അഭിനയിക്കുമ്പോള്‍ തല്ല് കിട്ടുമായിരുന്നു... കാരണം വെളിപ്പെടുത്തി നടി രശ്മി അനിൽ

ചാനലുകളിലെ കോമഡി പരിപാടികളിൽ നിറസാന്നിദ്ധ്യമായി മാറി സീരിയലുകളിലും സിനിമയിലും തിളങ്ങി മലയാളികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് രശ്മി അനില്‍. കായംകുളം എസ്. എന്‍. സെന്‍ട്രല്‍ സ്കൂളിലെ മലയാളം അധ്യാപികയില്‍ നിന്നുമാണ് രശ്മി അഭിനയ ലോകത്തെയ്ക്ക് കടക്കുന്നത്. കെ.പി.എസ്.സി ലളിതയെ പോലെ ആകാന്‍ ആഗ്രഹിക്കുന്ന രശ്മി 2003 മുതല്‍ 2006 വരെ കെ.പി.എസ്.സി യിലെ അഭിനേത്രിയായിരുന്നു. നാടകത്തിലൂടെ ശ്രദ്ധേയായി ഇപ്പോള്‍ പ്രശസ്തിയിലേക്ക് എത്തിയ താരത്തിന് തുടക്കത്തില്‍ വീട്ടില്‍ നിന്നും എതിര്‍പ്പുണ്ടായിരുന്നെങ്കിലും നാടകത്തില്‍ അഭിനയിക്കാന്‍ പോയതിനെ കുറിച്ച് മനസ് തുറക്കുകയാണ് താരം ഇപ്പോൾ. അന്ന് നിര്‍ബന്ധം പിടിച്ച് നാടകത്തില്‍ അഭിനയിക്കാന്‍ പോയി.
കെപിഎസി യില്‍ അഭിനയിക്കുമ്പോള്‍ തല്ല് കിട്ടുമായിരുന്നു. കാലിനിട്ടൊക്കെ തല്ല് കിട്ടിയാണ് അന്ന് അഭിനയം പഠിച്ചതെന്നും പിന്നീട് അത് സിനിമയില്‍ അഭിനയിക്കുമ്പോള്‍ ഗുണമായെന്നും ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രശ്മി പറയുന്നു. കെപിഎസിയ്ക്ക് കമ്യൂണിസ്റ്റുമായി ബന്ധമുള്ളത് കൊണ്ടും അച്ഛന്‍ കമ്യൂണിസ്റ്റ് അനുഭാവി ആയതും കൊണ്ടാണ് തന്നെ നാടകത്തില്‍ അഭിനയിക്കാന്‍ വിട്ടതെന്നാണ് രശ്മി പറയുന്നത്. ഭാസി സാറിന്റെ നാടകത്തില്‍ അഭിനയിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമായിരുന്നു. പക്ഷേ അച്ഛന്‍ ഒരു തരത്തിലും സമ്മതിച്ചില്ല. ആ സമയത്ത് കല്യാണാലോചനകളൊക്കെ വന്ന് തുടങ്ങിയിരുന്നു. നാടകത്തിന് പോയാല്‍ നല്ല കല്യാണമൊന്നും വരില്ലെന്ന് പറഞ്ഞ് അച്ഛന്‍ സമ്മതിച്ചിരുന്നില്ല.
എന്തായാലും ഞാന്‍ നാടകത്തില്‍ അഭിനയിക്കാന്‍ പോയി. ഇനി അതേ ആളുകള്‍ പറയുകയുള്ളു. ഒരു വര്‍ഷമേ പോയിട്ടുള്ളു എന്നൊന്നും പറയില്ലല്ലോ. ഇതും കൂടി പോകാമെന്ന് പറഞ്ഞാണ് താന്‍ വീണ്ടും നാടകത്തിലേക്ക് പോയതെന്ന് രശ്മി പറയുന്നു. അങ്ങനെ മുടിയനായ പുത്രന്‍, അശ്വമേധം തുടങ്ങിയ നാടകങ്ങളിലും അഭിനയിക്കാന്‍ സാധിച്ചു. ഇരുന്നൂറ്റ് അമ്പതോളം സ്‌റ്റേജില്‍ തനിക്ക് നാടകം ചെയ്യാന്‍ കഴിഞ്ഞെന്നും നടി വ്യക്തമാക്കുന്നു. ഇതിനിടയില്‍ നാടകവേദിയില്‍ നിന്നും തല്ല് കിട്ടിയ കഥയും നടി പങ്കുവെച്ചിരുന്നു.
കെപിഎസിയാണ് എന്റെ നാടകകളരി. അവിടെ ആദ്യമായി പോയപ്പോള്‍ സ്‌റ്റേജില്‍ എങ്ങനെയാണ് നില്‍ക്കേണ്ടതെന്ന് പോലും അറിയില്ല. അത്രയും കാലം പഠിച്ചതൊന്നും ഒന്നുമല്ലെന്ന് മനസിലായത് അവിടെ എത്തിയപ്പോഴാണ്. കാലിനിട്ട് നല്ല അടി കിട്ടിയിട്ടുണ്ട്. ഒത്തിരി സീനിയറായ നാടകക്കാരന്‍ ജോണ്‍സന്‍മാഷ് എന്നൊരാളുണ്ട്. പ്രായമുള്ള ആളാണ്. അദ്ദേഹം വലിയ വടി വച്ച് കാല് നേരെ വെക്കടീ എന്ന് പറഞ്ഞ് തല്ലും.
നമ്മളെങ്ങനെ നില്‍ക്കുന്നു, പൊസിഷന്‍ എങ്ങനെയാണ്, ഭാവങ്ങള്‍, ശബ്ദം ഇതെല്ലാം ശ്രദ്ധിക്കപ്പെടും. നാടകം ചെയ്യുന്ന ആളുകള്‍ വളരെ ബാസ് ഇട്ട് സംസാരിക്കുകയാണെന്നാണ് കരുതിയത്. എന്നാല്‍ കെപിഎസിയുടെ നാടകങ്ങള്‍ അങ്ങനെയായിരുന്നില്ല. നമ്മള്‍ എങ്ങനെ സംസാരിക്കുന്നു അതാണ് സ്റ്റേജിലും കാണാന്‍ സാധിക്കുക. അതുകൊണ്ട് ഇപ്പോള്‍ സ്‌കിറ്റ് ചെയ്താലും സിനിമ ചെയ്താലും അതിഭാവുകത്വം നമുക്ക് വരികയില്ല.
അന്ന് അവിടെ നിന്നും കിട്ടിയ അഭിനയമാണ് ഇപ്പോഴുള്ളതെന്ന് രശ്മി പറയുന്നു. നാടകത്തിലങ്ങനെ അഭിനയിച്ചതിന് ശേഷമാണ് ഞാന്‍ കല്യാണം കഴിക്കുന്നത്. 2006 ലാണ് വിവാഹം. നാടകം തുടരണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ ഭര്‍ത്താവിനോട് പറഞ്ഞില്ല. വീട്ടില്‍ ആലോചന വന്നിട്ട് നടത്തിയ കല്യാണമാണ്. ആറ് മാസത്തോളം സമയം കിട്ടിയത് കൊണ്ട് ഭയങ്കരമായി പ്രണയിക്കാന്‍ സാധിച്ചു. അക്കാലത്ത് ചേച്ചിയുടെ മകളെ കാണണമെന്ന് പറഞ്ഞ് ഞാന്‍ വീട്ടില്‍ നിന്നും ഇറങ്ങും. എന്നിട്ട് പുള്ളിയെ കാണാന്‍ പോകുമെന്നും നടി വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha


























