Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


താമരശേരി കോടതി വളപ്പിൽ അരങ്ങേറിയത്..നടുറോഡില്‍ തമ്മിലടിച്ച് കാമുകന്‍റെയും കാമുകിയുടെയും ബന്ധുക്കള്‍.. കോടതിയില്‍ പെണ്‍കുട്ടിയെ കാമുകനൊപ്പം പോകാനനുവദിച്ചുള്ള ഉത്തരവിന് പിന്നാലെ..


  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു


പി സി ജോർജും ഷോൺ ജോർജും ബി ജെ പിക്ക് പുറത്തേക്കോ..? സഭക്കെതിരായ പ്രസ്താവനകൾ.. അടിയന്തരമായി തിരുത്തിയില്ലെങ്കിൽ ബി ജെ പി വിടേണ്ടിവരുമെന്ന കൃത്യമായ സൂചന..


ഇറാൻ-യുഎസ് ചർച്ച പരാജയം..യുഎസ് പ്രതിനിധി സംഘം നിരാശരായി മടങ്ങി..യുദ്ധകാഹളം മുഴക്കി ട്രംപ്.. ഹോർമുസിൽ നിന്ന് തുടങ്ങും..അടുത്തത് എന്ത് നടപടിയെടുക്കും..?


മുള്‍മുനയില്‍ ലോകം... ഇസ്ലാമാബാദിൽ സമാധാന ചർച്ചയ്ക്കിടെ ഹോർമൂസിൽ അമേരിക്കയുടെ 2 പടക്കപ്പൽ, സൈനിക ബലത്തിൽ കടലിടുക്ക് തുറക്കാൻ അമേരിക്കൻ നാവിക സേനയുടെ നീക്കം? മൈനുകൾ നീക്കുന്നു

ആ യാത്രയിൽ എന്തോ മോശം സംഭവിച്ചേക്കുമെന്ന്, തരുണി മുൻകൂട്ടി കണ്ടൂ!! അറം പറ്റിയപോലെ ആ സന്ദേശം: എത്തിയപ്പോൾ കണ്ട ആ കാഴ്ച ഭയാനകമായിരുന്നു....

19 JANUARY 2023 03:50 PM IST
മലയാളി വാര്‍ത്ത

മലയാളിപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമായിരുന്നു തരുണി സച്ച്‌ദേവ്. സിനിമയില്‍ തിളങ്ങി നില്‍ക്കവെയാണ് തരുണിയെ മരണം കവര്‍ന്നെടുത്തത്. ഇപ്പോഴിതാ നേപ്പാൾ വിമാനാപകടത്തിനു ശേഷം തരുണിയുടെ മരണം വീണ്ടും ചർച്ചയാവുകയാണ്. തന്റെ പതിനാലാം പിറന്നാളാള്‍ ദിനത്തില്‍ അമ്മയ്ക്കൊപ്പം നേപ്പാളിലെ പൊഖാരയില്‍ നിന്ന് ജോംസോമിലേക്ക് പറക്കുമ്പോഴായിരുന്നു അപകടം. ജോംസോമിന് സമീപം വിമാനം തകര്‍ന്ന് വീഴുകയായിരുന്നു. മൂന്നുജോലിക്കാരും 16 ഇന്ത്യന്‍ വിനോദസഞ്ചാരികളും രണ്ട് ഡാനിഷ് പൗരന്മാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

പൊഖാരയില്‍ നിന്നും മുസ്താങിലെ ജോംസോങ്ങ് വിനോദസഞ്ചാരമേഖലയിലേക്ക് പോവുകയായിരുന്ന വിമാനമാണ് തകര്‍ന്നു വീണത്. തരുണിയുടെ അമ്മ ഗീത സച്ദേവും അപകടത്തില്‍ കൊല്ലപ്പെട്ടു. വിമാനാപകടത്തെക്കുറിച്ച് കേട്ടപ്പോള് തനിക്ക് ദേഷ്യമാണ് തോന്നിയതെന്ന് തരുണിയുടെ പിതാവായ ഹരീഷ് സച്ച്ദേവ് പറഞ്ഞതും ഏറെ ചർച്ചയായി. വിമാനാപകടത്തെക്കുറിച്ച് വീണ്ടും കേട്ടപ്പോള് സത്യത്തില് ദേഷ്യമാണ് തോന്നിയത്.

ഇവരൊന്നും ഇപ്പോഴും കാര്യങ്ങളെക്കുറിച്ച് മനസിലാക്കിയിട്ടില്ല. എത്ര പേരുടെ ജീവനും ജീവിതവുമാണ് നഷ്ടപ്പെടുന്നതെന്ന് അവര്ക്കറിയില്ല. ഈ ആളുകളുടെ വിമാനങ്ങള്ക്ക് നല്ല പഴക്കമുണ്ട്. സ്വന്തം നേട്ടത്തിനായി ഓടുന്നവര് മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്നില്ല. ഇത്തരത്തിലൊരു അപകടത്തിലാണ് എനിക്ക് ഭാര്യയേയും മകളേയും നഷ്ടമായത്. ഇപ്പോഴും അതേക്കുറിച്ച് ഓര്ക്കുമ്പോള് എനിക്ക് ഞെട്ടലാണ്.

തരുണിയും അമ്മ അപകടത്തിൽപെട്ട  സമയത്ത് സംഭവിച്ച കാര്യങ്ങളെക്കുറിച്ചും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു. ഞാന് അന്ന് മുംബൈയിലായിരുന്നു. ഭാര്യയും മോളും നേപ്പാളിലേക്ക് പോയിരുന്നു. ഗോവയില് പോവാനാണ് ആഗ്രഹമെന്ന് പറഞ്ഞ് മോള് ഒരു പ്ലാനുണ്ടാക്കിയിരുന്നു. അവിടെ പാരാഗ്ലൈഡിംഗ് നടത്താന് ആഗ്രഹമുണ്ടെന്നും എന്നോട് പറഞ്ഞിരുന്നു. ആ സമയത്ത് ഭാര്യ അവളുടെ സുഹൃത്തുക്കള്ക്കൊപ്പം നേപ്പാള് സന്ദര്ശിക്കാന് പോവുന്നുണ്ടായിരുന്നു. അപ്പോഴാണ് തരുണിയേയും കൂടെ കൂട്ടിയത്. താല്പര്യമില്ലാഞ്ഞിട്ടും മോളും അവർക്കൊപ്പം ചേരുകയായിരുന്നു.

 

ആ യാത്രയില് എന്തോ മോശം സംഭവിച്ചേക്കുമെന്ന് മോള്ക്ക് തോന്നിയിരുന്നുവെന്ന് തോന്നുന്നു. ഈ വിമാനം തകര്ന്നാല് ഞാന് നിന്നോട് ഐ ലവ് യൂ പറയുമെന്ന് അവള് ഒരു സുഹൃത്തിന് മെസ്സേജ് അയച്ചിരുന്നു. ആ യാത്രയ്ക്ക് മുന്പ് തരുണി മെസ്സേജ് അയച്ചതിനെക്കുറിച്ച് നേരത്തെ സുഹൃത്തുക്കളും തുറന്ന് പറഞ്ഞിരുന്നു. അമ്മയ്ക്കൊപ്പം ഒരു യാത്ര പോവുകയാണെന്നും, നിങ്ങളെയെല്ലാം എനിക്ക് മിസ് ചെയ്യുമെന്നുമായിരുന്നു മെസ്സേജ്. എന്താണ് ഇങ്ങനെ പറയുന്നതെന്ന് ചോദിച്ചപ്പോള് തമാശയാണെന്നായിരുന്നു മറുപടി. ആ വാക്കുകള് അറംപറ്റിയത് പോലെയാവുകയായിരുന്നു പിന്നീട്.

അപകടത്തെക്കുറിച്ച് അറിഞ്ഞ് അവിടെ എത്തിയപ്പോള് കണ്ട കാഴ്ച എന്നെ ഞെട്ടിച്ചിരുന്നു. മൃതദേഹങ്ങളില് നിന്നും സ്വര്ണ്ണവും പണവുമൊക്കെ എടുത്ത് പോവുന്നുണ്ടായിരുന്നു ചിലര്. ഭാര്യയുടെ സ്വര്ണ്ണാഭരണങ്ങളും കാശും വില കൂടിയ ഫോണുമെല്ലാം നഷ്ടമായിരുന്നു. എല്ലാം കൂടി 4 ലക്ഷം രൂപയോളം നഷ്ടം. അതൊന്നും ഞാന് ആ സമയത്ത് അറിഞ്ഞിരുന്നില്ല. ഭാര്യയേയും മകളേയും നഷ്ടമായതിന്റെ വേദനയിലായിരുന്നു. മകളുടെ ഡിവിഡി കാസറ്റും ഫോണും എനിക്ക് കിട്ടിയിരുന്നു. ആ അപകടത്തിന് ശേഷം ഭക്തിമാര്ഗം തിരഞ്ഞെടുക്കുകയായിരുന്നു ഞാന്.

വീട്ടിലൊരു ക്ഷേത്രം പണിതു. പൂജകളൊക്കെ ചെയ്യുന്നുണ്ട്. ആത്മീയതിലൂടെയാണ് ഞാന് ആ അപകടത്തെ ജീവിച്ചത്. ഇനി ഇത് മാത്രമേ എനിക്ക് ചെയ്യാനുള്ളൂയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. വിനയന്റെ തന്നെ സത്യം എന്ന ചിത്രത്തില്‍ തരുണി വേഷമിട്ടിരുന്നു. 2009 ല്‍ പുറത്തിറങ്ങിയ അമിതാഭ് ബച്ചന്‍ നായകനായ പാ, തമിഴിലെ വെട്രി സെല്‍വന്‍ എന്നീ ചിത്രങ്ങളിലും തരുണി അഭിനയിച്ചു. വെള്ളിനക്ഷത്രം എന്ന വിനയന്‍ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവര്‍ന്ന ബാലതാരമായിരുന്നു തരുണി സച്ച്‌ദേവ്. സിനിമകളിലും പരസ്യ ചിത്രങ്ങളിലും തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു തരുണിയുടെ അപ്രതീക്ഷ വിയോഗം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

COURT പൊരിഞ്ഞ അടി  (23 minutes ago)

  വിഖ്യാത പിന്നണിഗായിക ആശ ഭോസ്‌ലെ അന്തരിച്ചു.... മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം, 92 വയസായിരുന്നു  (27 minutes ago)

കരസേനയിലെ അഗ്നിവീർ ജനറൽ ഡ്യൂട്ടി & ട്രേഡ്സ് മാൻ പത്താം ക്ലാസ് വിഭാഗങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് റിക്രൂട്ട്മെന്റ് റാലി മൈസൂരുവിലെ (കർണാടക) ചാമുണ്ടി വിഹാർ സ്റ്റേഡിയത്തിൽ ഏപ്രിൽ 19 മുതൽ 26 വരെ  (31 minutes ago)

P C GEORGE വേലിയിൽ കിടന്ന പാമ്പിനെയെടുത്ത് തലയിൽ വച്ച അവസ്ഥ  (37 minutes ago)

ഹോർമുസിൽ നിന്ന് തുടങ്ങും  (45 minutes ago)

കന്നി രാശി: വിഷുഫലം 2026  (1 hour ago)

ചിങ്ങം രാശി: വിഷുഫലം 2026  (1 hour ago)

കർക്കിടകം രാശി: വിഷുഫലം 2026  (1 hour ago)

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ആദ്യ ജയം...  (1 hour ago)

മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ഇന്ന് നേർക്കുനേർ...  (2 hours ago)

വെള്ളറടയിൽ ക്ഷേത്രമോഷണത്തിനെത്തിയയാൾ കമ്മിറ്റി ഓഫീസിലിരുന്ന് ഉറങ്ങിപ്പോയി... ഒടുവിൽ പിടിയിൽ...  (2 hours ago)

റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റ് കൗണ്ടറുകൾ പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ...  (2 hours ago)

ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് 13 പേർക്ക് ദാരുണാന്ത്യം...‌  (2 hours ago)

നിയന്ത്രണം നഷ്ടപ്പെട്ട ഫ്‌ലൈ ആഷ് ടാങ്കർ ബിഎംഡബ്ല്യു കാറിന് മുകളിലേക്ക് മറിഞ്ഞ് മുതിർന്ന അഭിഭാഷകന് ദാരുണാന്ത്യം  (2 hours ago)

ചൈനയിൽ നടക്കുന്ന ഏഷ്യൻ ബാഡ്മിന്റൺ ചാമ്പ്യൻപ്പിന്റെ ഫൈനലിലെത്തി ഇന്ത്യൻ യുവ പുരുഷതാരം ആയുഷ് ഷെട്ടി...  (3 hours ago)

Malayali Vartha Recommends