Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേസില്‍ മതിയായ തെളിവുകള്‍ ഇല്ല...നടന്‍ വിജയകുമാറിന് ക്ലീന്‍ചീട്ട് 

13 JANUARY 2023 11:30 PM IST
മലയാളി വാര്‍ത്ത

നടന്‍ വിജയകുമാറിന് ക്ലീന്‍ചീട്ട് നല്‍കിയിരിക്കുകയാണ് കൊച്ചി കാക്കനാട് മജിസ്‌ട്രേറ്റ് കോടതി. പോലീസിനെ ആക്രമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന കേസില്‍ നടന്‍ വിജയ കുമാറിനെ കോടതി കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. വിജയ കുമാറിനെതിരെ ഉണ്ടായിരുന്ന പണമിടപാടുകേസില്‍ ചോദ്യം ചെയ്യലിനിടെയാണ് സംഭവം നടന്നത്. എന്നാല്‍ കേസില്‍ മതിയായ തെളിവുകള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി. 2009 ഫെബ്രുവരി 11 നാണ് സംഭവം നടന്നത്. 25 ലക്ഷം തട്ടിച്ചെന്ന കേസില്‍ തൃക്കാക്കര അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫിസിലേക്ക് വിളിച്ചു വരുത്തിയപ്പോഴാണ് നടന്‍ ആത്മഹത്യാശ്രമം നടത്തിയതെന്നാണ് പോലീസ് പറഞ്ഞത്.

സി.ഐയുടെ നതൃത്വത്തില്‍ നടത്തിയ ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പോലീസുകാരനെ തള്ളി മാറ്റി മുറിയിലെ പേപ്പര്‍ മുറിക്കുന്ന കത്തി എടുത്ത് കൈയിലെ ഞരമ്പ് മുറിച്ച് വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പോലീസ് പറയുന്നത്. ഓദ്യോഹിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും ആത്മഹത്യാശ്രമം നടത്തിയതിനുമാണ് വിജയകുമാറിനെതിരെ കേസെടുത്തിരുന്നത്. എന്നാല്‍ കോടതിയില്‍ കേസ് സംശയാതീതമായി തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞില്ല.

തെളിവുകള്‍ ഹാജരാക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് കോടതി നിരീക്ഷിച്ചു. കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ചെയ്യാത്ത തെറ്റിന്റെ പേരില്‍ താരസംഘടനയായ അമ്മ തന്നെ ഒറ്റപ്പെടുത്തിയതില്‍ അതിയായ വേദനയുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു. വിജയകുമാറിനെതിരായ 25 ലക്ഷം രൂപയുടെ പണാപഹരണ കേസ് പറവൂര്‍ കോടതി നേരത്തെ തള്ളിയിരുന്നു. ഇതടക്കം അഞ്ച് കേസുകളാണ് വിജയകുമാറിനെതിരെ ഉണ്ടായിരുന്നത്. എല്ലാ കേസുകളിലും കോടതി കുറ്റവിമുക്തനാക്കിയതായി വിജയകുമാര്‍ പറഞ്ഞു.

ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ 13 വര്‍ഷമായി തന്നെ ഒറ്റപ്പെടുത്തുന്ന താരസംഘടന അമ്മ ഇപ്പോള്‍ പീഡന കേസിലെ പ്രതികള്‍ക്ക് സ്വീകരണമാണ് നല്‍കുന്നതെന്ന് വിജയകുമാര്‍ ആരോപിച്ചു. കുറ്റവിമുക്തനായെങ്കിലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ താരസംഘടന അമ്മ ഒറ്റപ്പെടുത്തിയത് ഏറെ വേദനിപ്പിച്ചെന്ന് വിജയകുമാര്‍ പറഞ്ഞു. 2009 ഫെബ്രുവരി 11നാണ് വിജയകുമാര്‍ പൊലീസ് സ്‌റ്റേഷനില്‍ ആത്മഹത്യ ശ്രമം നടത്തിയത്.

25 ലക്ഷം രൂപ തട്ടിച്ചെന്ന കേസില്‍ ചോദ്യം ചെയ്യാനായി നടന്‍ വിജയകുമാറിനെ തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷര്‍ ഓഫീസിലേക്ക് വിളിച്ച് വരുത്തിയപ്പോഴായിരുന്നു സംഭവം. സിഐയുടെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനിടെ സമീപത്തുണ്ടായിരുന്ന പൊലീസുകാരനെ തള്ളി വീഴ്ത്തി മുറിയിലെ കടലാസ് മുറിയ്ക്കുന്ന കത്തിയെടുത്ത് കൈയ്യിലെ ഞരമ്പ് അറുത്ത് വിജയകുമാര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നായിരുന്നു പൊലീസ് ഭാഷ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends