങ്ങള്‍ കോപ്പി ചെയ്തെന്നൊക്കെ പറയുന്നത്. അതിജീവിതയുടെ വേദന നമുക്ക് എല്ലാവർക്കും മനസ്സിലാവും. പക്ഷെ ആ വേദനയെ ഇത്രമാത്രം ചൂഷണം ചെയ്ത് സംസാരിക്കുന്നത് കഷ്ടമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ വാദത്തെ പൊളിച്ചുകൊണ്ട് അപ്പോള്‍ തന്നെ അവതാരകനായ എംവി നികേഷ് കുമാർ രംഗത്ത് എത്തുകയും ചെയ്തു.

എന്നാല്‍ അവതാരകന്‍ പറഞ്ഞതിനെ തുടർന്നും അംഗീകരിക്കാന്‍ രാഹുല്‍ ഈശ്വർ തയ്യാറായില്ല. റിപ്പോർട്ടില്‍ കോപ്പി ചെയ്തെന്ന് എവിടേയും ഇല്ല. ഈ എട്ട് ഫയലുകള്‍ തുറുന്നുവെന്നും ഇല്ല. ഫയലുകള്‍ തുറന്നെങ്കില്‍ അതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കില്ലെ. 2021 ല്‍ ആക്സസ് ചെയ്തെങ്കില്‍ അത് റിപ്പോർട്ടില്‍ പറയില്ലേ. അത് ഈ റിപ്പോർട്ടില്‍ എവിടേയും പറയുന്നില്ലെന്നും രാഹുല്‍ ഈശ്വർ വാദിക്കുന്നു. റിപ്പോർട്ടിലെ ടേബിള്‍ 6 ല്‍ അവസാനം എന്നാണ് ഈ ഫയലുകള്‍ ആക്സസ് ചെയ്തതെന്ന് കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ചർച്ചയ്ക്ക് വരുന്നതിന് മുമ്പ് ഞാനൊരു ഫോറന്‍സിക് വിദഗ്ധന്റെ അടുത്ത് പോയിരുന്നു. അദ്ദേഹമാണ് ഇത് ചൂണ്ടിക്കാട്ടിയത്. 2018 ഡിംസബറിന് ശേഷം ഈ 8 ഫയലുകള്‍ ആക്സസ് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ കോപ്പി ചെയ്യപ്പെടുകയോ കൃത്രമത്വം നടക്കുകയോ ചെയ്തിട്ടില്ലെന്ന് ഈ റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, ലാസ്റ്റ് ആക്സസ് ഡേറ്റ് ഫയല്‍ പ്രോപ്പർട്ടിയില്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കുന്നതാണെന്നാണ് ചർച്ചയില്‍ പങ്കെടുത്ത സൈബർ വിദഗ്ധന്‍ സംഗമേശ്വരന്‍ വ്യക്തമാക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ മാത്രം വിശ്വാസത്തിലെടുക്കാന്‍ സാധിക്കില്ല. മെമ്മറി കാർഡ് വിവോ ഫോണിലിട്ടതിനെ രണ്ട് തരത്തില്‍ കാണാം. മെമ്മറി കാർഡ് ടാമ്പർ ചെയ്തുവെന്നത് കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ എന്ന് ആലോചിക്കേണ്ടത് നിമയ വിദഗ്ധരാണ്. വേണമെങ്കില്‍ ഈ ഫയലുകള്‍ ആ ഫോണില്‍ തുറക്കാതെ വേറെ ഡിവൈസുകളിലേക്ക് കോപ്പി ചെയ്യാനും സാധിക്കും. ഇതിനകത്ത് വിശദമായ ഒരു അനാലിസിസ് വേണ്ടതുണ്ട്. ഇതിനെക്കൊയുള്ള സാങ്കേതിക വിദ്യ അവൈലബിളാണ്. അന്വേഷണം സംഘം മുന്നോട്ട് പോവുന്ന സാഹചര്യത്തില്‍ അതേകുറിച്ച് കൂടുതല്‍ വ്യക്തമാക്കുന്നതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെസിഎല്ലിന്‍റെ ചരിത്രത്തിൽ ആയിരം റൺസ് തികയ്ക്കുന്ന ആദ്യ താരമെന്ന നേട്ടം സ്വന്തമാക്കി അസർ  (29 minutes ago)

ഇടതുമുന്നണിയിൽ പരസ്യപ്പോര്: കത്ത് നൽകുന്നത് തൽക്കാലം മരവിപ്പിച്ച് സിപിഎം; കണ്ണൂരിലെ വിവാദ സൊസൈറ്റി പുനരുജ്ജീവിപ്പിക്കാൻ അടിയന്തര നീക്കം...  (41 minutes ago)

ഒന്നിന് പുറകെ ഒന്നായി രണ്ട് ജലബോംബുകൾ; തിബത്ത് അതിർത്തിയിലെ ജലാശയം തകർന്നതോടെ നേപ്പാളിൽ സൈറൻ മുഴങ്ങി, കൂട്ടപ്പലായനം...  (51 minutes ago)

വീരേന്ദർ സെവാഗിന്റെയും രാഹുൽ ദ്രാവിഡിന്റെയും മക്കൾ ഒരേ ടീമിൽ ഒരുമിച്ച് കളിക്കാനൊരുങ്ങുന്നു....  (1 hour ago)

മുതലപ്പൊഴിയിൽ കടലിൽ കാണാതായ ഷിജിനെ കാണാതായിട്ട് മുപ്പത് ദിവസം.... മരണാനന്തര ചടങ്ങ് നടത്തി കുടുംബം...  (1 hour ago)

കോഴിക്കോട് ബാലുശ്ശേരി സ്വദേശി മുസ്തഫ ഹൃദയാഘാതം മൂലം ബഹ്റൈനിൽ നിര്യാതനായി...  (2 hours ago)

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 hours ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (3 hours ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (3 hours ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (3 hours ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (3 hours ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (4 hours ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (4 hours ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (4 hours ago)

Malayali Vartha Recommends