മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന മുത്തച്ഛന്‍ വിടവാങ്ങിയിട്ട് രണ്ടുവര്‍ഷം...

നടന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ വേര്‍പാടിന് രണ്ടുവര്‍ഷം. മലയാളികളുടെ മനസ്സില്‍ നിറഞ്ഞുനിന്ന മുത്തച്ഛന്‍ വിടവാങ്ങിയത് 2021 ജനുവരി 20-നായിരുന്നു.
75-ാം വയസ്സില്‍ യാദൃച്ഛികമായി സിനിമാനടനാവുകയും 98 വയസ്സുവരെ മലയാളികളുടെ പ്രിയപ്പെട്ട മുത്തച്ഛനായി അഭിനയരംഗത്ത് തുടരുകയും ചെയ്ത പ്രതിഭാശാലിയായിരുന്നു അദ്ദേഹം.
തുറന്നമനസ്സോടെ ജീവിതത്തില്‍ ഇടപെട്ടതുപോലെയായിരുന്നു അദ്ദേഹത്തിന്റെ അഭിനയവുമെന്ന് മരുമകന്‍ കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. എ.കെ.ജി.യെ ഇല്ലത്ത് ഒളിവില്‍ പാര്‍പ്പിച്ച ഉണ്ണികൃഷ്ണന്‍ നമ്പൂതിരിക്ക് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്തബന്ധമായിരുന്നെന്നും കൈതപ്രം ഓര്‍മ്മിക്കുന്നു...
അതേസമയം മുത്തച്ഛന്‍ വേഷങ്ങളിലൂടെയാണ് ഉണ്ണികൃഷ്ണന്‍ നമ്പൂതിരി മലയാളസിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായത്. എഴുപത്തിയാറാം വയസ്സിലായിരുന്നു സിനിമയിലരങ്ങേറ്റം കുറിച്ചത്.
കൈതപ്രത്തിന്റെ വീട്ടിലെത്തിയ സംവിധായകന്‍ ജയരാജ് തന്റെ ദേശാടനം എന്ന പുതിയ ചിത്രത്തിലേക്ക് മുത്തച്ഛന്‍ കഥാപാത്രമായി കൈതപ്രത്തിന്റെ ഭാര്യാപിതാവിനെ അഭിനയിപ്പിക്കാമോ എന്ന് ചോദിക്കുകയായിരുന്നു. അങ്ങനെ, മലയാളത്തിന് മനോഹരമായി കുസൃതിയോടെ ചിരിക്കുന്ന ഒരു മുത്തച്ഛനെയാണ് കിട്ടിയത്.
"
https://www.facebook.com/Malayalivartha