നടന്‍ പ്രതാപ് പോത്തന്റെ അവസാന ഫേസ്ബുക് പോസ്റ്റുകള്‍...

നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ വിടവാങ്ങിയതില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിപ്പുകള്‍ എഴുതി. എന്നാല്‍ ഇപ്പോള്‍ അവസാന നാഴുകളില്‍ അദ്ദേഹം പങ്കുവെച്ച പോസ്റ്റുകള്‍ ആണ് ശ്രെദ്ധ നേടുന്നത്.
സിനിമയും ജീവിതവും മരണവുമെല്ലായിരുന്നു പോസ്റ്റുകളുടെ ഉള്ളടക്കം. ചിലര്‍ വളരെയധികം കരുതല്‍ നല്‍കുന്നു. അതിനെ പ്രണയം എന്ന് വിളിക്കുമെന്നാണ് ഞാന്‍ കരുതുന്നത് എന്ന എ.എ മില്‍നെയുടെ വാക്കുകളായിരുന്നു പ്രതാപ് പോത്തന്‍ പങ്കുവെച്ച ആദ്യത്തെ പോസ്റ്റ്.
ദീര്‍ഘനേരം ചെറിയ അളവില്‍ ഉമിനീര്‍ വിഴുങ്ങുന്നതാണ് മരണം എന്നജോര്‍ജ് കാര്‍ലിന്റെ വാക്കുകളായിരുന്നു രണ്ടാമത്തെ ഫേസ്ബുക്ക് പോസ്റ്റില്‍. മള്‍ട്ടിപ്ലിക്കേഷന്‍ എന്ന കളി എല്ലാ ജനറേഷനും ഒരുപോലെ കളിക്കുന്നു എന്നാണ് അടുത്ത പോസ്റ്റിലുള്ളത്.
ബില്ലുകള്‍ അടക്കലാണ് ജീവിതം എന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു.കലയില്‍, പ്രത്യേകിച്ച് സിനിമകളില്‍, ആളുകള്‍ സ്വന്തം നിലനില്‍പ്പ് ഉറപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു അവസാനമായി പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പ്രതാപ് പോത്തന്റെ അമ്മയെ കുറിച്ച് താരം മുമ്പൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ പ്രതാപ് പോത്തനെ ഏറ്റവുമധികം സ്വാധീനിച്ച സ്ത്രീ അമ്മയായിരുന്നു. പ്രതാപിന്റെ ഇരുപത്തൊന്‍പതാമത്തെ വയസ്സിലാണ് അമ്മ മരിക്കുന്നത്. അതോടെ താന്‍ തീര്‍ത്തും അനാഥനായെന്നാണ് പ്രതാപ് പറയാറുള്ളത്.
'ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന പപ്പ പാര്‍ട്ടിക്കാലത്ത് ഒളിവിലായിരുന്നപ്പോഴും, പപ്പയുടെ മരണശേഷവും പ്രശ്‌നങ്ങളൊന്നുമറിയിക്കാതെയാണ് മമ്മി ഞങ്ങളെ വളര്‍ത്തിയത്. നഷ്ടപ്പെട്ടതെല്ലാം നേടിയെടുക്കാന്‍ മമ്മിയാണ് കേസ്സിനു പോയത്. വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും കേസ് വിജയിക്കുകയും ചെയ്തു.
ആ വിധി തീര്‍ച്ചയായും മമ്മിയുടെ മാത്രം വിജയമായിരുന്നു. എന്റെ കലാപരമായ കഴിവുകള്‍ക്ക് പ്രോല്‍സാഹനം തന്നയാള്‍ മമ്മി മാത്രമായിരുന്നു. മമ്മി നന്നായി പിയാനോ വായിച്ചിരുന്നു. രുചികരമായി പാചകം ചെയ്യാന്‍ മമ്മിക്കറിയാമായിരുന്നു. വര്‍ണ്ണ തയ്യലുകളെല്ലാം വശമായിരുന്നു. മമ്മി മരിച്ചതോടെ ഞാന്‍ തീര്‍ത്തും അനാഥനാവുകായിരുന്നു,' പ്രതാപ് പോത്തന്റെ വാക്കുകള്‍.
https://www.facebook.com/Malayalivartha






















