Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അതിജീവിതയുടെ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ വലിയ രീതിയിൽ ശ്രമം നടന്നിരുന്നുവെന്ന ആരോപണത്തിന് പിന്നാലെ ബൈജു കൊട്ടാരക്കെതിരെ ദിലീപ് അനുകൂലികളുടെ ഭാഗത്ത് നിന്നും തെറിവിളി ശക്തം!

06 MARCH 2023 07:48 AM IST
മലയാളി വാര്‍ത്ത

വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം 'ന്റെിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് തിരിച്ച് വന്നിരിക്കുകയാണ് നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത. വലിയ സ്വീകരണമായിരുന്നു താരത്തിന്റെ തിരിച്ചുവരവിന് ലഭിച്ചത്. എന്നാൽ സിനിമയെ ഡീഗ്രേഡ് ചെയ്യാൻ വലിയ രീതിയിൽ ശ്രമം നടന്നിരുന്നുവെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം തന്നെ സംവിധായകൻ ബൈജു കൊട്ടാരക്കര രംഗത്ത് എത്തിയിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു ബൈജുകൊട്ടാരക്കര വെളിപ്പെടുത്തൽ നടത്തിയത്. എന്നാൽ ബൈജുകൊട്ടാരക്കരയുടെ ഈ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. 'പടം നല്ലതാണോ എങ്കിൽ ഓടും. അയിന് ദിലീപിന്റ്റ് തലേലോട്ട് വെക്കുന്ന നിങ്ങളോടൊക്ക് എന്താ പറയാനാണ്, അദ്ദേഹത്തിന് സിനിമയിൽ അഭിനയിക്കണ്ടേ, പൊതു പരിപാടിയിൽ പങ്കെടുക്കാൻ പറ്റില്ലേ' എന്നാണ് ദിലീപ് അനുകൂലിയായ ഒരു വ്യക്തി ബൈജു കൊട്ടാരക്കരയോട് ചോദിക്കുന്നത്.

ദിലീപ് അനുകൂലികളുടെ' ഭാഗത്ത് നിന്ന് വലിയ തോതിലുള്ള തെറിവിളിയും ബൈജു കൊട്ടാരക്കെതിരെ ഉയരുന്നുണ്ട്. ഫേസ്ബുക്കിലെ കമന്റ് ബോക്സിലാണ് ബൈജു കൊട്ടാരക്കരയ്ക്കെതിരായ തെറിവിളി ശക്തം. എന്നാല്‍ യൂട്യൂബ് ചാനലില്‍ കാര്യം നേരെ മറിച്ചാണ്. ബൈജു കൊട്ടാരക്കരയുടെ വാദങ്ങളെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് വന്നിരിക്കുന്നത്. എത്ര തകർക്കാന്‍ നോക്കുന്നോ അതിനെയെല്ലാം അതിജീവിച്ച് നടി ഉയർന്ന് വരും എന്ന് തുടങ്ങിയ കമന്റുകളാണ് യൂട്യൂബ് കമന്റ് ബോക്സിലുള്ളത്.

ബൈജുകൊട്ടാരക്കരയുടെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു.. ചിത്രത്തിനെതിരെ നാനാഭാഗത്ത് നിന്നും ശക്തമായ നീക്കമാണ് ഉണ്ടാവുന്നത്. സമൂഹമാധ്യമങ്ങളില്‍ ചിത്രത്തിനെതിരെ പ്രചരണം നടത്താന്‍ സൈബർ ക്വട്ടേഷനും കൊടുത്തിട്ടുണ്ടെന്നാണ് ഇവരില്‍ ചിലരില്‍ നിന്ന് ലഭ്യമായ വിവരങ്ങളെന്നുമാണ് ബൈജു കൊട്ടാരക്കര പറയുന്നത്. ചിത്രത്തിന്റെ സാറ്റ്ലൈറ്റ് റൈറ്റ് ചാനലുകള്‍ വാങ്ങാത്തിന് കാരണം കൊച്ചി ആലുവ കേന്ദ്രീകരിച്ചുള്ള ഒരു സംഘത്തിന്റെ സമ്മർദ്ദമാണെന്നാണ് ആക്ഷേപം. മുമ്പ് മലയാള സിനിമ നിയന്ത്രിച്ചിരുന്ന ഈ സംഘം പുതിയ തലമുറ മികച്ച സിനിമകളുമായി മുന്നോട്ട് വന്നപ്പോള്‍ പിന്നോട്ട് പോയി. നടിയെ ആക്രമിച്ച കേസിലെ പ്രതികളുമായി ഇവർക്ക് ശക്തമായ ബന്ധമുണ്ടെന്നും ആരോപണമുണ്ടായിരുന്നു. അതിജീവിത വീണ്ടും മലയാള സിനിമയില്‍ ശക്തമായ സാന്നിധ്യമായി മാറുന്നത് മലയാളത്തിലെ ഒരു പ്രമുഖ നടനെ അത് ബാധിക്കുകയും ചെയ്യും. ആറ് വർഷത്തോളമായി ഈ നടന്റെ അത്ര ശുഭകരമല്ലെന്നും ബൈജു കൊട്ടാരക്ക പറയുന്നു.

 

 

ഡബ്ബിംഗ് ആർട്ടിസ്റ്റായ ഭാഗ്യലക്ഷ്മി ഇവരെ കുറിച്ച് ചില പരാമർശം നടത്തിയിരുന്നു. ചില തീയറ്ററുകളിൽ രണ്ടോ മൂന്നോ ആളുകളും കുറച്ച് റെപ്രസന്റേറ്റീവുമാരുമൊക്കെ നിന്നിട്ട് ഈ പടം കൊള്ളില്ല മറ്റ് പടം വല്ലതും കേറി കാണൂ എന്ന് പറഞ്ഞിട്ട് ചെല്ലുന്ന ആളുകളെ അവിടെ നിന്ന് മാറ്റി വിടുന്ന പ്രവണ പോലും ഉണ്ടായി. അതിജീവിത സിനിമയിലേക്ക് തിരിച്ച് വന്നപ്പോൾ കെകെ രമ, കുഞ്ചാക്കോ ബോബൻ, മാധവൻ തുടങ്ങി നിറയെ പേർ അവരുടെ തിരിച്ച് വരവിനെ പ്രശംസിച്ച് വീഡിയോ പങ്കുവെച്ചിരുന്നു. സിനിമ നല്ല നിലയിൽ ഓടണമെന്നായിരുന്നു എല്ലാവരും ആഗ്രഹിച്ചത്. അത്യാവശ്യം നല്ല സിനിമയായിരുന്നു. ഷറഫുദ്ദീനാണ് ചിത്രത്തിലെ നായകൻ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (10 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (13 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (13 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends