പറ്റില്ലെങ്കില്‍ വേറെ പണിക്കു പോകാന്‍ പറഞ്ഞു....

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നമിത പ്രമോദ്. സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ് താരം. ഫാഷനില്‍ വ്യത്യസ്തത പുലര്‍ത്തുന്ന നമിതയുടെ ഫോട്ടോഷൂട്ടുകളും ശ്രദ്ധ നേടാറുണ്ട്. ട്രാഫിക് എന്ന സിനിമയിലൂടെയായിരുന്നു വെള്ളിത്തിരയിലെത്തുന്നത്. സിനിമാ അഭിനയത്തിനിടെ സംവിധായകന്‍ ലാല്‍ ജോസ് തന്നോട് ഒരിക്കല്‍ ദേഷ്യപ്പെട്ടതിനെക്കുറിച്ചു തുറന്നുപറയുകയാണ് നമിത. ഒരഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.
വിക്രമാദിത്യന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചായിരുന്നു സംഭവം. ദുല്‍ഖര്‍ സല്‍മാന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരെ നായകരാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രമാദിത്യന്‍. ഗാനരംഗത്തില്‍ വരികള്‍ തെറ്റായി പറഞ്ഞതാണ് ലാല്‍ ജോസ് വഴക്ക് പറഞ്ഞതിന് കാരണം. എല്ലാവരുടെയും മുന്നില്‍ വെച്ചു വഴക്കു പറഞ്ഞപ്പോള്‍ താന്‍ വിളറിപ്പോയെന്നും നമിത പറഞ്ഞു. ലാലു അങ്കിള്‍ എനിക്ക് അച്ഛനെ പോലെയാണ്.
വിക്രമാദിത്യന്‍ സിനിമ ചെയ്യുന്ന സമയത്ത് അതിലൊരു കൊങ്കിണി ലൈന്‍ ഉണ്ട്. പാട്ടിനിടയ്ക്ക്. എനിക്കിപ്പോഴും അതറിഞ്ഞുകൂട. ഏഴെട്ട് ലൈന്‍ ഉള്ള കൊങ്കിണി വരി പാടാന്‍ പറഞ്ഞു. അപ്പോള്‍ ഞാന്‍ പുള്ളിയെ പറ്റിക്കാന്‍ വേണ്ടി തെറ്റായി പാടി. കാമറ വച്ചിരിക്കുന്നത് വൈഡാണോ ക്ലോസ് ആണോ എന്നെനിക്കറിയില്ലായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ എല്ലാവരും നില്‍ക്കുകയാണ്. മൈക്കില്‍ കൂടി 'കഴുതേ, പറ്റില്ലെങ്കില്‍ വേറെ പണിക്ക് പോടീ', എന്ന് പറഞ്ഞു. ഞാന്‍ ചുവന്ന് വിളറി വെളുത്തു. പുള്ളി ഇത് കോമഡി ആയും സീരിയസ് ആയിട്ടും ഒക്കെയായിരിക്കും പറയുന്നത്. പക്ഷേ എല്ലാവരും അതു കേട്ടല്ലോ എന്ന വിഷമമായിരുന്നു എനിക്ക് നമിത പറഞ്ഞു.
https://www.facebook.com/Malayalivartha

























