Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അന്ന് നടിയേയും കൊണ്ട് ആ വണ്ടി പുറപ്പെട്ട സ്ഥലം മുതല്‍ ഈ ദാരുണ സംഭവം നടന്ന അത്താണി വരേയുള്ള ദൂരത്തില്‍ അതുപോലെ തന്നെയുള്ള ഒരു വണ്ടിയില്‍ ദിലീപും സംഘവും യാത്രയാവുന്നു... ഈ യാത്രയില്‍ ദിലീപിന്റെ കൂടെ ശരത്തും അനൂപും രണ്ട് വക്കീലന്‍മാരും! നേരത്തെ നടന്ന യഥാർത്ഥ സംഭവങ്ങള്‍ അവർ റീ ക്രിയേറ്റ് ചെയ്യുന്നു; അനൂപിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നത്; തുറന്ന് പറഞ്ഞ് ബൈജു കൊട്ടാരക്കര

03 AUGUST 2022 08:18 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു സുപ്രീംകോടതിയിൽ ദിലീപിന്റെ നിർണായക നീക്കം പുറത്ത് വന്നത്. എന്നാൽ ദിലീപിനെതിരെ ഇപ്പോഴും പല വിമർശനങ്ങളും ഉയരുകയാണ്. ഇപ്പോഴിതാ കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കാത്തതില്‍ വീണ്ടും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര. മെമ്മറി കാർഡിന്റെ കാര്യത്തിലും ദിലീപിന്റെ അഭിഭാഷകർക്കെതിരേയും അന്വേഷണം തുടരുമെന്ന് വ്യക്തമാക്കി കൊണ്ടായിരുന്നു ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്. എന്നാൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറ്റം പരിശോധിക്കണമെന്ന് വിചാരണ കോടതി വാക്കാൽ മാത്രം പറഞ്ഞ സാഹചര്യത്തിൽ ഇക്കാര്യത്തിൽ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് താത്പര്യം കാണിക്കുമോയെന്നാണ് ചോദ്യം. അനുബന്ധ കുറ്റപത്രം കൂടി സമർപ്പിച്ച സാഹചര്യത്തിൽ കോടതി നിർദ്ദേശിച്ചാൽ മാത്രം മെമ്മറി കാർഡിനെ കുറിച്ച് അന്വേഷിക്കാം എന്ന നിലപാടാണ് ക്രൈംബ്രാഞ്ച് സ്വീകരിക്കുന്നതെങ്കിൽ അത് അതിജീവിതയെ സംബന്ധിച്ച് വലിയ തിരിച്ചടിയാകും. മെമ്മറി കാർഡ് ഒരു വിവോ ഫോണിലിട്ട് പരിശോധിച്ചുവെന്നാണ് ഫോറൻസിക് പരിശോധനയിൽ കണ്ടെത്തിയത്.

ബൈജു കൊട്ടാരക്കരയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

നാം എല്ലാവരും മറന്ന് കിടന്ന ഒരു സംഗതി കൂടെയുണ്ട്. അന്ന് നടിയേയും കൊണ്ട് ആ വണ്ടി പുറപ്പെട്ട സ്ഥലം മുതല്‍ ഈ ദാരുണ സംഭവം നടന്ന അത്താണി വരേയുള്ള ദൂരത്തില്‍ അതുപോലെ തന്നെയുള്ള ഒരു വണ്ടിയില്‍ ദിലീപും സംഘവും യാത്രയാവുന്നു. ഈ യാത്രയില്‍ ദിലീപിന്റെ കൂടെ ശരത്തും അനൂപും രണ്ട് വക്കീലന്‍മാരും ഉണ്ട്. ഇവർ ഒരുമിച്ച് യാത്ര ചെയ്യുന്നു. അതിനിടയില്‍ നേരത്തെ നടന്ന യഥാർത്ഥ സംഭവങ്ങള്‍ അവർ റീ ക്രിയേറ്റ് ചെയ്യുന്നുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. ആർക്ക് വേണ്ടിയാണ് ദിലീപ് ഈ ദൃശ്യങ്ങള്‍ റീ ക്രിയേറ്റ് ചെയ്തത്.റീ ക്രിയേറ്റ് ചെയ്തെന്ന് മാത്രമല്ല, ഈ റീ ക്രിയേഷന്‍ വീഡിയോ പുറത്ത് വന്നതിന് തൊട്ടുപിന്നാലെ ദിലീപിന്റെ സഹോദരനായ അനൂപിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്ത ഫോണില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. ഒരു സ്ക്രിപ്റ്റാണ് കണ്ടെത്തിയത്. അത് ഏതെങ്കിലും സിനിമയുടെ സ്ക്രിപ്റ്റ് അല്ലെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. ഈ സംഭവങ്ങള്‍ തുടങ്ങിയത് മുതല്‍ അവസാനിക്കുന്നത് വരെയുള്ള കാര്യങ്ങള്‍ സെക്കന്‍ഡ് ബൈ സെക്കന്‍ഡ് ആയി എഴുതിവെച്ചിരിക്കുകയാണ്. നന്നായി തയ്യാറെടുത്ത് തന്നെയാണ് ഇവർ റീക്രിയേഷന് വേണ്ടി പോയത്. അന്ന് ആദ്യമായി ന്യൂസ് ഗ്ലോബ് തന്നെയാണ് ഒരു വാർത്ത് പുറത്ത് വിട്ടത്. ദൃശ്യങ്ങള്‍ അല്ല മാറിയിരിക്കുന്നത്, ദൃശ്യങ്ങളുടെ ഹാഷ് വാല്യൂ മാറിയിട്ടില്ല. ഇതില്‍ മാറിയിരിക്കുന്നത് ശബ്ദമാണ്. വിചാരണ വേളയില്‍ ഇക്കാര്യങ്ങള്‍ പുറത്ത് വരുമ്പോള്‍ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഈ മെമ്മറി കാർഡ് വിചാരണ വേളയിലെടുക്കുമ്പോള്‍ ശബ്ദം മാറിയിട്ടുണ്ടോയെന്ന പരിശോധന ക്രൈംബ്രാഞ്ച് നിർദ്ദേശിക്കണമെന്നാണ് പലരും ആവശ്യപ്പെടുന്നത്.

അത്യാവശ്യം ബോധമുള്ള ആർക്കും മനസ്സിലാക്കാന്‍ കഴിയുന്ന കാര്യമേ ഇവിടെയുള്ളുവെന്നും ബൈജു കൊട്ടാരക്കര അഭിപ്രായപ്പെടുന്നു. ഒരു സംഭവം നടന്നതിന് റീ ക്രിയേഷന്റെ ആവശ്യം ഇല്ല. വല്ല സിനിമാ ഷൂട്ടിങ്ങിനോ ടിവി ചാനലിനോ വേണ്ടിയുള്ള റീക്രിയേഷന്‍ ആണെങ്കില്‍ അത് സഹിക്കാം. എന്നാല്‍ ഇത് ടിവി ചാനലിന് വേണ്ടിയുള്ളതല്ല. ഇത് ഈ കേസിലെ എട്ടാം പ്രതിയും ഇപ്പോഴത്തെ 14-ാം പ്രതിയും എട്ടാം പ്രതിയും കൂട്ടത്തില്‍ കേസ് വാദിക്കുന്ന വക്കീലും ഒക്കെ ചേർന്നാണ് ഇത് ചെയ്തിരിക്കുന്നത്. ഈ മെമ്മറി കാർഡ് ലോകത്തിന്റെ ഏതൊക്കെ ഭാഗത്ത് പോയിട്ടുണ്ടാവും, എവിടെയെല്ലാം പോയിട്ടുണ്ടാവും. അവസാന കച്ചിത്തുരുമ്പെന്ന രീതിയില്‍ ദിലീപ് ഇപ്പോള്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരിക്കുന്നത് ഇങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലെന്നും തനിക്കതിനെ കുറിച്ച് അറിവില്ലെന്നുമാണ് പറയുന്നത്. ഈ കേസിന്റെ വിചാരണ ലോകജനത കാത്തിരുന്ന് കാണേണ്ട കാര്യമാണ്. ഈ നടന്ന കാര്യങ്ങള്‍ എല്ലാം വെച്ച് നോക്കുമ്പോള്‍ എല്ലാത്തിന്റെയും സത്യാവസ്ഥ നമുക്ക് അപ്പോള്‍ മനസ്സിലാവുമെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (4 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends