വളരെ അപൂര്‍വമായ ചിത്രം... അന്ന് സുരേഷ് ഗോപി ഇന്ന് മകന്‍

സുരേഷ് ഗോപിയ്‌ക്കൊപ്പം ലെന പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച സിനിമയാണ് രണ്ടാം ഭാവം. വര്‍ഷങ്ങള്‍ക്കിപ്പുറം സുരേഷ് ഗോപിയുടെ മകനും യുവതാരവുമായ ഗോഗുലനൊപ്പം ഇര എന്ന ചിത്രത്തിലും ലെന അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഇരുവര്‍ക്കും ഒപ്പമുള്ള ലെനയുടെ ഫോട്ടോയാണ് ശ്രദ്ധനേടുന്നത്.
ഇരയുടെ സെറ്റില്‍ വച്ചെടുത്ത ഗോകുലിന്റെ ചിത്രവും രണ്ടാം ഭാവം ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ചെടുത്ത സുരേഷ് ഗോപിയുടെ ചിത്രവുമാണ് ലെന പങ്കുവച്ചത്. വളരെ അപൂര്‍വമായ ചിത്രമെന്നാണ് നടി ചിത്രം പങ്കുവച്ച് കൊണ്ട് കുറിച്ചത്. ലാല്‍ജോസിന്റെ സംവിധാനത്തില്‍ 2001ല്‍ പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം.2018ല്‍ ഇറങ്ങിയ ചിത്രമാണ് ഇര. ഉണ്ണിമുകുന്ദന്‍, മിയ, മെറീന മൈക്കിള്‍ തുടങ്ങിയവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha