Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസ് ജയിക്കുമെന്ന് ഉറപ്പിച്ചു! ആലുവയിൽ പൊങ്ങിയ ഫ്ളക്സുകൾക്ക് പിന്നാലെ പത്മസരോവരത്ത് ആഘോഷം തുടങ്ങി.. ദീർഘ നാളുകൾക്ക് ശേഷം ദിലീപിനൊപ്പം പൊട്ടിച്ചിരിച്ച് കാവ്യ! ഇത് എന്തിനുവേണ്ടിയുള്ള തുടക്കമെന്ന ചോദ്യവുമായി ആരാധകർ

02 AUGUST 2022 01:18 PM IST
മലയാളി വാര്‍ത്ത

ഒരു ജനപ്രിയ നായകനായി ദിലീപിന്റെ വളർച്ച വളരെ പെട്ടന്ന് തന്നെയായിരുന്നു. എന്നാൽ ഇപ്പോൾ ദിലീപിനെ സംബന്ധിച്ച് അത്ര നല്ല സമയമല്ല. ഒരു നടന് വേണ്ട ആകാര വടിവോ സൗന്ദര്യമോ ഒന്നുമില്ലാതെ മിമിക്രിയിൽ നിന്ന് മലയാള സിനിമയിൽ വന്ന് കഠിനധ്വാനം കൊണ്ട് സ്വന്തം സാമ്രാജ്യം കെട്ടിപ്പെടുത്ത നടനാണ് ദിലീപ്. ഗോപാലകൃഷ്ണൻ എന്ന പേര് സിനിമയിലെത്തിയ ശേഷമാണ് താരം ദിലീപെന്നാക്കി മാറ്റിയത്. കോമഡി എന്റർടൈനർ സിനിമകളിലൂടെയായിരുന്നു ദിലീപ് കാണികളെ കൈയ്യിലെടുത്തിരുന്നത്. സബ്ജെക്ട് ഏതായാലും ദിലീപ് സിനിമയിൽ കോമഡി, അത്യാവശ്യം ആക്ഷൻ, സെന്റിമെന്റ്സ്, എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ പിന്നെ പടത്തിന് നല്ലൊരു ടൈറ്റിലുമുണ്ടാകും. ചുരുക്കത്തിൽ വിഭവ സമൃദ്ധമായ ഒരു സദ്യ കഴിച്ച ഫീലാണ് ഒരു ദിലീപ് ചിത്രം കണ്ടിറങ്ങുമ്പോൾ എന്നാണ് താരത്തിന്റെ ആരാധകർ പറയുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപീറ്റ് അടിച്ച് കാണുന്ന ചില സിനിമകളിൽ ദിലീപ് സിനിമകളുമുണ്ട്. ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്ന ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയ്സ് ഓഫ് സത്യനാഥനാണ്. ദിലീപ്-റാഫി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ.

അതേസമയം കേസും പൊല്ലാപ്പിനിടയിൽ ദിലീപിന്റെയും കാവ്യ മാധവന്റെയും ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ചുവന്ന ഷർട്ടിൽ കട്ടത്താടി ലുക്കിലാണ് ദിലീപ് എങ്കിൽ ചുരിദാർ ധരിച്ച്, ജിമിക്കി കമ്മൽ അണിഞ്ഞ് പൊട്ടിച്ചിരിയുമായാണ് കാവ്യ ദിലീപിനൊപ്പം നിൽക്കുന്നത്. ദിലീപിന്റെ ഈ ലുക്ക് വോയ്‌സ് ഒഫ് സത്യനാഥൻ എന്ന സിനിമയ്ക്ക് വേണ്ടിയാണോ എന്നാണ് ആരാധകർ ചോദിക്കുന്നത്. ദീർഘ നാളുകൾക്ക് ശേഷമാണ് നടിയെ ഇത്രയും സന്തോഷത്തിൽ കാണുന്നതെന്നാണ് ആരാധകർ പറയുന്നത്. എന്താണ് കാവ്യയുടെ ഈ സന്തോഷത്തിന് കാരണമെന്നാണ് സോഷ്യൽ മീഡിയയ്ക്ക് അറിയേണ്ടത്. ദു:ഖങ്ങൾ മാറി എല്ലാം തുറന്നുപറയാൻ പറ്റുന്ന ദിവസം വരുമെന്നും അതിനായാണ് കാത്തിരിക്കുന്നതെന്നും നടി നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം കഴിഞ്ഞ ദിവസമാണ് ക്രൈബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചത്. 110 സാക്ഷികളാണ് കേസില്‍ ആകെയുളളത്. ആഷിഖ് അബു, മഞ്ജു വാര്യര്‍, ചെമ്പന്‍ വിനോദ്, ദിലീപിന്റെ വീട്ടുജോലിക്കാരന്‍ ദാസന്‍, മേക്കപ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, സായ് ശങ്കര്‍, പള്‍സര്‍ സുനിയുടെ അമ്മ ശോഭന അടക്കമുളളവര്‍ സാക്ഷികളാണ്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനേയും സാക്ഷിയായാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാവ്യാ മാധവന് എതിരെ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരുന്നു. മാത്രമല്ല കാവ്യയെ കുറിച്ച് പറയുന്ന ചില ഓഡിയോ ക്ലിപ്പുകളും പുറത്ത് വന്നിരുന്നു. ഇവയുടെ പശ്ചാത്തലത്തില്‍ ദിലീപിന്റെ വീട്ടിലെത്തി കാവ്യയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. അതേസമയം കേസില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കിട്ടേണ്ടതുണ്ട്. കോടതിയിൽ വെച്ച് തന്നെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയെന്ന കാര്യം പൊതുസമൂഹത്തില്‍ വലിയ ആശങ്കയാണ് ഉണ്ടാക്കിയത്. എന്നാൽ ഇപ്പോഴിതാ പുറത്ത് വരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണം നിലച്ചിരിക്കുകയാണ്. വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ മെമ്മറി കാർഡ് വിവോ ഫോണിലിട്ട് കണ്ടുവെന്നായിരുന്നു ഫോറൻസിക് പരിശോധന ഫലം.ഇതോടെ ഫോണിന്റെ ഉടമസ്ഥനെ കണ്ടെത്താനുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ആരംഭിച്ചിരുന്നു. എന്നാൽ കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ഇനി ഇക്കാര്യത്തിൽ കോടതി നിലപാട് അറിയിക്കട്ടെയെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

നീണ്ട ദിവസത്തെ നിയമപോരാട്ടതിനൊടുവിലായിരുന്നു ഹൈക്കോടതി ഇടപെട് മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ ഫോറൻസിക് പരിശോധനയ്ക്ക് ഉത്തരവിട്ടത്. തുടർന്നത് തിരുവനന്തപുരം എഫ്എസ്എല്ലിൽ നടത്തിയ പരിശോധനയിലാണ് ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മൂന്ന് തവണ മാറിയതായി കണ്ടെത്തിയത്. മൂന്ന് കോടതികളുടെ കസ്റ്റഡിയിൽ ഇരിക്കവേയായിരുന്നു മാറ്റം. ഏറ്റവും അവസാനമായി വിചാരണ കോടതിയുടെ കസ്റ്റഡിയിൽ ഇരുന്നപ്പോഴാണ് ഹാഷ് വാല്യു മാറിയതെന്നും പരിശോധനയിൽ കണ്ടെത്തിയിരുന്നു. മാത്രമല്ല വിചാരണ കോടതിയിൽ വെച്ച് ഒരു വിവോ ഫോണിലിട്ടാണ് ഈ മെമ്മറി കാർഡ് ഉപയോഗിച്ചതെന്നായിരുന്നു റിപ്പോർട്ടിൽ പറഞ്ഞത്. 2021 ജൂലൈ 19ന് 12.19നും 12.54നും മധ്യേ ഫോൺ ഉപയോഗിച്ചുവെന്നാണ് റിപ്പോർട്ടിൽ ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിരുന്നു. കോടതി ഉദ്യോഗസ്ഥർ, അന്വേഷണ സംഘത്തിലെ അംഗങ്ങൾ, അഭിഭാഷകർ, പ്രോസിക്യൂഷൻ ടീം അംഗങ്ങൾ എന്നിങ്ങനെ പത്തോളം പേരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം നടന്നത്. ഇതിനിടയിൽ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയപരിധി അവസാനിച്ചു.

മെമ്മറി കാർഡ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ കൂടുതൽ അന്വേഷണത്തിനായി സമയം നീട്ടി ചോദിച്ചെങ്കിലും ഹൈക്കോടതി ആവശ്യം തള്ളുകയും അനുബന്ധ കുറ്റപത്രം സമർപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ കോടതിയെ പ്രതിരോധത്തിലാക്കിയ ഫോറൻസിക് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും അന്വേഷണം നടത്തണമെന്നും വിചാരണ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ദൃശ്യങ്ങൾ താൻ കണ്ടില്ലെന്ന് വ്യക്തമാക്കിയ കോടതി മെമ്മറി കാർഡ്‌ ഉപയോഗിച്ച വിവോ ഫോൺ ആരുടേതാണ്, അതിന്‍റെ ടവർ ലൊക്കേഷൻ എവിടെയാണ് തുടങ്ങിയ കാര്യങ്ങൾ അന്വേഷിച്ച് കണ്ടെത്തണമെന്നും വാക്കാൽ നിർദ്ദേശിച്ചു. എന്നാൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക ഉത്തരവൊന്നും കോടി പുറപ്പെടുവിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ കോടതി ഉത്തരവില്ലാതെ ഇക്കാര്യത്തിൽ ഇനി തുടർ അന്വേഷണം നടത്താൻ സാധിക്കില്ലെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് സ്വീകരിക്കുന്ന നിലപാട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends