Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

നടി ആക്രമിക്കപ്പെട്ട കേസ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ ദിലീപിനെ പിന്തുണച്ച് നിരവധി ഫ്ക്ലസ്ബോർഡുകൾ! സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കൂ... ദിലീപിന്റെ ഫാൻ ഗ്രൂപ്പുകൾ എന്ന് അവകാശപ്പെട്ട് കൊണ്ട് ദിലീപിന്റെ വീടിന് മുന്നിൽ ഫ്ലക്സുകൾ

02 AUGUST 2022 12:07 PM IST
മലയാളി വാര്‍ത്ത

2017 ജുലൈയിലായിരുന്നു നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപ് അറസ്റ്റിലാകുന്നത്. ഗൂഢാലോചന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. വ്യക്തിവൈരാഗ്യം മൂലമാണ് നടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ നൽകിയതെന്നാണ് കേസ്. 85 ദിവസമായിരുന്ന കേസിൽ ദിലീപ് ജയിലിൽ കിടന്നത്. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്തു. കേസ് അവസാനിച്ചുവെന്ന് കരുതിയിടത്തായിരുന്നു അഞ്ച് വർഷങ്ങൾക്കിപ്പുറം നിർണായക വെളിപ്പെടുത്തലുകളുമായി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രംഗപ്രവേശം. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് കണ്ടെന്നടക്കമുള്ള ഗുരുതര ആരോപണങ്ങളായിരുന്നു ബാലചന്ദ്രകുമാർ ഉന്നയിച്ചത്. മാത്രമല്ല കേസിൽ ദിലീപിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന നിരവധി ഓഡിയോ റെക്കോഡുകളും സംവിധായകൻ പോലീസിന് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കേസിൽ തുടരന്വേഷണം നടന്നത്. പിന്നാലെ പുറത്ത് വന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു.

അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് സംഘം കോടതിയിൽ സമർപ്പിച്ചത്. അതുകൊണ്ട് തന്നെ കേസിൽ വിചാരണ നടപടികൾ ഉടൻ പുനഃരാരംഭിക്കും. ദിലീപിനെതിരെ കൂടുതൽ വകുപ്പുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുടരന്വേഷണത്തിൽ നടനെതിരെ നിരവധി തെളിവുകൾ കണ്ടെത്താൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ക്രൈംബ്രാഞ്ച്. അതിനിടെ കേസ് അവസാന ഘട്ടങ്ങളിലേക്ക് കടക്കുമ്പോൾ നടനെ പിന്തുണച്ച് നിരവധി ഫ്ക്ലസ്ബോർഡുകളാണ് ആലുവയിൽ ഉയരുന്നത്. ദിലീപിന്റെ ഫാൻ ഗ്രൂപ്പുകൾ എന്ന് അവകാശപ്പെട്ട് കൊണ്ടാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സംഭവം എന്തായാലും വൈറലാണ്.

അതേസമയം തുടരന്വേഷണത്തിൽ ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ ശക്തവും നിർണായകവുമായ തെളിവുകൾ ശേഖരിക്കാനായെന്നാണ് അന്വേഷണ സംഘം പറയുന്നത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം ഉണ്ടെന്നും കുറ്റപത്രത്തിൽ പറയുന്നുണ്ട്. ദിലീപിന്റേയും സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് തുടങ്ങിയവരുടേയും ഫോണുകളിൽ നിന്നും ലഭിച്ച വിവരങ്ങളാണ് ദിലീപിനെതിരെ വഴിത്തിരിവായതെന്നാണ് അന്വേഷണ സംഘം പറഞ്ഞത്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള വിവരങ്ങൾ അനൂപിന്റെ ഫോണിൽ നിന്നും അന്വേഷണ സംഘം കണ്ടെടുത്തിരുന്നു. ഇത്തരത്തിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നിരത്തി കേസ് പുരോഗമിക്കുന്നതിനിടെയാണ് ഇപ്പോൾ നടനെ പിന്തുണച്ച് കൊണ്ടുള്ള ഫ്ലക്സ് ബോർഡുകൾ ആലുവയിൽ പലയിടങ്ങളിലും ഉയർന്നിരിക്കുന്നത്. 'സത്യം വിജയിക്കുന്നു, സത്യം മാത്രമേ വിജയിക്കൂ' എന്ന കുറിപ്പോടെ ദിലീപിന്റെ ഫോട്ടോകൾ പതിപ്പിച്ചാണ് ഫ്ലക്സ് ബോർുകൾ. ഫോർ റൈറ്റ്‌സ് ഓഫ് ദിലീപ് എന്ന പേരിലുള്ള സോഷ്യൽ മീഡിയയുടെ പേരിലാണ് ഫ്ലക്സ്ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലീപിന്റെ വീടിന് മുന്നിലും ഐക്യദാർഢ്യ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ അപാകതയുണ്ടെന്ന് കാണിച്ച് അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 17ലേക്ക് മാറ്റിയിട്ടുണ്ട്. കേസിൽ അനുബന്ധകുറ്റപത്രത്തിന്റെ പകർപ്പ് തനിക്ക് ലഭിച്ചില്ലെന്ന് അതിജീവിത കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. അതിനിടെ കേസിന്റെ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസിൽ തുടരന്വേഷണ റിപ്പോർട്ട് വിചാരണയ്ക്കായി പരിഗണിക്കരുതെന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് ദിലീപ് ഉന്നയിച്ചിരിക്കുന്നത്. ദിലീപിന്റെ അഭിഭാഷകർ, മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം തുടങ്ങിയ വിഷയങ്ങളിൽ അന്വേഷണം തുറന്നിട്ട് കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് അനുബന്ധ കുറ്റപത്രം സമർപ്പിച്ചത്. ഇതിന് പിന്നാലെയാണ് ദിലീപ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. തനിക്കെതിരായ ഗൂഢാലോചനയാണ് കേസ് എന്ന് ഹർജിയിൽ ദിലീപ് ആരോപിക്കുന്നുണ്ട്. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥയും തന്റെ മുൻഭാര്യയും തമ്മിലുള്ള ബന്ധമാണ് കേസിൽ പെടുത്തിയതെന്നും മലയാള സിനിമയിലെ ഒരു വിഭാഗത്തിനും തന്നോട് കടുത്ത ശത്രുതയുണ്ടെന്നും ദിലീപ് ഹർജിയിൽ ആരോപിച്ചിരുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹർത്താലിന്റെ 3-ാം മണിക്കൂറിൽ കളി മാറി..!പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ..! .തുറന്ന കടക്കൾ അടപ്പിച്ചു..!സംഘർഷം  (10 minutes ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (47 minutes ago)

സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി  (48 minutes ago)

നെടുമങ്ങാട് കളി മാറി.. ഹർത്താൽ ശക്തം കടകൾ അടപ്പിച്ചു ,പോലീസിനെ തൂക്കിയെറിഞ്ഞ് സമരക്കാർ  (56 minutes ago)

കണ്ണൂർ കരിമ്പം, കൊയ്യം സ്വദേശി പട്ടേരി രാജീവൻ കുവൈത്തിൽ നിര്യാതനായി....  (1 hour ago)

ആഗോള വിപണിയില്‍ എണ്ണവിലയിൽ വർദ്ധനവ്.... ബാരലിന് 1.23 ശതമാനത്തിന്റെ വര്‍ദ്ധന രേഖപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്....  (1 hour ago)

പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം  (2 hours ago)

ഹർത്താലിൽ സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം ശക്തം...  (2 hours ago)

ബെംഗളൂരുവിന് സമീപം രാംനഗരയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി യുവാക്കൾക്ക് ദാരുണാന്ത്യം  (2 hours ago)

കരുവാരക്കുണ്ട് മുള്ളറയിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ ടാപ്പിങ് തൊഴിലാളി മരിച്ചു....  (3 hours ago)

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം  (3 hours ago)

പുതിയ അധ്യായന വർഷം പൊതുവിദ്യാലയങ്ങളിൽ ചേരാനെത്തുന്ന കുട്ടികൾക്ക് രേഖകളില്ലാത്തതിന്റെ പേരിൽ പ്രവേശനം നിഷേധിക്കില്ല... മെയ് രണ്ടിനു പ്രവേശനം തുടങ്ങും  (3 hours ago)

കൊടശ്ശേരിയിൽ കാണാതായ വയോധികൻ്റെ മൃതദേഹം കണ്ടെത്തി...  (4 hours ago)

സങ്കടക്കാഴ്ചയായി... റിയാദിലെ താമസസ്ഥലത്ത് മലയാളി യുവാവ് നിര്യാതനായി  (4 hours ago)

Malayali Vartha Recommends