Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി

12 APRIL 2026 07:05 PM IST
മലയാളി വാര്‍ത്ത

ഇറക്കം കുറഞ്ഞ വസ്ത്രം തന്ന് തന്റെ ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിച്ച് പോണ്‍ സൈറ്റില്‍ ഇടാനായിരുന്നു ഇവരുടെ ലക്ഷ്യമെന്നും ഭാഗ്യം കൊണ്ടാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും രേണു പറയുന്നു. രക്ഷകരായത് മീഡിയക്കാരാണ്. അല്ലെങ്കില്‍ അവര്‍ എന്നെ കൊന്നേനെ. ആല്‍ബം സംവിധായകന്‍ വിപിന്‍ലാലിനു പിന്നില്‍ ഷെഫീന ബീവി എന്ന സ്ത്രീയാണെന്നും കരുതി കൂട്ടി ചതിക്കാനായിരുന്നു ഇവരുടെ ശ്രമമെന്നും രേണു പറയുന്നു. തന്റെ ആല്‍ബം മുടങ്ങാന്‍ കാരണം രേണു ലഹരി ഉപയോഗിച്ചതാണെന്നൊക്കെയുള്ള ആരോപണവുമായി വിപിന്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് രേണുവിന്റെ പ്രതികരണം.

''വിപിന്‍ ലാല്‍ ഒരു വൃത്തികെട്ടവനാണ്. ദാസേട്ടനും ഞാനും ഒരുമിച്ച് അഭിനയിച്ച 'കുണുങ്ങി കുണുങ്ങി' എന്ന ആല്‍ബത്തിന്റെ സെറ്റില്‍ വെച്ചാണ് അയാളെ ആദ്യമായി കാണുന്നത്. കഥ പറയാതെയാണ് പുതിയൊരു ആല്‍ബമുണ്ടെന്ന് പറഞ്ഞ് അഡ്വാന്‍സ് അയച്ച് തന്ന് അതിലേക്ക് അയാള്‍ എന്നെ ക്ഷണിച്ചത്. നിര്‍മാതാവ് ദുബായിലുള്ള ഒരു സ്ത്രീയാണെന്നും പറഞ്ഞു.

മോഡേണ്‍ ഡ്രസ്സാണ് ആല്‍ബത്തില്‍ ധരിക്കേണ്ടതെന്നും പറഞ്ഞു. വസ്ത്രങ്ങള്‍ അയച്ച് തന്നോളൂ. ഇട്ട് നോക്കി കംഫേര്‍ട്ടാണെങ്കില്‍ മാത്രം ധരിച്ച് അഭിനയിക്കാമെന്നും പറഞ്ഞു. ആ സമയത്ത് ഞാന്‍ ദുബായില്‍ ആയിരുന്നു. ആല്‍ബം ഉണ്ടെന്ന് മാത്രമെ പറഞ്ഞിരുന്നുള്ളു. സീനൊന്നും വിവരിച്ച് തന്നിരുന്നില്ല. ഇയാള്‍ വോയ്‌സ് നോട്ട് അയയ്ക്കുമായിരുന്നു. പക്ഷേ തിരക്കായതുകൊണ്ട്, അതൊന്നും കേട്ടില്ല. കേട്ടന്നു വരുത്തി തീര്‍ക്കാന്‍ അതിനൊക്കെ ഞാന്‍ ലൈക്ക് ചെയ്തിരുന്നു.

പക്ഷേ എന്നെ കരുതി കൂട്ടി ചതിക്കാന്‍ വേണ്ടി ശ്രമിച്ചതാണെന്ന് ഇവരെന്ന് പിന്നീട് എനിക്ക് മനസിലായി. എന്റെ ഭര്‍ത്താവിന്റെ വീട്ടില്‍ പോയതുപോലെ ഷെഫീന ബീവി എന്ന സ്ത്രീ പലരേയും വച്ച് എന്നെ കുടുക്കാന്‍ ശ്രമിക്കുന്നുണ്ട്.

വസ്ത്രങ്ങള്‍ ട്രയല്‍ ചെയ്ത് നോക്കാനായി ഞാന്‍ വിപിന്‍ ലാലിന്റെ വീട്ടില്‍ പോയി. അയാളുടെ ഭാര്യയും അവിടെ ഉണ്ടായിരുന്നു. വസ്ത്രം ധരിച്ച് നോക്കിയപ്പോള്‍ ഒട്ടും കംഫേര്‍ട്ടായിരുന്നില്ല. അവരോടത് തുറന്നു പറഞ്ഞതുമാണ്. അപ്പോഴും അവര്‍ എന്താണ് സീനെന്ന് പറഞ്ഞ് തന്നില്ല. പാര്‍ട്ടി നടക്കുമ്പോള്‍ ഡാന്‍സ് കളിക്കണം എന്ന് മാത്രമാണ് പറഞ്ഞത്.

ഒരു റിസോര്‍ട്ടില്‍ ആയിരുന്നു ഷൂട്ട്. അന്ന് മീഡിയ അവിടെ ഉണ്ടായിരുന്നതുകൊണ്ട് ഞാന്‍ രക്ഷപ്പെട്ടു. അല്ലെങ്കില്‍ അവര്‍ എന്നെ കൊന്ന് കുഴിച്ചുമൂടുമായിരുന്നു. അങ്ങനൊരു സാഹചര്യമായിരുന്നു. ആദ്യം ഒരു പൂവ് തരുന്ന സീനായിരുന്നു. അതെടുത്തു. പിന്നീട് അയാള്‍ മാറ്റിയും മറിച്ചും പലതും പറയാന്‍ തുടങ്ങി. ഞാന്‍ ഒരു ചതിയും ചെയ്യാത്ത ആളാണ്. അതുകൊണ്ട് തന്നെ ആദ്യമൊന്നും ഇവരുടെ പ്രവൃത്തിയില്‍ സംശയം തോന്നിയില്ല. ഇറക്കം കുറഞ്ഞ ഒരു വസ്ത്രം തന്ന് ധരിക്കാന്‍ ആദ്യം വിപിനും ഭാര്യയും ആവശ്യപ്പെട്ടു. പക്ഷേ അവിടെ നടക്കുന്നതെല്ലാം വിപിന്റെ ഭാര്യ വിഡിയോ പിടിക്കുന്നുണ്ടായിരുന്നു.

ശേഷം അയാള്‍ എന്നെ എടുക്കുന്ന സീന്‍ ഷൂട്ട് ചെയ്യാമെന്ന് പറഞ്ഞു. എനിക്ക് കംഫേര്‍ട്ട് അല്ലാത്തതിനാല്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. എന്നിട്ടും അവര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. ഞാന്‍ പക്ഷേ വഴങ്ങിയില്ല. ദാസേട്ടനും മറ്റുള്ളവരെല്ലാം എടുക്കുന്നുണ്ടല്ലോ എന്താണ് വിപിന്‍ എടുത്താല്‍ പ്രശ്‌നമെന്ന് അവര്‍ ചോദിച്ചു. ദാസേട്ടനൊക്കെ എന്നെ എടുക്കുന്നതുപോലെയല്ല ഇവര്‍ ഷൂട്ട് ചെയ്യാന്‍ പോകുന്നത്. കാല്‍ ഉയര്‍ത്തിവച്ചുള്ള ഷോട്ട് ആണത്. അത് നടക്കില്ലെന്ന് ഞാന്‍ തറപ്പിച്ചു പറഞ്ഞു.

 

വയറില്‍ മുന്തിരി വച്ച് വിപിന്‍ എന്ന ആള്‍ കടിച്ചെടുക്കുന്നത് പോലൊരു സീന്‍ ഷൂട്ട് ചെയ്യാമെന്ന് പിന്നീട് അവര്‍ പറഞ്ഞു. അതിനും ഞാന്‍ വഴങ്ങിയില്ല. സൗമ്യമായി തന്നെയാണ് ആദ്യം ഞാന്‍ സംസാരിച്ചത്. അവര്‍ ആരോപിക്കുന്നത് പോലെ ഞാന്‍ അന്നേ ദിവസം മദ്യപിക്കുകയോ സിഗരറ്റ് വലിക്കുകയോ ചെയ്തിട്ടില്ല. അങ്ങനെയെങ്കില്‍ അവര്‍ തെളിവ് കൊണ്ടുവരട്ടെ. ഭക്ഷണം പോലും അവര്‍ എനിക്ക് വാങ്ങി തന്നില്ല. മദ്യവും മയക്ക് മരുന്നും കഴിച്ചിട്ടില്ല. ദുബായില്‍ പോകുമ്പോഴോ കസിന്‍സിന് ഒപ്പമോ മാത്രമാണ് ഞാന്‍ മദ്യപിക്കാറുള്ളത്. ഇവര്‍ പറഞ്ഞ അടുത്ത സീന്‍ ആണ് അതിലും ഭീകരം, ഞാന്‍ മദ്യം കഴിച്ചതുപോലെ അഭിനയിച്ച് ഇയാളെ ശരീരത്തിലേക്ക് ചേര്‍ത്തുവച്ച് ഉമ്മ വയ്ക്കണം. അപ്പോഴും ഇതൊന്നും നടക്കില്ലെന്ന് പറഞ്ഞു.

കതകടച്ച് കുറ്റിയിട്ടാണ് അവര്‍ എന്നോടിതെല്ലാം സംസാരിച്ചത്. ആദ്യം ഞാനൊന്ന് ഭയന്നു. എന്തോ ഒരു ധൈര്യം സംഭരിച്ചാണ് പുറത്ത് വന്നത്. രക്ഷകരായത് മീഡിയക്കാരാണ്. അല്ലെങ്കില്‍ അവര്‍ എന്നെ കൊന്നേനെ. അവസാനം ഞാന്‍ ഈ മീഡിയക്കാരോട് പോയി പരാതി പറയുകയായിരുന്നു. പക്ഷേ ഇയാള്‍ അതൊന്നും സമ്മതിക്കാന്‍ തയാറല്ലായിരുന്നു.

ലിപ് ലോക്ക് ചെയ്യാനും ഇന്റിമേറ്റ് രംഗങ്ങള്‍ ചെയ്യാനും അയാളും ഭാര്യയും നിര്‍ബന്ധിച്ചു. എന്റെ വിഡിയോ എടുത്ത് പോണ്‍ സൈറ്റില്‍ ഇടാനായിരുന്നു അവരുടെ പദ്ധതിയെന്ന് എനിക്ക് തോന്നുന്നു. എന്നെ അതിന് കിട്ടത്തില്ലെന്ന് അവര്‍ പുറത്തിറക്കിയ വിഡിയോയില്‍ തന്നെ ഞാന്‍ വ്യക്തമായി പറയുന്നുണ്ട്. ഷഫീന ബീവിക്കു കൊടുക്കാന്‍ വേണ്ടിയായിരുന്നു ഇതെല്ലാം അവര്‍ ഷൂട്ട് ചെയ്തത്. ശരീരം കാണിച്ച് ഇന്റിമേറ്റ് സീന്‍ എടുക്കണം എന്നതായിരുന്നു അവരുടെ ആവശ്യം. അതിന് ഞാന്‍ വഴങ്ങിയില്ല. ഇനി അത് സിനിമയാണെങ്കില്‍പോലും അത്തരമൊരു വസ്ത്രം ധരിച്ച് ഞാനൊരിക്കലും അഭിനയിക്കില്ല. അവര്‍ തന്ന 5000 രൂപ അഡ്വാന്‍സ് ഇനി ഞാന്‍ തിരികെ കൊടുത്തില്ല. വേറെ പല വലിയ പ്രൊജക്ടും മാറ്റിവച്ചാണ് ഞാന്‍ അവിടെ പോയത്. 1500 രൂപ മുടക്കി സ്ലീപ്പര്‍ ബസിനു കൊടുക്കേണ്ടി വന്നു. തിരികെ വന്നത് മീഡിയക്കാരുടെ വണ്ടിക്കാണ്.

ഷെഫീന ബീവി എനിക്ക് എതിരെ ക്വട്ടേഷന്‍ കൊടുത്തിരിക്കുകയാണ്. ഈ സംഭവം കഴിഞ്ഞതോടെ ആല്‍ബത്തിലേക്ക് ആളുകള്‍ ക്ഷണിക്കുമ്പോള്‍ ഇപ്പോള്‍ ഭയമാണ്. ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണെന്നും രേണു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (2 hours ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (2 hours ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (3 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (3 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (3 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (5 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (5 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (5 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (5 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (5 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (6 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (8 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (8 hours ago)

Malayali Vartha Recommends