Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഭക്ഷണം കഴിക്കാന്‍ പോലും പറ്റാതെ വന്നിട്ടുണ്ട്... ഇടയ്ക്ക് ബില്‍ അടക്കാന്‍ പറ്റാതെ വരുമ്പോള്‍ ഉടമസ്ഥന്മാര്‍ വിളിക്കും.. എന്നിട്ട് ഞങ്ങള്‍ റൂമിലേക്ക് വരട്ടേ, ഭക്ഷണം റെഡിയാക്കി വെച്ചോ എന്നൊക്കെ പറയും; തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ കുറിച്ച് തുറന്ന് പറഞ്ഞ് സൂര്യ ജെ മേനോന്‍

27 SEPTEMBER 2022 03:26 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസിന്റെ മൂന്നാം സീസണിലൂടെയാണ് നടിയും മോഡലുമായ സൂര്യ ജെ മേനോന്‍ മലയാളികള്‍ക്ക് സുപരിചിതയാവുന്നത്. നിരവധി സിനിമകളില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുള്ള സൂര്യ കേരളത്തിലെ ആദ്യ വനിത ഡിജെ ആയിരുന്നു. എന്നലിപ്പോഴിതാ താന്‍ കടന്ന് വന്ന ജീവിതം അത്ര സുഖകരമായിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് നടി. ദുബായില്‍ ജോലിയ്ക്ക് പോയപ്പോള്‍ നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് സൂര്യ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാവുന്നത്. ദുബായില്‍ ആര്‍ജെ ആയിട്ടാണ് ജോലിയ്ക്ക് പോയത്. ഒന്നര വര്‍ഷം അവിടെ നിന്നു. സൂര്യ കിരണ്‍ എന്ന പേരിലാണ് അന്ന് എഫ്എമ്മില്‍ അറിയപ്പെട്ടിരുന്നത്. ശരിക്കും കുറേ പേരുകളുണ്ട്. സുര്യ ജെ മേനോന്‍, സൂര്യ കിരണ്‍, സര്‍ട്ടിഫിക്കറ്റുകളിലുള്ള പേര് രാഖി എന്നാണ്. അങ്ങനെ കുറേ പേരുകള്‍ തനിക്കുണ്ടെന്നും സൂര്യ പറയുന്നു. അവിടെ അത്യാവശ്യം നല്ല സാലറിയൊക്കെ കിട്ടിയിരുന്നു.

പക്ഷേ അമ്മയ്ക്ക് ചില ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നതോടെ ആ ജോലി നിര്‍ത്തി വരേണ്ടി വന്നു. പിന്നീട് ടൂറിസം മാനേജരായി വീണ്ടും ദുബായിലേക്ക് തന്നെ പോയി. അവിടെയും കുറച്ച് നാള്‍ വര്‍ക്ക് ചെയ്തു. പിന്നീട് ഇന്‍ഷൂറന്‍സിലും ജോലി ചെയ്തിരുന്നു. അങ്ങനെ ജീവിക്കാന്‍ വേണ്ടി ഒത്തിരിയധികം ജോലികള്‍ താന്‍ ചെയ്തിട്ടുണ്ടെന്ന് സൂര്യ പറഞ്ഞു. ദുബായില്‍ ആദ്യം പോയപ്പോള്‍ സ്വര്‍ഗത്തിലോ, അതോ സ്വപ്‌നത്തിലോ എന്ന പാട്ട് പാടി നടന്നത് പോലെയായിരുന്നു. നല്ലൊരു അപ്പാര്‍ട്ട്‌മെന്റില്‍ സിംഗിള്‍ റൂമൊക്കെ കിട്ടി, ആഡംബരത്തോട് കൂടിയാണ് ജീവിച്ചത്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോഴെക്കും ജോലി പ്രതിസന്ധിയിലായി. അവിടുത്തെ ഓഫീസ് വരെ പൂട്ടേണ്ട സാഹചര്യമായി. അതോടെ അവിടുന്ന് മാറി, പിന്നെ തെരുവ് ഏരിയ എന്നൊക്കെ പറയുന്ന സ്ഥലത്തേക്കാണ് പോയത്. അവിടെ പാവപ്പെട്ടവരൊക്കെയാണ് കൂടുതലായും താമസിക്കുന്നത്. ശമ്പളത്തിന്റെ പ്രശ്‌നം കൊണ്ടാണ് അങ്ങോട്ട് മാറേണ്ടി വന്നത്. ഭക്ഷണം കഴിക്കാന്‍ പോലും പറ്റാതെ വന്നിട്ടുണ്ട്. ഇടയ്ക്ക് ബില്‍ അടക്കാന്‍ പറ്റാതെ വരുമ്പോള്‍ ഉടമസ്ഥന്മാര്‍ വിളിക്കും. എന്നിട്ട് ഞങ്ങള്‍ റൂമിലേക്ക് വരട്ടേ, ഭക്ഷണം റെഡിയാക്കി വെച്ചോ എന്നൊക്കെ പറയും. അങ്ങനെയുള്ള ഭീഷണികളൊക്കെ നേരിടേണ്ടി വന്നിരുന്നു. പിന്നെ ഗതിക്കെട്ട അവസ്ഥ വന്നപ്പോഴാണ് അമ്മയോട് വിളിച്ചിട്ട് ഇവിടെ നില്‍ക്കാന്‍ പറ്റില്ലെന്നും തിരിച്ച് വരണമെന്നും പറഞ്ഞത്. അതുവരെ അച്ഛനും അമ്മയും വിഷമിക്കുന്നത് കൊണ്ട് ഒന്നും മിണ്ടിയിരുന്നില്ല. ആ സമയത്ത് എന്റെ കൈയ്യില്‍ പൈസ ഒന്നും ഉണ്ടായിരുന്നില്ല. അമ്മയുടെ മാല പണയം വച്ച് എനിക്ക് പൈസ അയച്ച് തന്നു. എന്നിട്ടാണ് ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് വരുന്നത്. ദുബായിലുണ്ടായിരുന്ന ആ ഒരു വര്‍ഷം ഞാന്‍ അത്രയധികം കഷ്ടപ്പെട്ടുവെന്ന് പറയുകയാണ് സൂര്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (11 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends