അവസരങ്ങള്‍ കുറഞ്ഞതിനെ കുറിച്ച് തുറന്ന് പറഞ്ഞ് നടി സുരഭി ലക്ഷ്മി

ടെലിവിഷന്‍ പരമ്ബരയിലൂടെയും കോമഡി പരിപാടികളിലൂടെയുമൊക്കെ ശ്രദ്ധേയായി മാറിയ നടിയാണ് സുരഭി ലക്ഷ്മി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് സുരഭിയുടെ അഭിനയം പലരും ചര്‍ച്ചയാക്കി തുടങ്ങിയത്. ഇതുവരെ എനിക്ക് വേഷങ്ങള്‍ തിരഞ്ഞെടുക്കാനുള്ള അധികാരം ലഭിച്ചിട്ടില്ല.
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്ന പേടിയുള്ളത് കൊണ്ടാണ് ചില സിനിമകള്‍ വേണ്ടെന്ന് പറഞ്ഞത്. പക്ഷേ അവിടെ അവസരങ്ങള്‍ കുറവായി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയത് കൊണ്ടൊന്നും ഇതിന് മാറ്റമുണ്ടായില്ല. പിന്നെയും നാലഞ്ച് വര്‍ഷമെടുത്തു കുറച്ചെങ്കിലും മാറാന്‍.
തുടക്കത്തിലുള്ള പ്രയാസം എത്രത്തോളം ഉണ്ടായിരുന്നെന്ന് ചോദിച്ചാല്‍ ഇപ്പോഴും പ്രയാസങ്ങളുണ്ടെന്നാണ് സുരഭി പറയുന്നത്. ശരിക്കും സുരഭി ലക്ഷ്മിയെ അവതരിപ്പിക്കുന്ന ഒരു ഇന്‍ട്രോ അവസരം ഇനിയും എനിക്ക് ലഭിച്ചിട്ടില്ല. സിനിമയുടെ ഇന്റര്‍വല്ലില്‍ വരുന്ന പഞ്ച് കഥാപാത്രങ്ങളില്‍ നിന്ന് പ്രധാന്യമുള്ള വേഷമായി മാറുന്ന കഥാപാത്രമാണ് തുടക്കം മുതല്‍ ഞാന്‍ ചെയ്ത് വന്നിരുന്നത്. മാത്രമല്ല നാടകങ്ങളിലും ടെലിവിഷന്‍ ഷോ കളിലും നിരന്തരം പങ്കെടുക്കുന്ന ആളായത് കൊണ്ട് സിനിമയില്‍ എനിക്ക് വ്യത്യസ്തത ഉണ്ടായിരുന്നെന്ന് പറയാം.
എനിക്ക് ചേരുമെന്ന് തോന്നിയ കഥാപാത്രങ്ങള്‍ മാത്രമാണ് ഇതുവരെ സ്വീകരിച്ചിട്ടുള്ളത്. മുന്‍പൊക്കെ ഒരു സിനിമയില്‍ ഞാന്‍ ചെയ്ത നാല് സീനുകളില്‍ ഒരെണ്ണം മാത്രമേ അതില്‍ ഉണ്ടാവു. ബാക്കി സീനുകളൊക്കെ വെട്ടി മാറ്റിയെന്ന കാര്യം അവര്‍ നമ്മളെ അറിയിക്കില്ല. തിയറ്ററില്‍ പോയി സിനിമ കാണുമ്‌ബോഴാണ് നമ്മള്‍ അഭിനയിച്ചതൊന്നും ഇല്ലെന്ന് അറിയുക.
ദേശീയ പുരസ്‌കാരം കിട്ടുന്നത് വരെ ഇങ്ങനൊക്കെ നടന്നിട്ടുണ്ടെന്ന് സുരഭി പറയുന്നു. പ്പോള്‍ എന്നെ തേടി കുറച്ചൂടി പ്രധാന്യമുള്ള വേഷങ്ങള്‍ വരുന്നുണ്ട്. ഇതിനകം അമ്ബത് സിനിമകളോളം ചെയ്തിട്ടുണ്ട്. അതില്‍ ചിലതില്‍ ഒന്നോ രണ്ടോ സീനുകള്‍ മാത്രമേ എനിക്കുള്ളുവെന്ന് സുരഭി പറഞ്ഞു.
https://www.facebook.com/Malayalivartha

























