Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അച്ഛനും അമ്മയും നാല് സഹോദരിമാരുമുളള വീട്ടിൽ നിന്ന് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നാടുവിട്ട് ചെന്നൈയിലേക്ക് താമസമാക്കി... ഇനി അമാനുഷിക കഥാപാത്രങ്ങൾ അവതരിപ്പിച്ച് സൂപ്പർ ഹീറോയിൻ ആകാൻ ആഗ്രഹം; ട്രാൻസ്ജെൻഡർ വിഭാഗത്തിൽ സംസ്ഥാന സർക്കാരിന്റെ ആദ്യ ചലച്ചിത്ര പുരസ്‌കാരം നേടിയ തഞ്ചാവൂർ സ്വദേശി നേഹയുടെ തുറന്ന് പറച്ചിൽ

25 SEPTEMBER 2022 12:22 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്തത്. ഒരു ട്രാൻസ് വുമണായ തമിഴ്‌നാട് തഞ്ചാവൂർ സ്വദേശി നേഹ ആദ്യമായി അവാർഡിന് അർഹയായി എന്നത് സന്തോഷകരമാണെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാലിപ്പോഴിതാ താരം മനസ് തുറക്കുകയാണ്. അമാനുഷിക കഥാപാത്രങ്ങൾ അവതരിപ്പിച്ച് സൂപ്പർ ഹീറോയിൻ ആകാനാണ് ആഗ്രഹമെന്ന് താരം പറഞ്ഞത്. ട്രാൻസ് വുമണായ എനിക്കും അമാനുഷിക കഥാപാത്രങ്ങൾ ചെയ്യാനാകുമെന്ന് സമൂഹത്തിന് മുന്നിൽ കാണിച്ച് കൊടുക്കണം. മലയാളത്തിൽ അടുത്തിടെ പുറത്തിറങ്ങിയ അമാനുഷിക ചിത്രമായ മിന്നൽ മുരളി കണ്ടിരുന്നു. അതുപോലത്തെ കഥാപാത്രങ്ങൾ ലഭിച്ചാൽ തീർച്ചയായും സ്വീകരിക്കും. മോഹൻലാലും മമ്മൂട്ടിയും ശോഭനയും മലയാളത്തിലെ ഇഷ്‌ടപ്പെട്ട താരങ്ങളാണ്. ചെന്നൈയിൽ ശോഭനയുടെ നൃത്തവിദ്യാലയത്തിലാണ് ഡാൻസ് പഠിച്ചത്. ട്രാൻസ് വുമൺ എന്ന നിലയിൽ പ്രത്യേക പരിഗണന നൽകിയാണ് അവരെന്നെ നൃത്തം പഠിപ്പിച്ചത്. ശോഭന ദയയുളള സ്‌ത്രീയാണെന്നും നേഹ പറഞ്ഞു. മൊബൈലിൽ നേഹ ചെയ്‌ത ടിക്ക് ടോക്കും റീൽസും വൈറലായത് ശ്രദ്ധയിൽപ്പെട്ട സംവിധായകൻ അഭിജിത്ത് തന്റെ ആദ്യ സിനിമയായ അത്തരത്തിൽ അഭിനയിക്കാൻ താത്പര്യമുണ്ടോയെന്ന് ചോദിച്ച് മെസേജ് അയക്കുകയായിരുന്നു. ഭാഷയുടെ പ്രശ്‌നമാണ് ആദ്യം പറഞ്ഞത്. മലയാളത്തിൽ ഒട്ടനവധി നല്ല താരങ്ങളുണ്ടല്ലോയെന്നും ചോദിച്ചു. എന്നാൽ നേഹ ചെയ്‌താലേ പെർഫക്‌ടാകൂവെന്ന് പറഞ്ഞ് അഭിജിത്ത് നിർബന്ധം തുടർന്നതോടെ അഭിനയിക്കാൻ കോഴിക്കോട്ടേക്ക് വണ്ടി കയറി. ഇതിനുമുമ്പ് തമിഴിലെ വെബ് സീരീസുകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അച്ഛനും അമ്മയും നാല് സഹോദരിമാരുമുളള വീട്ടിൽ നിന്ന് സ്‌കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ നാടുവിട്ട് ചെന്നൈയിലേക്ക് താമസമാക്കിയതാണ് നേഹ. സംസ്ഥാന അവാർഡ് സ്വീകരിക്കാൻ കേരളത്തിലേക്ക് തിരിക്കുന്നതിന് മുമ്പ് നേഹയെ അഭിനന്ദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ കത്തയച്ചിരുന്നു.തെരുവ് ജീവിതത്തിൽ നിന്ന് വീട്ടമ്മയിലേക്ക് മാറുന്ന ട്രാൻസ് വുമൺ കഥാപാത്രത്തിന്റെ ആത്മസംഘർഷങ്ങളെ തന്മയത്വത്തോടെ അവതരിപ്പിച്ച അഭിനയ മികവിനാണ് ജൂറി നേഹയ്‌ക്ക് പുരസ്‌കാരം നൽകിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (7 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (10 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends