Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ട്! നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കും

27 JULY 2022 12:49 PM IST
മലയാളി വാര്‍ത്ത

ദിലീപിനെ സംബന്ധിച്ച് നിർണായ ദിവസത്തിലൂടെയാണ് കടന്നുപോകുന്നത്. ശ്രീലേഖയുടെ വെളിപ്പെടുത്തൽ മെമ്മറികാർഡിന്റെ ഹാഷ് വാല്യൂ മാറിയത് പിന്നാലെ 104 സാക്ഷികളെ ഉൾപ്പെടുത്തി കേസിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചതും ഇതൊക്കെ തന്നെ ദിലീപിനെ സംബന്ധിച്ച് നിർണായകം തന്നെയാണ്. എന്നാൽ തുടരന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ കുറ്റപത്രവും വിചാരണക്കോടതി ഇന്ന് നിയമപരമായ പരിശോധനകള്‍ പൂര്‍ത്തിയാക്കി ഫയലില്‍ സ്വീകരിക്കും. കഴിഞ്ഞ വെള്ളിയാഴ്ച മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം സെഷന്‍സ് കോടതി വഴിയാണ് വിചാരണ കോടതിയില്‍ എത്തിയത്. കുറ്റപത്രം ഫയലില്‍ സ്വീകരിച്ചാല്‍ ഉടന്‍ കേസിലെ വിചാരണ നടപടികള്‍ പുനരാരംഭിക്കും. നേരത്തെ കേസിന്റെ വിചാരണ ഉടന്‍ പുനരാരംഭിക്കും എന്നും താമസിപ്പിക്കാന്‍ സാധിക്കില്ല എന്നും കോടതി അറിയിച്ചിരുന്നു. അതേസമയം മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം തുടരാനാണ് ക്രൈംബ്രാഞ്ച് തീരുമാനിച്ചിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ കഴമ്പുണ്ട് എന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ചു എന്നും ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കാവ്യ മാധവന്‍, മഞ്ജു വാര്യര്‍, ആഷിക് അബു, ചെമ്പന്‍ വിനോദ്, രഞ്ജു രഞ്ജിമാര്‍, വീട്ടുജോലിക്കാരനായിരുന്ന ദാസന്‍ എന്നിവരെ കൂടി അനുബന്ധ കുറ്റപത്രത്തില്‍ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ 102 സാക്ഷികളെയും 1 പ്രതിയെയും ഉള്‍പ്പെടുത്തിയുള്ള അനുബന്ധ കുറ്റപത്രമാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്നത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് അനുബന്ധ കുറ്റപത്രത്തില്‍ പറയുന്നത്. ഈ ദൃശ്യങ്ങള്‍ ഒളിപ്പിക്കാന്‍ സഹായിച്ചയാളാണ് ദിലീപിന്റെ സുഹൃത്തും വ്യവസായിയുമായ ശരത്. അനുബന്ധ കുറ്റപത്രത്തിലെ ഏക പ്രതി ശരത്താണ്. തെളിവുകളും അനുബന്ധ രേഖകളും അടക്കം 1500 ലേറെ പേജുള്ളതാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് പൊലീസിന് കണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഒളിപ്പിച്ചു എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ദൃശ്യങ്ങള്‍ പള്‍സര്‍ സുനിയില്‍ നിന്നാണോ, അതോ മറ്റേതെങ്കിലും സ്രോതസ് വഴിയാണോ ദിലീപിന് ലഭിച്ചത് എന്ന് മാത്രമാണ് ഇനി അറിയേണ്ടത്.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കുറ്റപത്രത്തില്‍ പരാമര്‍ശമില്ല എന്നാണ് റിപ്പോര്‍ട്ട്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചു എന്നായിരുന്നുബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും സഹോദരന്‍ അനൂപും ഇവരുടെ സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കാണുന്നതിന് താന്‍ സാക്ഷിയാണെന്നും ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരുന്നു. കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയായിരുന്നു നിര്‍ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത്. ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. ബാലചന്ദ്രകുമാറിന്റെ സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നടത്തിയ പരിശോധനയില്‍ നിന്ന് കിട്ടി എന്നാണ് ക്രൈംബ്രാഞ്ച് വാദം. ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. ഇതോടെ ഗൂഢാലോചനയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (1 hour ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (1 hour ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (4 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (4 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (4 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (4 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (4 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (4 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (4 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (4 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends