Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീ പീഡന കേസിലെ പ്രതികളായ ദിലീപിനും വിജയ് ബാബുവിനുമെതിരെ യാതൊരു നടപടിയും എടുക്കാത്ത അവരെ ഇപ്പോഴും സംഘടനയുടെ ഭാഗമായി നിലനിർത്തുന്ന സംഘടനയ്ക്ക് ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടി എടുക്കാന്‍ എന്ത് ധാർമ്മികതയാണ് ഉള്ളത്! സംഘടനയുടെ തീരുമാനത്തിനെതിരെ വ്യാപക വിമർശനം

28 SEPTEMBER 2022 09:13 AM IST
മലയാളി വാര്‍ത്ത

ഓണ്‍ലൈന്‍ അവതാരകയെ അപമാനിച്ചെന്ന പരാതിയില്‍ നടന്‍ ശ്രീനാഥ് ഭാസിയെ മരട് പോലീസ് അറസ്റ്റ് ചെയ്തശേഷം ജാമ്യത്തില്‍വിട്ടയച്ചിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിനിടെ ഭീഷണിപ്പെടുത്തിയെന്നും അധിക്ഷേപിച്ചെന്നുമാണ് അവതാരകയുടെ പരാതി. തിങ്കളാഴ്ച രാവിലെ 10-ന് സ്റ്റേഷനില്‍ ഹാജരാകാനാണ് ശ്രീനാഥ് ഭാസിയോട് മരട് പോലീസ് നിര്‍ദേശിച്ചത്. കുറച്ചുകൂടി സമയം അനുവദിക്കണമെന്ന് ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെങ്കിലും പോലീസ് അനുവദിച്ചില്ല. ഇതോടെ ഒരുമണിയോടെ നടന്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഹാജരാവുകയായിരുന്നു. ചോദ്യംചെയ്തശേഷം അഞ്ചുമണിയോടെ അറസ്റ്റ് രേഖപ്പെടുത്തി. സ്റ്റേഷന്‍ ജാമ്യം ലഭിക്കുന്ന വകുപ്പുപ്രകാരമാണ് കേസെടുത്തത്. വൈകീട്ടോടെയാണ് നടനെ ജാമ്യത്തില്‍വിട്ടത്. വനിതാകമ്മിഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും മാധ്യമപ്രവര്‍ത്തക പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് നടപടിക്ക് പിന്നാലെയാണ് താരത്തിനെതിരെ നടപടിയുമായി നിർമ്മാതാക്കളുടെ സംഘടനയും രംഗത്ത് എത്തുന്നത്. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ പൂര്‍ത്തിയാക്കിയാല്‍ സിനിമയില്‍ നിന്നും മാറിനില്‍ക്കാന്‍ ആവശ്യപ്പെടാനാണ് തീരുമാനം. തെറ്റ് പറ്റിയതായി ശ്രീനാഥ് ഭാസി സമ്മതിച്ചെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞെങ്കിലും നടപടി സ്വീകരിക്കുന്നുവെന്നുമായിരുന്നു നിർമ്മാതാക്കളുടെ സംഘടനയുടെ പ്രതികരണം. അതേസമയം സംഘടനയുടെ തീരുമാനത്തിനെതിരെ വ്യാപക വിമർശനവും ഉയരുന്നുണ്ട്. സ്ത്രീ പീഡന കേസിലെ പ്രതികളായ ദിലീപിനും വിജയ് ബാബുവിനുമെതിരെ യാതൊരു നടപടിയും എടുക്കാത്ത അവരെ ഇപ്പോഴും സംഘടനയുടെ ഭാഗമായി നിലനിർത്തുന്ന സംഘടനയ്ക്ക് ശ്രീനാഥ് ഭാസിക്കെതിരെ മാത്രം നടപടി എടുക്കാന്‍ എന്ത് ധാർമ്മികതയാണ് ഉള്ളതെന്നാണ് പലരും ചോദിക്കുന്നത്. സംഭവത്തില്‍ പ്രതികരിച്ചുകൊണ്ട് സിന്‍സി അനില്‍ പങ്കുവെച്ച ഒരു പരിഹാസ കത്ത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയും ചെയ്തിരിക്കുകയാണ്. അവരുടെ ആ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെയാണ്..

ശ്രീനാഥ് ഭാസിക്ക് പ്രമുഖ സംഘടനയുടെ കത്ത്....

പ്രിയപ്പെട്ട ശ്രീനാഥ് ഭാസി...

ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടന്ന ഇന്റർവ്യൂയിൽ അവതാരകയോട് മോശമായി പെരുമാറി എന്ന കേസിൽ നിങ്ങൾ അറസ്റ്റിൽ ആയിരിക്കുകയാണല്ലോ. ചുളുവിൽ ഒരു സാമൂഹിക പ്രതിബദ്ധത കാണിക്കാൻ പറ്റിയ സമയം ആയതിനാൽ നിങ്ങളെ ഞങ്ങൾ സിനിമയിൽ നിന്നും വിലക്കുകയാണ്... ബലാത്സംഘ കൊട്ടെഷൻ കൊടുത്തു എന്ന കേസ്ൽ അറസ്റ്റിൽ ആയി ജയിലിൽ കിടന്ന ദിലീപിനെ ഞങ്ങൾ വിലക്കാതിരുന്നതിനു കാരണം കോടതി പറഞ്ഞിട്ടില്ല അയാൾ കുറ്റം ചെയ്തു എന്നത് കൊണ്ട് മാത്രമാണ്. ബലാൽസഗം ചെയ്ത വിജയ് ബാബുവിനെയും സമാനമായ രീതിയിൽ ഞങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രഥമദൃഷ്ട്ടിയാൽ അയാൾ കുറ്റം ചെയ്തതായി ഞങ്ങൾക്ക് കണക്കാക്കാൻ കഴിയുന്നില്ല.. ചുരുളി സിനിമയ്ക്ക് കൈയടിച്ചു പ്രോത്സാഹിപ്പിച്ച ഞങ്ങൾക്ക് അവതാരകയോട് പ്രയോഗിച്ച താങ്കളുടെ ഭാഷ ഉൾകൊള്ളാൻ ആകുന്നതല്ല. നിങ്ങൾ മാപ്പ് പറയാൻ തയാറായലും അത് സ്വീകരിക്കാൻ ഞങ്ങൾ തയാറല്ല. അവതാരക പരാതി പിൻവലിക്കാമെന്നു പറഞ്ഞാലും ഞങ്ങൾ നിങ്ങളെ വിലക്കും. ഇനി സിനിമയുടെ ഏഴു അയലത്തു പോലും വരാതിരിക്കുക. ഞങ്ങൾ സിനിമാക്കാർക്ക് അപമാനം ആകാതിരിക്കുക.. ഞങ്ങൾ പണവും പ്രിവിലേജുമുള്ള നടന്മാർക്ക് ഒപ്പമാണ്. നിങ്ങൾ ലഹരി ഉപയോഗിച്ചിരുന്നു എന്ന ആരോപണം വരെ കേൾക്കുന്നുണ്ട്. ലഹരി എന്ന വാക്ക് മലയാള സിനിമയോട് ആദ്യമായി ചേർത്തു വയ്ക്കാൻ കാരണക്കാരൻ ആയ നിങ്ങളോട് ഒരു തരത്തിലും ഞങ്ങൾക്ക് ഇനി പൊരുത്തപ്പെടാൻ ആവില്ല. പിന്നെ... ഞങ്ങൾക്ക് കൈയടി വാങ്ങാൻ പറ്റുന്ന ഒരു അവസരം ഉണ്ടാക്കിയതിന് പ്രത്യേകിച്ച് നന്ദി പറയേണ്ടതില്ലല്ലോ. എന്ന് എരയോടൊപ്പമുള്ള സംഘടന....ഒപ്പ്‌

NB കുറച്ച് പൊട്ടചോദ്യങ്ങൾ ചോദിച്ചു എന്ന കാരണത്തിന് ആ അവതാരകയ്ക്ക് നേരെ പ്രയോഗിച്ച ഭാഷയിൽ ഈ സംഘടനയ്ക്ക് മറുപടി കൊടുക്കാൻ ധൈര്യമുണ്ടോ ഭാസി താങ്കൾക്ക്? താങ്കളുടെ ഭാഷ കൂടുതൽ അർഹിക്കുന്നത് ഇത്തരം ഇരട്ടത്താപ്പ് കളിക്കുന്നവരോടാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (7 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (7 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (8 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (8 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (10 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (10 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (10 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (10 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (10 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (10 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (11 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (11 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (11 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (11 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (11 hours ago)

Malayali Vartha Recommends