Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

അച്ഛന്‍ മരിച്ച സമയത്ത് അമ്മയുടെ നെറ്റിയിലെ പൊട്ട് എടുത്ത് മാറ്റാന്‍ ഞാൻ സമ്മതിച്ചിട്ടില്ല; അമ്മ ഒരു വിവാഹം ചെയ്യണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്... അമ്മയുടെ ഇപ്പോഴത്തെ ഒറ്റപ്പെടല്‍ എന്നെ സംബന്ധിച്ച് വലിയ വേദനയാണ്... തുറന്ന് പറഞ്ഞ് സൗഭാഗ്യ

27 JULY 2022 04:13 PM IST
മലയാളി വാര്‍ത്ത

സോഷ്യൽമീഡിയയിലെ സെലിബ്രിറ്റിയാണ് സൗഭാ​ഗ്യ വെങ്കിടേഷ്. സീരിയലുകളിലോ സിനിമകളിലോ സൗഭാ​ഗ്യ മുഖം കാണിച്ചിട്ടില്ല. സൗഭാ​ഗ്യ ആളുകൾ‍ക്ക് സുപരിചിതയായി തുടങ്ങിയത് ടിക്ക് ടോക്ക് കേരളത്തിലും മലയാളികൾക്കിടയിലും തരം​ഗമായപ്പോഴാണ്. തുടക്കത്തിൽ‍ കോമഡി വീഡിയോകളും നൃത്തവുമെല്ലാമായി സൗഭാ​ഗ്യ അതിവേ​ഗത്തിൽ പ്രേക്ഷക പ്രീതി നേടി. സൗഭാ​ഗ്യയുടെ ടിക്ക് ടോക്ക് വീഡിയോകൾ വൈറലാകാൻ‍ തുടങ്ങിയപ്പോഴാണ് ആളുകൾ സൗഭാ​ഗ്യ നടി താര കല്യാണിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞത്. പിന്നീട് വിവാഹിതയായ ശേഷം ഭർത്താവ് അർജുനൊപ്പം യുട്യൂബ് ചാനലും ആരംഭിച്ചു. തറ കുടുംബത്തിന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം സൗഭാഗ്യ വെങ്കിടേഷ് ഒരു യൂട്യൂബ് വ്‌ളോഗ് പങ്കുവച്ചിരുന്നു. അമ്മയെ വീണ്ടും ഒരു വധുവായി അണിയിച്ചൊരുക്കുന്നതാണ് വീഡിയോ. അതിലൂടെ വിവാഹ മോചനത്തിലൂടെയോ ഭര്‍ത്താവിന്റെ മരണത്തിന് ശേഷമോ ഒറ്റപ്പെടുന്ന അമ്മമാര്‍ വീണ്ടുമൊരു കൂട്ട് ആഗ്രഹിക്കുമ്പോള്‍ അത് മക്കള്‍ നടത്തി കൊടുക്കണം എന്ന സന്ദേശവും ഉണ്ടായിരുന്നു. അമ്മയുടെ രണ്ടാം വിവാഹമാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും സൗഭാഗ്യ പറഞ്ഞിരുന്നു.

എന്നാലിപ്പോഴിതാ ആ പറഞ്ഞതിന് കുറച്ച് കൂടെ വ്യക്തത വരുത്തുകയാണ് സൗഭാഗ്യ. വിശ്വാസ പ്രകാരം ഭര്‍ത്താവ് രാജയുടെ മരണ ശേഷം പൂ വയ്ക്കരുത് എന്നും പൊട്ട് വയ്ക്കരുത് എന്നും അണിഞ്ഞൊരുങ്ങി നടക്കരുത് എന്നുമൊക്കെയുണ്ട്. മറ്റുള്ളവര്‍ മുഖത്ത് നോക്കി അതേ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല എങ്കിലും, രാജയുടെ മരണത്തിന് ശേഷം മാലയിടാനോ ഏറ്റവും ഇഷ്ടമുള്ള പൂവ് തലയില്‍ ചൂടാനോ താര കല്യാണ്‍ മനസ്സ് കൊണ്ട് തയ്യാറായിരുന്നില്ല. പക്ഷെ പൊട്ട് വയ്ക്കുമായിരുന്നു. അച്ഛന്‍ മരിച്ച സമയത്ത് അമ്മയുടെ നെറ്റിയിലെ പൊട്ട് എടുത്ത് മാറ്റാന്‍ താന്‍ സമ്മതിച്ചിട്ടില്ല എന്ന് സാഭാഗ്യ പറയുന്നു. അമ്മ ഒരു വിവാഹം ചെയ്യണം എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്.

അമ്മയുടെ ഇപ്പോഴത്തെ ഒറ്റപ്പെടല്‍ എന്നെ സംബന്ധിച്ച് വലിയ വേദനയാണ്. പറ്റുന്ന സമയത്ത് എല്ലാം അമ്മ ഞങ്ങളുടെ അടുത്ത് ഓടി എത്താറുണ്ട്. പക്ഷെ അത് പോലെ പോകാനോ അമ്മയ്ക്ക് ഒപ്പം സമയം ചെലവഴിക്കാനോ ഞങ്ങള്‍ക്ക് സാധിക്കാറില്ല. ഒരു ദിവസം വിളിച്ചിട്ട് അമ്മ ഫോണ്‍ എടുത്തില്ല എങ്കില്‍ തന്നെ എനിക്ക് ടെന്‍ഷനാണ്. ഒരു കൂട്ട് എപ്പോഴും ഒരാളുടെ ജീവിതത്തില്‍ അത്യാവശ്യമാണ്. പ്രത്യേകിച്ചും ഈ പ്രായത്തില്‍ ഒക്കെ. എന്റെ ആഗ്രഹം തന്നെയാണ് അന്ന് ഞാന്‍ വീഡിയോയില്‍ പറഞ്ഞത്. പക്ഷെ അമ്മ സമ്മതിയ്ക്കില്ല. ഓരോ തവണ അക്കാര്യം പറയുമ്പോഴും അമ്മ വിഷയം മാറ്റും. എനിക്കും എന്റെ അച്ഛനെ ഇഷ്ടമില്ലാത്തത് കൊണ്ട് അല്ല. അച്ഛനെ ഇപ്പോഴും മിസ്സ് ചെയ്യാറുണ്ട്. അച്ഛന്‍ ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമാണ്. പക്ഷെ അമ്മയുടെ ഇപ്പോഴുള്ള ഒറ്റപ്പെടല്‍ അതിലും മേലെയാണ്. പത്ത് ദിവസം അച്ഛന്‍ ഐസിയുവില്‍ ബോധമില്ലാതെ കിടന്നപ്പോഴും, പുറത്ത് അമ്മ ഒറ്റയ്ക്ക് ആണല്ലോ എന്നതായിരുന്നു എന്റെ ടെന്‍ഷന്‍. അച്ഛന് അപ്പോള്‍ ബോധമില്ല, അമ്മ പുറത്ത് സങ്കടപ്പെട്ടിരിയ്ക്കുകയാണ്. അപ്പോള്‍ ഞാന്‍ ആര്‍ക്കൊപ്പമാണ് ആ സമയത്ത് നില്‍ക്കേണ്ടത്. അത് മാത്രമാണ് ഇപ്പോഴും ചിന്തിയ്ക്കുന്നത്. ഭര്‍ത്താവ് മരിച്ചാല്‍ കുട്ടികള്‍ക്ക് വേണ്ടി അമ്മമാര്‍ ജീവിതം ത്യജിക്കണം എന്ന് പറയുന്നത് എല്ലാം തെറ്റ് ആണ്. ഒരു സമയം എത്തിക്കഴിഞ്ഞാല്‍ കുട്ടികള്‍ അവരുടെ ജീവിതം നോക്കി പോവും. അവരാരും ആര്‍ക്ക് വേണ്ടിയും കാത്ത് നില്‍ക്കില്ല. അപ്പോള്‍ ഒറ്റപ്പെട്ട് പോകുന്നത് ഈ അമ്മയാണ്. അപ്പോള്‍ മക്കള്‍ നോക്കിയില്ല, നോക്കിത് കുറഞ്ഞ് പോയി എന്നുള്ള പരാതിയൊന്നും വേണ്ടല്ലോ. എപ്പോഴും അമ്മയ്‌ക്കൊരു ശോക ഭാവം ആയിരിയ്ക്കും. എന്തിനാണ് അത്, ജീവിതം അടിച്ച് പൊളിക്കാനുള്ളതല്ലേയെന്നും സൗഭാഗ്യയും അര്‍ജ്ജുനും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (1 hour ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (2 hours ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (2 hours ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (2 hours ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (3 hours ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (3 hours ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (4 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (4 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (4 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (4 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (4 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (5 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (5 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (6 hours ago)

Malayali Vartha Recommends