Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദൈവമേ അറുപത്തി മൂന്നാം വയസിൽ ജയസുധ മൂന്നാം വിവാഹം കഴിച്ചോ..? അവൻ എനിക്ക് വേണ്ടി വന്നൂവെന്ന് താരം

14 JANUARY 2023 03:31 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ജനപ്രിയ ചിത്രമായ ഇഷ്ട്ടത്തിലെ നെടുമുടി വേണുവിന്റെ കാമുകി ശ്രീദേവി ടീച്ചറുടെ റോള്‍ ചെയ്ത നടി ജയസുധയെ അങ്ങനെയൊന്നും മലയാളികൾക്ക് മറക്കാനാവില്ല. ഇപ്പോഴിതാ താരത്തെ കുറിച്ചുള്ള ഒരു ഗോസിപ്പാണ് മാധ്യമശ്രദ്ധ നേടുന്നത്. 1970 കാലഘട്ടത്തിൽ ചില മലയാള സിനിമകളിൽ ജയസുധ അഭിനയിച്ചിരുന്നു. നിർമാതാവ് കൂടിയായ ജയസുധ ഏറെയും സിനിമകൾ ചെയ്തിരിക്കുന്നത് തെലുങ്കിലും തമിഴിലുമാണ്. വാരിസാണ് താരം അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ സിനിമ. ചിത്രത്തിൽ വിജയിയുടെ അമ്മ വേഷമാണ് ചെയ്തിരിക്കുന്നത്.

നാച്വറൽ ആക്ടറസ് എന്നാണ് ജയസുധയെ സിനിമാ പ്രേമികൾ വിശേഷിപ്പിക്കാറുള്ളത്. ഇപ്പോൾ താരം കൂടുതലും അമ്മ വേഷങ്ങളും ക്യാരക്ടർ റോളുകളുമാണ് ചെയ്യാറുള്ളത്. സീനിയർ എൻടിആർ, എഎൻആർ, സൂപ്പർസ്റ്റാർ കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള നടി കൂടിയാണ് ജയസുധ. ഇപ്പോഴിതാ അറുപത്തിനാലാം വയസിൽ മൂന്നാം വിവാഹത്തിന് താരം ഒരുങ്ങുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഏത് ഇവന്റിൽ നടി ജയസുധ പങ്കെടുക്കാനെത്തിയാലും ഒപ്പം ഒരു അമേരിക്കകാരൻ ഉണ്ടാകാറുണ്ട്. ജയസുധയ്ക്ക് ഒപ്പം തന്നെയാണ് ഇരിക്കാറുള്ളത്. നിരവധി പരിപാടികളിൽ ഇരുവരേയും ഒരുമിച്ച് കാണാൻ തുടങ്ങിയതോടെയാണ് താരത്തിനൊപ്പമുള്ള അഞ്ജാതനെ കുറിച്ച് പാപ്പരാസികൾ അന്വേഷിച്ച് തുടങ്ങിയത്.

അടുത്തിടെ ഒരു പ്രീ റിലീസ് ഇവന്റിൽ പങ്കെടുക്കാനെത്തിയപ്പോഴും ജയസുധയ്ക്കൊപ്പം അഞ്ജാതനായ ആ വിദേശി ഉണ്ടായിരുന്നു. തെലുങ്ക് സിനിമകളിലാണ് കൂടുതൽ അഭിനയിച്ചതെങ്കിലും ജയസുധ ജനിച്ചത് തമിഴ്നാട്ടിലാണ്. ജയസുധയുടെ അമ്മയും നടിയായിരുന്നു. ചലച്ചിത്ര നിർമ്മാതാവ് വഡ്ഡെ രമേശിന്റെ ഭാര്യ സഹോദരൻ കാക്കർപുടി രാജേന്ദ്ര പ്രസാദുമായിട്ടായിരുന്നു ജയസുധയുടെ ആദ്യ വിവാഹം. ആ വിവാഹ ജീവിതം അധികകാലം നീണ്ടുനിന്നില്ല ഇരുവരും വിവാഹമോചിതരായി. ശേഷം 1985ൽ നടൻ ജീതേന്ദ്രയുടെ ബന്ധുവായ നിതിൻ കപൂറിനെ ജയസുധ വിവാഹം ചെയ്തു.

ആ ബന്ധത്തിൽ നടിക്ക് രണ്ട് മക്കളുണ്ട്. തനിക്കൊപ്പമുള്ള അഞ്ജാതനെ കുറിച്ചുള്ള വാർത്തകൾ നിരന്തരം വരാൻ തുടങ്ങിയതോടെ അടുത്തിടെ ജയസുധ മൂന്നാം വിവാഹം ഉടൻ ഉണ്ടാകുമോ എന്ന കാര്യത്തിൽ വിശദീകരണം നൽകി. അദ്ദേഹം ഒരു അമേരിക്കക്കാരനാണ്. എന്റെ ജീവചരിത്രം സിനിമയാക്കാനാണ് അദ്ദേഹം ഇന്ത്യയിലെത്തിയത് ജയസുധ വ്യക്തമാക്കി. ഇൻഡസ്ട്രിയിലെ എന്റെ പ്രാധാന്യത്തെക്കുറിച്ച് അറിയാനാണ് എല്ലാ പരിപാടികളിലും അദ്ദേഹം എന്നോടൊപ്പം പങ്കെടുക്കുന്നത്. പേര് ഫെലിപ്പ് റൂവൽസ് എന്നാണ്. എന്റെ ബയോപിക് അദ്ദേഹം ഒരുക്കുന്നുണ്ട്' ജയസുധ പറഞ്ഞു.

 

അടുത്തിടെ സിനിമയിൽ നിന്ന് ഇടവേളയെടുത്ത് കുറച്ചുകാലം അമേരിക്കയിൽ താമസിച്ചിരുന്നു ജയസുധ. ഗവേഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം എന്നെക്കുറിച്ച് ഇന്റർനെറ്റിൽ കണ്ടെത്തിയത്. അങ്ങനെയാണ് കൂടുതൽ അറിയാൻ ഇന്ത്യയിൽ എത്തിയത്. അല്ലാതെ മറ്റൊന്നുമില്ല' ജയസുധ കൂട്ടിച്ചേർത്തു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 2017ലാണ് ജയസുധയുടെ രണ്ടാം ഭർത്താവ് നിതിൻ കപൂർ ആത്മഹത്യ ചെയ്തത്. എന്നെപ്പോലുള്ള നിരവധി തെന്നിന്ത്യൻ നടിമാർ നിരവധി സിനിമകളിൽ അഭിനയിച്ചിട്ടും ഇപ്പോഴും കേന്ദ്രസർക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടില്ല.

നാൽപ്പതിലധികം സിനിമകൾ സംവിധാനം ചെയ്ത് ഗിന്നസ് ബുക്കിൽ ഇടം നേടിയ സംവിധായിക വിജയ നിർമലയ്ക്ക് പോലും ഇത്രയും അഭിമാനകരമായ അവാർഡുകൾ ലഭിച്ചിട്ടില്ലെന്ന്' അടുത്തിടെ ജയസുധ പറഞ്ഞത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (10 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (10 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (10 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (12 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (13 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (13 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (13 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (13 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (13 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (13 hours ago)

Malayali Vartha Recommends