പൂച്ചകളെയും, നായ്ക്കളെയും കൊണ്ട് ദുർഗന്ധം നിറഞ്ഞ കനകയുടെ വീട്; അമ്മയുടെ ആത്മാവിനെ വിളിച്ച് വരുത്താൻ ശ്രമം: വൈറലായി നടിയുടെ വെളിപ്പെടുത്തൽ....

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ തിളങ്ങി നിന്ന താരമാണ് കനക. സൗന്ദര്യം കൊണ്ടും അഭിനയമികവുകൊണ്ടും തെന്നിന്ത്യന്‍ സിനിമകളില്‍ സൂപ്പര്‍താര നായികയായി തിളങ്ങിയ നടി രജനീകാന്ത്, മമ്മൂട്ടി, മോഹൻലാൽ, വിജയ് കാന്ത്, പ്രഭു, കാർത്തിക് തുടങ്ങി തെന്നിന്ത്യയിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിക്കുകയും ചെയ്തു. മലയാളം, തമിഴ് ഭാഷകളില്‍ തിരക്കുള്ള നായികയായി ശോഭിക്കുമ്പോഴായിരുന്നു കനകയുടെ വിവാഹം. തുടര്‍ന്ന് സിനിമാ ലോകത്ത് നിന്നും താരം വിടവാങ്ങുകയായിരുന്നു. പിന്നീട് താരം ഈ ഇടക്കാലത്ത് വാർത്തകളിൽ നിറഞ്ഞത് അധികം ആരോടും അടുത്തിടപഴകാതെ വീട് അടച്ചുപൂട്ടി മാനസിക നില തെറ്റിയ താരത്തിന്റെ അവസ്ഥയായിരുന്നു.
ഇപ്പോഴിതാ കനകയെ പറ്റി നടി കുട്ടി പത്മിനി മുമ്പൊരിക്കൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കനകയുടെ അമ്മ ദേവികയുമായി സൗഹൃദം ഉണ്ടായിരുന്ന നടി ആണ് കുട്ടി പത്മിനി. 'കനക പിറക്കുന്നതിന് മുന്നേ കനകയുടെ അച്ഛൻ ദേവദാസും ദേവികയും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ദേവദാസ് പൊസസീവ് എന്നതിലപ്പുറം വളരെ ഇൻസെക്യൂർ ആയിരുന്നു. ദേവിക ഒരുപാട് വിട്ട് കൊടുക്കുമായിരുന്നു. എന്നാൽ കുഞ്ഞിന് മൂന്ന് വയസ്സാവുമ്പോഴേക്കും ഇരുവരും വേർപിരിഞ്ഞു.
പിന്നീട് ദേവികയുടെ ജീവിതം കനകയ്ക്ക് വേണ്ടിയായിരുന്നു. ഭർത്താവില്ല, മാതാപിതാക്കളില്ല, സഹോദരങ്ങളില്ല.. എല്ലാ സ്നേഹവും മകൾക്ക് കൊടുത്തു. കനകയ്ക്കും അമ്മയോട് വളരെ സ്നേഹം ആയിരുന്നു. സിനിമയിൽ അഭിനയിക്കുമ്പോൾ എല്ലാം നോക്കിയിരുന്നത് അമ്മയായിരുന്നു. കനക ആരോടും തെറ്റായ രീതിയിൽ സംസാരിച്ചില്ല. അമ്മയോടൊപ്പം വരും പോവും. പെർഫെക്ട് ആയി അഭിനയിച്ച് പോവും. അഭിനയിച്ച സിനിമകൾ എല്ലാം വലിയ ഹിറ്റ്'
എന്റെ വിവാഹം കഴിഞ്ഞതോടെ താരങ്ങളുമായുള്ള സൗഹൃദം നിലനിർത്താൻ കഴിഞ്ഞില്ല. കുറച്ച് നാളുകൾക്ക് ശേഷം ദേവിക അക്ക മരിച്ചെന്നാണ് അറിയുന്നത്. അമ്മ മരിച്ച ശേഷം കനകയ്ക്ക് ആ ദുഖം സഹിക്കാൻ പറ്റിയില്ല. അമ്മയില്ലാതെ ഒന്നും ചെയ്യാൻ അറിയില്ല. എല്ലാം അമ്മയുടെ ഇഷ്ടപ്രകാര ജീവിച്ച കനകയ്ക്ക് അമ്മ ഇല്ലാതെ ജീവിക്കാനായില്ല. കനക പുറത്തേക്ക് വരുന്ന് നിർത്തി. ആരോടും സംസാരിക്കാതായി. അപ്പോഴാണ് കനക ജീവിനോടെയുണ്ടോ എന്ന തരത്തിൽ വാർത്തകൾ വരുന്നത്. ഞാനും നടി രോഹിണിയും അവരെ കാണാൻ തീരുമാനിച്ചു. അപ്പോഴാണ് തനിക്കൊന്നും സഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കനക മാധ്യമങ്ങളോട് സംസാരിച്ചത്.
അത് കഴിഞ്ഞ കുറച്ച് നാളുകൾക്കുള്ളിൽ ഇലക്ഷന് വോട്ട് ചെയ്യാൻ കനക വന്നിരുന്നു. ഞാനും രോഹിണിയും ഓടിപ്പോയി അവരോട് സംസാരിച്ചു. നല്ല രീതിയിലാണ് സംസാരിച്ചത്. ഞാൻ നന്നായി ഇരിക്കുന്നു എന്ന് പറഞ്ഞു. കനകയുടെ വീട്ടിൽ ജോലി ചെയ്ത ഒരു ജോലിക്കാരി എന്നോട് പറഞ്ഞിട്ടുണ്ട്. 13 പൂച്ചക്കുട്ടികളും 10 നായ്ക്കുട്ടികളും കനകയുടെ വീട്ടിൽ ഉണ്ട്. വൃത്തികെട്ട മണം വീട്ടിൽ നിന്ന് വരും.യ ഇത്രയും പൂച്ചക്കുട്ടികളും നായ്ക്കുട്ടികളും ഉള്ള വീട് വൃത്തിയാക്കുക വലിയ ബുദ്ധിമുട്ടാണ്.
പക്ഷെ അവയെല്ലാം തന്റെ കുട്ടികളാണെന്ന് കരുതി വളർത്തുന്നു. ഞാൻ ഈ അഭിമുഖം കൊടുക്കുന്നതിന് മുമ്പ് കനക ഒരിടത്ത് പറയുന്നത് ഞാൻ കേട്ടു, എനിക്ക് വയസ്സായി എന്ന്. കനകയ്ക്ക് വയസ്സായെങ്കിൽ എന്നെയൊക്കെ എവിടെ കൊണ്ട് വെക്കണം. നന്നായാണ് അവർ സംസാരിച്ചത്. അവർ പുറത്ത് വരണം. പുറത്തിറങ്ങി നാല് പേരോട് സംസാരിച്ചാൽ മാത്രമേ സന്തോഷത്തോടെ ജീവിക്കാൻ പറ്റൂ. ചിലപ്പോൾ അവർ ഒറ്റയ്ക്ക് കഴിയാം എന്ന് കരുതിക്കാണും. ചിലപ്പോൾ ആരെങ്കിലും അവരെ പറ്റിച്ചിരിക്കാനം. കനക നല്ല രീതിയിൽ ജീവിക്കണം കാരണം ദേവിക നല്ല മനസ്സിനുടമ ആയിരുന്നു.
https://www.facebook.com/Malayalivartha