അച്ഛന്‍ അദ്ദേഹത്തെ കളരി പഠിപ്പിച്ചിട്ടുണ്ട്... അച്ഛനോട് അദ്ദേഹത്തിന് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു..മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഒരു ട്രെയിന്‍ യാത്ര നടത്തിയ അനുഭവം പങ്കുവെച്ച് ശ്രീനിവാസന്‍

നടൻ, തിരക്കഥാകൃത്ത് തുടങ്ങി ഒട്ടനവധി മേഖലകളിൽ തിളങ്ങുന്ന പ്രതിഭയാണ് ശ്രീനിവാസൻ. അറുപത്തിയാറിൽ എത്തിനിൽക്കുന്ന താരം അസുഖങ്ങൾ മൂലം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. കുറിയ്ക്ക് കൊള്ളുന്ന നര്‍മ്മത്തിലൂടെ മലയാളിയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അഭിനയ ജീവിതമാണ് ശ്രീനിവാസന്റേത്. മണിമുഴക്കം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്രീനിവാസന്‍ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് എത്രയോ മികച്ച ചിത്രങ്ങള്‍, നല്ല കൂട്ടുകെട്ടുകള്‍ ഇവയുടെയൊക്കെ ഭാഗമായി സിനിമയ്ക്കൊപ്പം നടന്നു ശ്രീനിവാസൻ. നിലവാരമുള്ള തമാശകള്‍ ശ്രീനിവാസന്‍ ചിത്രങ്ങളുടെ പ്രത്യേകത തന്നെയാണ്. ശ്രീനിവാസന്റെ ചിരികള്‍ തീയേറ്ററില്‍ ഉപേക്ഷിച്ച് പോകാന്‍ പ്രേക്ഷകര്‍ക്ക് കഴിയുമായിരുന്നില്ല. ഇപ്പോഴിതാ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഒരു ട്രെയിന്‍ യാത്ര നടത്തിയ അനുഭവം പങ്കുവെക്കുകയാണ് ശ്രീനിവാസന്‍.
‘ എല്ലാ പാര്‍ട്ടിക്കാരുമായും സൗഹൃദമുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകരാണ് എന്നുപറഞ്ഞ് അവരെ മാറ്റിനിര്‍ത്തേണ്ട കാര്യമുണ്ടോ? ഒരിക്കല്‍ ഞാന്‍ ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്നു അപ്പോള്‍ ഒരാള്‍ വന്നു ചോദിച്ചു, നിങ്ങള്‍ ഫ്രീയാണോ? എന്ന് ഞാന്‍ പറഞ്ഞു അതെ, എന്താണ് കാര്യം? ഒരാള്‍ക്ക് താങ്കളോട് സംസാരിക്കണമെന്നുണ്ട്. ആര്‍ക്കാ? ഞാന്‍ ചോദിച്ചു. പിണറായി വിജയന്. അദ്ദേഹം ഇങ്ങോട്ട് വരും. ഞാന്‍ പറഞ്ഞു. വേണ്ട. അദ്ദേഹം എവിടെയുണ്ടെന്ന് പറഞ്ഞാല്‍ മതി, ഞാന്‍ അങ്ങോട്ട് പോകാം. അന്ന് എന്നോട് അദ്ദേഹം സംസാരിച്ചത് കൂടുതലും എന്റെ അച്ഛനെ കുറിച്ചായിരുന്നു. അച്ഛന്‍ അദ്ദേഹത്തെ കളരി പഠിപ്പിച്ചിട്ടുണ്ട്. അച്ഛനോട് അദ്ദേഹത്തിന് വലിയ സ്നേഹവും ബഹുമാനവുമായിരുന്നു,’ ശ്രീനിവാസന്‍ പറഞ്ഞു. എന്നെ കളരി പഠിപ്പിക്കാനൊന്നും അച്ഛന്‍ ശ്രമിച്ചിട്ടില്ല. പിന്നെ സ്‌കൂളില്‍ ആഴ്ചയില്‍ രണ്ട് ദിവസം കളരിക്ലാസുണ്ട്. അത് പഠനത്തിന്റെ ഭാഗമാണ്. കളരിപഠനം കൊണ്ട് എനിക്ക് ഒരിക്കല്‍ ഉപകാരമുണ്ടായിട്ടുണ്ടെന്നും പറയുകയായിരുന്നു ശ്രീനിവാസൻ.
https://www.facebook.com/Malayalivartha

























