Widgets Magazine
13
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

കലഭാവന്‍ മണിയെക്കുറിച്ച് ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട

27 SEPTEMBER 2022 10:22 PM IST
മലയാളി വാര്‍ത്ത

തന്റെതായ ആഭിനയശൈലിയിലൂടെയും പാട്ടുകളിലൂടേയുമൊക്കെ ഒരിക്കലും പകരം വെക്കാന്‍ സാധിക്കാത്തൊരു താരമാണ് കലാഭവന്‍ മണി.മിമിക്രി വേദികളിലൂടെ കടന്നു വന്നാണ് അദ്ദേഹം സിനിമയിലെത്തുന്നത്. നായകനായും വില്ലനായും സഹനടനായുമെല്ലാം കയ്യടി നേടി. മലയാളവും കടന്ന് തമിഴിലും തെലുങിലുമെല്ലാം സാന്നിധ്യം അറിയിച്ചു.

കലാഭവന്‍ മണിയുടെ മരണത്തിന്റെ ഞെട്ടല്‍ ഇന്നും ആരാധകര്‍ക്ക് വിട്ടു മാറിയിട്ടില്ല. ഇപ്പോഴിതാ മണിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് നിര്‍മ്മാതാവും സംവിധായകനുമായ സമദ് മങ്കട. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കലാഭവന്‍ മണിയുടെ നഷ്ടം വല്ലാത്തൊരു നഷ്ടം തന്നെയാണ്. ഞാന്‍ മണി ചേട്ടനെ വച്ചൊരു സിനിമ ചെയ്യാന്‍ പ്ലാനിട്ടിരുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോയി കാണുകയും അഡ്വാന്‍സ് കൊടുക്കുകയുമൊക്കെ ചെയ്തിരുന്നു.

പക്ഷെ ആ പ്രൊജക്ട് നടന്നില്ല. ഇതുപോലൊരു മനുഷ്യ സ്‌നേഹി. ബന്ധങ്ങള്‍ക്ക് വലിയ വില കൊടുക്കുന്ന ആളായിരുന്നു. വയലാര്‍ മാധവന്‍കുട്ടി സംവിധാനം ചെയ്തതായിരുന്നു എന്റെ സിനിമ. മണിച്ചേട്ടന് നല്ല തിരക്കായിരുന്നു. അതങ്ങനെ നീണ്ടു പോയി. പിന്നെയത് നടന്നില്ല.

മണിച്ചേട്ടന്‍ ഹൃദയം തുറന്ന് സംസാരിക്കുന്ന, മനസ് കൊണ്ട് പെരുമാറുന്ന വലിയൊരു മനുഷ്യനാണ്. ഹൃദയം കൊണ്ടായിരിക്കും സംസാരിക്കുക. അതിലൊട്ടും കൃത്രിമത്വം നമുക്ക് തോന്നില്ല. എത്ര വലിയ തലത്തില്‍ എത്തിയപ്പോഴും വിനയം വിട്ടിട്ടില്ല. ലാളിത്യം ഉണ്ടായിരുന്നു എന്നുമെന്നാണ് കലാഭവന്‍ മണിയെ വിലയിരുത്തുമ്‌ബോള്‍ എനിക്ക് മനസിലാകുന്നത്. എപ്പോഴുമൊരു സംഗീതത്തിന്റെ അന്തരീക്ഷമുണ്ട് അദ്ദേഹത്തിന് ചുറ്റും.

കലാഭവന്‍ മണിയെ കേരളം മറക്കില്ല. അദ്ദേഹത്തിന്റെ കോണ്‍ട്രിബ്യൂഷന്‍, അത് നന്മയായിട്ടും അഭിനയമായിട്ടും, അത്രമാത്രമുണ്ട്. നാടന്‍ പാട്ട് എന്ന കലയെ ജനകീയമാക്കിയ വ്യക്തിയാണ്. ഇന്നും കോളേജ് പരിപാടികള്‍ക്കൊക്കെ കുട്ടികള്‍ തിരഞ്ഞെടുക്കുന്നത് അദ്ദേഹത്തിന്റെ പാട്ടുകളാണ്. മലയാളത്തനിമ ഉള്ളിടത്തോളം കാലം കലാഭവന്‍ മണിയെ മറക്കാനാകില്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിന്‍ രാജിന്റെ മരണം ; പരിഷ്‌കൃത സമൂഹത്തിന് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത കാര്യങ്ങളാണ് നിതിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നത്; ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് ക  (11 minutes ago)

നിതിന്റെ മരണം; അധ്യാപകർ ജാതിയുടെയും നിറത്തിന്റെയും പേരിൽ വിദ്യാർത്ഥികളെ മാറ്റി നിർത്തുന്നത് അപമാനകരമെന്ന് മുൻ കേന്ദ്രമന്ത്രി വി. മുരളീധരൻ  (14 minutes ago)

നിതിൻ രാജിന്റെ മരണം; കോളേജിൽ നിതിൻ രാജ് ജാതി അധിക്ഷേപത്തിന് ഇരയായി എന്ന വാർത്ത അത്യന്തം ഞെട്ടിക്കുന്നത്; മുഖം നോക്കാതെ തന്നെ കർശനമായ നടപടികൾ ഉണ്ടാകുമെന്ന് മന്ത്രി വി. ശിവൻകുട്ടി  (20 minutes ago)

ഭരണവിരുദ്ധ വികാരമില്ല; എൽഡിഎഫ് ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടുകൾക്ക് വലിയ അംഗീകാരം നൽകുന്ന സ്ഥിതി; 90ൽ കൂടുതൽ സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ വരുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്  (25 minutes ago)

നിതിന്‍ രാജിന്റെ മരണം; കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്; സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന കുറ്റകരമായ മൗനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍  (39 minutes ago)

ഇത്തരം ആളുകള്‍ക്ക് അധ്യാപകരായി തുടരാന്‍ എന്ത് അവകാശമാണുള്ളത് ? അവരെയാണോ അധ്യാപകര്‍ എന്ന് വിളിക്കുന്നത്? കുട്ടികള്‍ക്ക് ജീവിതത്തില്‍ വഴികാട്ടിയാകേണ്ട അധ്യാപകരമാണ് മോശം പരാമര്‍ശം നടത്തിയത്; പൊട്ടിത്തെറി  (44 minutes ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (50 minutes ago)

സെല്‍ഫിയെടുക്കുന്നതിനിടെ പാറപ്പുറത്ത് നിന്ന് താഴേക്ക് വീണ് യുവാവിന് ദാരുണാന്ത്യം  (8 hours ago)

കുട്ടികളുടെ വഴക്ക് അവസാനിച്ചത് അയല്‍വാസികള്‍ തമ്മലുള്ള അടിപിടിയിലും പൊലീസ് കേസിലും  (8 hours ago)

അഞ്ചരക്കണ്ടി ദന്തല്‍ കോളേജിലെ ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണം: നിതിന്‍ രാജിന്റെ വീട്ടിലെത്തി സുരേഷ് ഗോപി  (8 hours ago)

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം  (9 hours ago)

ലബനനില്‍ ആക്രമണം രൂക്ഷം: അതിര്‍ത്തി മേഖലയിലെ മുഴുവന്‍ ഗ്രാമങ്ങളും തകര്‍ത്ത് ഇസ്രയേല്‍  (9 hours ago)

ധ്യാനിന്റെ കരച്ചില്‍ 'കേട്ടു; വിഡിയോ കോളിലെത്തി താരം  (9 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: അധ്യാപകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (10 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (11 hours ago)

Malayali Vartha Recommends