അവളെ ഒറ്റയ്ക്ക് കിട്ടാന്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചു.. ഞാന്‍ അയാളെ ചീത്ത വിളിച്ചു! ഐശ്വര്യയെ ഒറ്റയ്ക്ക് കിട്ടാന്‍ വേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ശരിക്കും തമാശയായിരുന്നു... മീ ടുവിൽ നടുക്കുന്ന തുറന്ന് പറച്ചിൽ

വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് ഐശ്വര്യ റായി ഇന്ന് കാണുന്ന നിലയിലേക്ക് വളര്‍ന്നത്. ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ മുന്‍നിര നടിയായി വളരാനും നടിയ്ക്ക് സാധിച്ചു. എന്നാല്‍ നടി എന്നതിനെക്കാളും നല്ലൊരു കുടുംബിനിയായി ജീവിക്കാനാണ് ഐശ്വര്യ ശ്രമിച്ചിട്ടുള്ളത്. അഭിഷേക് ബച്ചനുമായിട്ടുള്ള വിവാഹശേഷം നടി അത് പ്രവൃത്തിയിലൂടെ കാണിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ മീ ടുവിൽ ഹോളിവുഡിലെ കരുത്തനായ നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനുമായി ഐശ്വര്യയുടെ പേര് ഉയർന്ന കേൾക്കുകയാണ്. ഹാര്‍വി ഐശ്വര്യ ഒറ്റയ്‌ക്കൊരു മുറിയില്‍ കിട്ടാന്‍ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി ശ്രമിച്ചിരുന്നുവെന്നുമാണ് മീ ടുവിലെ തുറന്ന് പാർച്ചിലൂടെ പുറത്ത് വരുന്നത്.
ഐശ്വര്യയുടെ മാനേജരായിരുന്ന സൈമണ്‍ ഷെഫീല്‍ഡ് ആണ് ഹാര്‍വിയെക്കുറിച്ചുള്ള വെളിപ്പെടുത്തലുകള്‍ നടത്തിയത്. അതിങ്ങനെയായിരുന്നു... ''ഞാന്‍ ഇന്ത്യന്‍ നടി ഐശ്വര്യ റായിയുടെ മാനേജരായിരുന്നു. ഹാര്‍വി ഐശ്വര്യയെ ഒറ്റയ്ക്ക് കിട്ടാന്‍ വേണ്ടി നടത്തിയ കഷ്ടപ്പാടുകള്‍ ശരിക്കും തമാശയായിരുന്നു. അയാളൊരു പന്നിയായിരുന്നു. കാണാനും പെരുമാറ്റത്തിലുമെല്ലാം ഒരു ബിഗ് ബുള്ളി പിഗ്ഗ് തന്നെയായിരുന്നു. എന്നോട് മീറ്റിംഗില്‍ നിന്നും ഇറങ്ങി പോകാന്‍ പലവട്ടം അയാൾ ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഞാന്‍ മാന്യമായി അവഗണിക്കുകയായിരുന്നു. ഞങ്ങള്‍ അയാളുടെ ഓഫീസില്‍ നിന്നും ഇറങ്ങാന്‍ നേരം അയാള്‍ എന്നെ ഒരു മൂലയിലേക്ക് കൊണ്ടു പോയിട്ട് അവളെ ഒറ്റയ്ക്ക് കിട്ടാന്‍ ഞാന്‍ എന്ത് ചെയ്യണമെന്ന് ചോദിച്ചു. ഞാന്‍ അയാളെ ചീത്ത വിളിച്ചു. ഞാനും ആഷും തിരികെ ഹോട്ടലില്‍ എത്തിയപ്പോള്‍ ഞാന്‍ അയാൾക്ക് മീറ്റിംഗിനുള്ള സമ്മാനമായി ഡയറ്റ് കോക്ക് അയച്ചു കൊടുത്തു. ഞങ്ങള്‍ ബിസിനസ് ചെയ്തു. അവന്‍ എന്നെ ഭീഷണിപ്പെടുത്തി. എന്നെ ഈ മേഖലയില്‍ പൊറുപ്പിക്കില്ലെന്ന് പറഞ്ഞു. ഞാന്‍ അയാളോട് പറഞ്ഞത് അച്ചടിക്കാന്‍ സാധിക്കില്ല. എന്റെ ക്ലയന്റിന് മേല്‍ അവന്റെ ശ്വാസം പോലും പെടാതിരിക്കാന്‍ ഞാന്‍ നോക്കിയിട്ടുണ്ടെന്നും ഷെഫീല്‍ഡ് പറഞ്ഞു.
https://www.facebook.com/Malayalivartha























