Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിഷമം തോന്നിയിട്ടുണ്ട്... എന്റെ പ്രവര്‍ത്തികൊണ്ട് ഗുണമുണ്ടായവര്‍ എന്തുകൊണ്ട് വരുന്നില്ല... അവരെന്തേ ഒന്നും മിണ്ടുന്നില്ല.. എന്നെ എന്റെ ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള കാലത്ത് സഹായിച്ചവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാനവരെ കൊല്ലും; സുരേഷ്‌ഗോപിയുടെ വാക്കുകൾ ഏറ്റെടുത്ത് ആരാധകർ

27 SEPTEMBER 2022 12:28 PM IST
മലയാളി വാര്‍ത്ത

നീണ്ടൊരു ഇടവേളയ്ക്ക് സുരേഷ് ഗോപി അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പുതിയ സിനിമയായ മേം ഹൂം മൂസ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് സുരേഷ് ഗോപി ഇപ്പോള്‍. സുരേഷ് നായകനായി എത്തുന്ന സിനിമയാണ് മേം ഹൂം മൂസ. ജിബു ജേക്കബാണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പ്, പൂനം ബജ്വ, ശ്രിന്ദ, ഹരീഷ് കണാരന്‍, സലീം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഇപ്പോഴിതാ ചില വെളിപ്പെടുത്തൽ നടത്തുകയാണ് സുരേഷ്‌ഗോപി. മലയാളികളോട് ദേഷ്യം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് സുരേഷ് ഗോപി. വിഷമം തോന്നിയിട്ടുണ്ട്. ഒന്നും മനസിലാകാത്തെയല്ല, രാഷ്ട്രീയ മാലിന്യം പേറുന്നവര്‍ ഓരോന്ന് പറയുമ്പോള്‍ ഇതല്ല എന്നറിയുന്നവര്‍ എന്തുകൊണ്ട് സംഘം ചേരുന്നില്ല? എന്റെ പ്രവര്‍ത്തികൊണ്ട് ഗുണമുണ്ടായവര്‍ എന്തുകൊണ്ട് വരുന്നില്ല. അവരെന്തേ ഒന്നും മിണ്ടുന്നില്ല. എന്നെ എന്റെ ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള കാലത്ത് സഹായിച്ചവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാനവരെ കൊല്ലും. ഒരു സംഭവം പറയാം. തൃശ്ശൂരില്‍ എന്നെ ഒരുപാട് അവഹേളിച്ചു. തൃശ്ശൂര്‍ ഉള്ളൊരു സ്ത്രീ, ഇപ്പോള്‍ 30 വയസുണ്ടാകും, ലോസ് ആഞ്ചല്‍സില്‍ പഠിക്കാന്‍ പോയി. കൊവിഡിന് മുമ്പാണ്. പോകുമ്പോള്‍ ഗര്‍ഭിണിയായിരുന്നു. കൊവിഡില്‍ പെട്ടു. പ്രസവിച്ചു. ആ കുഞ്ഞിന് അമേരിക്കന്‍ പാസ്‌പോര്‍ട്ടാണ്. വരാന്‍ ഒക്കത്തില്ല. ജോലിയില്ല, വാടക കൊടുക്കാനാകുന്നില്ല. വടക പെന്‍ഡിംഗുണ്ട്.

അവര്‍ അവിടെ നിന്നും ഒളിച്ചോടാന്‍ തീരുമാനിച്ചു. പക്ഷെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരും. ഇതാണ് ആ സ്ത്രീ എന്നോട് പറയുന്നത്. കരയുകയായിരുന്നു. ഞാന്‍ ലോസ് ആഞ്ചല്‍സിലുള്ള എന്റെ സുഹൃത്തിനെ വിളിച്ചു. അവരെ അവിടെ നിന്നും കടത്താനുള്ള സഹായിക്കാന്‍ നോക്കി. പിന്നീട് അമിത് ഷായെ വിളിച്ചു കഥകളൊക്കെ പറഞ്ഞു. അദ്ദേഹം അവസാനം ഫയല്‍സ് അയക്കൂവെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഇതേസമയം ഫിലിപ്പീന്‍സിലുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ് വിളിച്ചു. അച്ഛനും മകളും നാട്ടിലുണ്ട്. അമ്മ ഫിലീപ്പീനിയാണ്. അവിടുത്തെ പാസ്‌പോര്‍ട്ടാണ് വരാന്‍ പറ്റില്ല. അമിത് ഷായെ വിളിച്ച് പതിനാറ് മണിക്കൂര്‍ കഴി്ഞ്ഞതും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുമൊരു സര്‍ക്കുലര്‍ വന്നു. അതു പ്രകാരം അച്ഛനോ അമ്മയ്‌ക്കോ ഒരാള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ വരാമെന്നായി. അങ്ങനെ അവര്‍ നാട്ടിലെത്തി. എന്റെ നാടായ മാടനടയിലുള്ളവരാണ് ആ അച്ഛനും കുഞ്ഞും. അവര്‍ ഇത്രയും കുഴപ്പങ്ങളുണ്ടായപ്പോഴൊന്നും ഈ കാര്യം പറഞ്ഞിട്ടില്ല. മറ്റേ സ്ത്രീ അവരോട് ഒന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടാന്‍ പറഞ്ഞപ്പോള്‍ ഇട്ടില്ല. ഞാന്‍ അത് ചെയ്തു, ഇത് ചെയ്തുവെന്ന് തള്ളുന്നവരെ നിങ്ങള്‍ അംഗീകരിക്കുന്നു. ഞാന്‍ തള്ളാന്‍ വന്നിട്ടില്ല. പക്ഷെ ഗുണഭോക്താക്കള്‍ക്ക് മുന്നോട്ട് വന്നൂടേ? അവരോട് ഒരു പോസ്റ്റിടാന്‍ പറഞ്ഞപ്പോള്‍ ഇട്ടു. പിറ്റേന്ന് ആ പോസ്റ്റ് കാണാനില്ല. എന്തുകൊണ്ട്? ഈ ലോകത്തെയാണ് ഞാന്‍ സേവിക്കുന്നതും സേവിച്ചതും. എന്നോട് എന്തിനാണ്? ഞാന്‍ ആരെ പിടിച്ചു പറിക്കാന്‍ ചെന്നു? എനിക്ക് എങ്ങനെ ആ ചോദ്യത്തിന്റെ അംശം തോന്നാതിരിക്കും എന്നാണ് സുരേഷ് ഗോപി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends