Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൂടുതൽ ശക്തമായിരുന്നു ആ വരവ്​, കടുത്ത വേദനയും ശാരീരിക അവശതകളും കാരണം പോരാട്ടം അവസാനിപ്പിച്ച്​ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു... 2009 ൽ തുടങ്ങിയ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന്​ ​ഉറപ്പിച്ചു.. വേദനകളിൽനിന്നും ദൈവം തിരിച്ചുവിളിക്ക​ട്ടെയെന്ന്​ എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചു! ലോസ് ആഞ്ജലസിൽ താമസിച്ചുള്ള ആ ചികിത്സ വിജയകരമായി.. എട്ടുവർഷമായി ആ പുതിയ ചികിത്സയിലൂടെ അർബുദത്തെ തോൽപിച്ച്​ ഞാൻ പിടിച്ചു നിൽക്കുന്നു! മറക്കാനാകാത്ത ദിവസങ്ങൾ; തുറന്ന് പറഞ്ഞ് മംമ്ത

27 SEPTEMBER 2022 02:11 PM IST
മലയാളി വാര്‍ത്ത

അര്‍ബുദത്തില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചുവന്ന മലയാളത്തിന്‍റെ പ്രിയ നടിയാണ് മംമ്ത മോഹന്‍ദാസ്. താരത്തിന് 24 വയസ് പ്രായമുള്ളപ്പോഴാണ് കാൻസർ കണ്ടെത്തിയത്. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച ഭേദമാക്കാനാകുന്ന ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിന് മുമ്പ് ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നുവെന്ന് മംമ്ത രോ​ഗമുക്തി നേടി വന്ന ശേഷം പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ, തന്റെ അതിജീവനത്തെ കുറിച്ച് ഒരിക്കൽ കൂടി ഓർക്കുകയാണ് മംമ്ത മോഹൻദാസ്. ഒരു അഭിമുഖത്തിലാണ് രണ്ട് തവണ അർബുദത്തെ അതിജീവിച്ചതിനെ കുറിച്ച് മംമ്ത പറഞ്ഞത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു..

'സിനിമയിൽ തിരക്കായി, ഒ​ട്ടേറെ മികച്ച കഥാപാത്രങ്ങളും കൈയിലിരിക്കെയാണ് അർബുദം തേടിയെത്തുന്നത്. രോഗം തിരിച്ചറിയുമ്പോൾ 24 വയസ്സായിരുന്നു. സമപ്രായക്കാരിലും കൂട്ടുകാർക്കുമിടയിൽ എന്റെ രോഗവിവരം ഞെട്ടലിനൊപ്പം അത്ഭുതവുമായിരുന്നു​. കൂട്ടുകാ​ർ പലപ്പോഴും മദ്യപാനമോ പുകവലിയോ ചിട്ടയല്ലാത്ത ജീവിതമോ തേടി പോകുേമ്പാൾ, എല്ലാറ്റിനോടും നോ പറഞ്ഞ്, ഡയറ്റും പതിവ്​ വ്യായാമവുമായി ചിട്ടയായ ജീവിതം നയിച്ച എനിക്ക്​ അർബുദമാണെന്ന്​ തിരിച്ചറിഞ്ഞപ്പോൾ അവർക്കുമതൊരു വണ്ടറായി,' രോഗം ഒരു സത്യമാണെന്ന്​ തിരിച്ചറിഞ്ഞപ്പോൾ ഡാഡിയും മമ്മിയും പതറാതെ തന്നെ നേരിട്ടു. അവർ നൽകിയ ധൈര്യമാണ് എനിക്ക് മനോവീര്യമേകിയത്​. എങ്കിലും, കീമോയും റേഡിയേഷനും അതിന്റെ പാർശ്വഫലങ്ങളും നിറഞ്ഞ ആറുമാസം അത്ര നിസ്സാരമായിരുന്നില്ല. ചികിത്സ കഴിഞ്ഞ്​ വൈകാതെ സിനിമയിൽ തിരിച്ചെത്തി. അപ്പോൾ ചെയ്ത സിനിമയായിരുന്നു കഥ തുടരുന്നു,' മംമ്ത പറഞ്ഞു. 2014ൽ മജ്ജ മാറ്റിവെക്കൽ ശസ്​ത്രക്രിയ കഴിഞ്ഞതിനു പിന്നാലെ അർബുധനം വീണ്ടും വന്നത് തന്നെ തളർത്തിയെന്ന് താരം പറഞ്ഞു​. കൂടുതൽ ശക്തമായിരുന്നു ആ വരവ്​, കടുത്ത വേദനയും ശാരീരിക അവശതകളും കാരണം പോരാട്ടം അവസാനിപ്പിച്ച്​ കീഴടങ്ങാൻ തന്നെ തീരുമാനിച്ചു. 2009 ൽ തുടങ്ങിയ മല്ലിടൽ ഇനി മുന്നോട്ടുപോവില്ലെന്ന്​ ​ഉറപ്പിച്ചു. വേദനകളിൽനിന്നും ദൈവം തിരിച്ചുവിളിക്ക​ട്ടെയെന്ന്​ എല്ലാ രാത്രികളിലും ആത്മാർഥമായി പ്രാർഥിച്ചു. അവസാനിപ്പിച്ച്​ ഞാൻ മടങ്ങിയാലെങ്കിലും മാതാപിതാക്കൾക്ക്​ ഒരു സാധാരണ ജീവിതം സാധ്യമാവുമല്ലോ എന്നായിരുന്നു പ്രാർത്ഥനയെന്ന് മംമ്ത പറഞ്ഞു. അമേരിക്കയിൽ നിന്നുള്ള ക്ലിനിക്കൽ ട്രയൽ എന്നെ തേടിയെത്തിയത് ഒരു മിറാക്കിൾ ആയിരുന്നു​. ഡാഡിയുടെ പ്രാർഥനയുടെ ഉത്തരമെന്നാണ്​ ഞാൻ ഇന്നും വിശ്വസിക്കുന്നത്​. അർബുദത്തിനെതിരായ ഒരു ഗവേഷണത്തിൽ പരീക്ഷണവസ്​തുവായി ഞാനും നിൽക്കുകയായിരുന്നു. ഇമ്യൂണോ തെറപ്പിയെന്ന ആ ട്രയലിനായി തിരഞ്ഞെടുത്ത 22 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളും അമേരിക്കൻ വംശജയല്ലാത്ത ഏകവ്യക്തിയും ഞാനായിരുന്നു. ലോസ് ആഞ്ജലസിൽ താമസിച്ചുള്ള ആ ചികിത്സ വിജയകരമായി. മരുന്ന്​ ഫലിച്ചു, ഓരോ ദിവസവും കീഴടക്കിക്കൊണ്ടിരുന്ന രോഗത്തിനുമേൽ ഞാൻ നടുനിവർത്തി നിന്നുതുടങ്ങി. എട്ടുവർഷമായി ആ പുതിയ ചികിത്സയിലൂടെ അർബുദത്തെ തോൽപിച്ച്​ ഞാൻ പിടിച്ചു നിൽക്കുന്നു,' മംമ്ത പറയുന്നു. ഇന്നും ആഴ്​ചയിൽ ഒരാളെങ്കിലും ചികിത്സയെ കുറിച്ച്​ അറിയാനും ഉപദേശം തേടാനുമായി തന്നെ ബന്ധപ്പെടാറുണ്ട്. ഭാവിയിൽ എന്തും നേരിടാൻ സജ്ജമായാണ് തന്റെ മുന്നോട്ട് പോക്കെന്നും പറയുകയാണ് മംമ്ത.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends