Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഞാന്‍ കണ്ണാടിയില്‍ നോക്കി പൊട്ടിക്കരയുമ്പോള്‍, നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും... എന്നെ ക്രൂരമായി ഉപദ്രവിച്ച ശേഷം അയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി.. ക്രൂരതയ്ക്കൊരു മുഖമുണ്ടെങ്കില്‍ അത് അയാളുടെ മുഖമായിരിക്കും! കാമുകനിൽ നിന്നും നേരിടേണ്ടി വന്ന പീഡന വിവരം വെളിപ്പെടുത്തി നടി അനിഖ വിജയ് വിക്രമൻ

06 MARCH 2023 11:18 AM IST
മലയാളി വാര്‍ത്ത

വിഷമകരൻ എന്ന കോളിവുഡ് സിനിമയിലൂടെ പ്രേഷകരുടെ മനം കവർന്ന നടി സൗന്ദര്യംകൊണ്ടും അഭിനയ മികവുകൊണ്ടും ചെറിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധകരെ നേടിയ താരമാണ് അനിഖ വിജയ് വിക്രമൻ. ഇപ്പോഴിതാ താരം തന്നെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങൾ കണ്ട് ഞെട്ടിത്തരിച്ചിരിക്കുകയാണ് ആരാധകർ. നടി തന്നെ സോഷ്യൽ മീഡിയ പേജുകളിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ചിത്രങ്ങളിൽ അതിക്രൂരമായ ശാരീരിക പിഡനത്തിന് ഇരയായതായി വെളിപ്പെടുത്തുന്നു. മുൻ കാമുകൻ്റെ ക്രൂരമായ മർദനത്തിന് ഇരയായ നടി തൻ്റെ പരിക്കുകളും തനിക്കു സംഭവിച്ചതും താരം തന്നെ തുറന്ന് പറയുകയാണ്..

അനിഖയുടെ കുറിപ്പ് ഇങ്ങനെ...

നിര്‍ഭാഗ്യവശാല്‍ അനൂപ് പിള്ള എന്നൊരാളുമായി ഞാന്‍ ഇഷ്ടത്തിലായിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അയാള്‍ എന്നെ മാനസികമായും ഏറ്റവുമൊടുവില്‍ ശാരീരികമായും പീഡിപ്പിക്കുകയായിരുന്നു. ഇതെല്ലാം ചെയ്തശേഷം അയാള്‍ എന്നെ ഭീഷണിപ്പെടുത്തുകയും ചെയ്യും. ഇയാള്‍ ഇത്തരത്തില്‍ പെരുമാറുമെന്ന് ഞാന്‍ സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല. അയാള്‍ രണ്ടാം തവണയും എന്നെ ഉപദ്രവിച്ചപ്പോള്‍ ഞാന്‍ ബെംഗളൂരു പൊലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യമായി ഇയാള്‍ എന്നെ മര്‍ദ്ദിച്ചത് ചെന്നൈയില്‍ വച്ചാണ്. അന്ന് മര്‍ദ്ദിച്ചശേഷം എന്റെ കാലില്‍ വീണ് ഒരുപാട് കരഞ്ഞു. വിഡ്ഢിയായ ഞാന്‍ മനസ്സലിഞ്ഞ് ആ സംഭവം വിട്ടുകളഞ്ഞു. രണ്ടാം തവണയും അയാള്‍ ഉപദ്രവിച്ചു. അന്നും ഒന്നും സംഭവിച്ചില്ല. അയാള്‍ പൊലീസുകാര്‍ക്ക് പണം നല്‍കി അവരെ വലയിലാക്കിയിരുന്നു. തുടര്‍ന്ന് പൊലീസ് ഒപ്പമുണ്ടെന്ന ധാര്‍ഷ്ട്യത്തില്‍ അയാള്‍ ഉപദ്രവം തുടര്‍ന്നു. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ക്കിടെ ഞാന്‍ പലകുറി ഉപദ്രവിക്കപ്പെട്ടു, വഞ്ചിക്കപ്പെട്ടു. ഇതോടെ അയാളെ ഉപേക്ഷിക്കാന്‍ ഞാന്‍ തീരുമാനിച്ചു. പക്ഷേ, എന്നെ വിടാന്‍ ആ മനുഷ്യന്‍, അങ്ങനെ വിളിക്കാമോ എന്ന് ഇപ്പോഴും തീര്‍ച്ചയില്ല, ഒരുക്കമായിരുന്നില്ല. ഞങ്ങള്‍ സുഹൃത്തുക്കളായിരുന്നു. അത് സത്യമാണ്. ഞാന്‍ ഷൂട്ടിങ്ങിന് പോകാതിരിക്കാന്‍ അയാള്‍ എന്റെ ഫോണ്‍ എറിഞ്ഞു തകര്‍ത്ത സംഭവങ്ങളുണ്ട്. ഞങ്ങള്‍ ബന്ധം പിരിഞ്ഞ ശേഷവും ഞാനറിയാതെ അയാളുടെ ലാപ്‌ടോപ്പില്‍ കണക്ട് ചെയ്തിരുന്ന എന്റെ ഫോണിലൂടെ വാട്‌സാപ്പ് ചാറ്റുകള്‍ പോലും നിരീക്ഷിക്കുന്നുണ്ടായിരുന്നു.

ഹൈദരാബാദിലേക്ക് മാറുന്നതിന് രണ്ടു ദിവസം മുമ്പ് അയാള്‍ എന്റെ ഫോണ്‍ ലോക്ക് ചെയ്തു. പിന്നീട് എന്നെ ക്രൂരമായി മര്‍ദ്ദിച്ചു. സത്യത്തില്‍ ഞാന്‍ തകര്‍ന്നുപോയി. ഫോണ്‍ തിരികെ തരാന്‍ അപേക്ഷിച്ച എന്റെ മേലെ കയറി ഇരിക്കുകയാണ് അയാള്‍ ചെയ്തത്. എന്റെ നാലിരട്ടി വലുപ്പമുള്ളയാളാണെന്ന് ഓര്‍ക്കണം. എന്റെ വായും മൂക്കും പൊത്തിപ്പിടിച്ച് അയാള്‍ ശ്വാസംമുട്ടിച്ചു. തൊണ്ടയില്‍നിന്ന് ശബ്ദം പോലും പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല. എന്റെ ബോധം നഷ്ടപ്പെടുമെന്ന് ഉറപ്പായപ്പോഴാണ് അയാള്‍ കൈ മാറ്റിയത്. എന്റെ ജീവിതത്തിലെ അവസാന രാത്രിയാണ് അതെന്നു ഞാന്‍ കരുതി. അവിടെനിന്ന് എഴുന്നേറ്റ ഞാന്‍ അടുത്ത മുറിയിലേക്ക് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. അയാള്‍ അവിടെയും വന്നു. പുറത്തുപോയി ഫ്‌ളാറ്റിന്റെ സുരക്ഷാ ജീവനക്കാരനോടു പരാതിപ്പെട്ടെങ്കിലും അയാള്‍ നിസഹായനായിരുന്നു. അതോടെ ഞാന്‍ ബാത്‌റൂമില്‍ കയറി വാതിലടച്ച് രാവിലെ വരെ അവിടെയിരുന്നു. ഞാന്‍ ഈ മുഖം വച്ച് നീ ഇനി എങ്ങനെ അഭിനയിക്കുമെന്ന് കാണാമെന്നു പറഞ്ഞാണ് അയാള്‍ മര്‍ദ്ദിച്ചിരുന്നത്.

ഞാന്‍ കണ്ണാടിയില്‍ നോക്കി പൊട്ടിക്കരയുമ്പോള്‍, നിന്റെ നാടകം കൊള്ളാം എന്ന് പറഞ്ഞ് അയാള്‍ ഉച്ചത്തില്‍ പൊട്ടിച്ചിരിക്കും. എന്നെ ക്രൂരമായി ഉപദ്രവിച്ച ശേഷം അയാള്‍ സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ പോയി. ഞാന്‍ ശരിക്കും തകര്‍ന്നു പോയിരുന്നു. ക്രൂരതയ്ക്കൊരു മുഖമുണ്ടെങ്കില്‍ അത് അയാളുടെ മുഖമായിരിക്കും. ഇതെല്ലാം ചെയ്ത ശേഷവും അയാളുടെ പ്രശ്‌നം ഞാന്‍ വീട്ടുകാരോടും പൊലീസിനോടും പരാതിപ്പെടുമോ എന്നതു മാത്രമായിരുന്നു.

ശാരീരികമായും മാനസികമായും എന്റെ അവസ്ഥ പഴയ പടിയാകാന്‍ കുറേ സമയമെടുത്തു. പക്ഷേ, ഇത്തവണ ഇതങ്ങനെ വിടാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു. എന്താണ് ചെയ്യേണ്ടതെന്ന് എന്റെ കുടുംബത്തിന് യാതൊരു പിടിയുമുണ്ടായിരുന്നില്ല. ഈ ലോകം ഇരുള്‍ മൂടിയതാണെന്ന് ഒരു ഞെട്ടലോടെ ഞാന്‍ തിരിച്ചറിഞ്ഞു. സുഹൃത്തുക്കളെന്ന് ഞാന്‍ വിശ്വസിച്ചിരുന്ന ചിലരും ചതിച്ചു. പണമാണ് മനുഷ്യത്വത്തെക്കാള്‍ വലുതെന്ന് അവര്‍ എന്നെ പഠിപ്പിച്ചു. ദൈവാനുഗ്രഹത്താല്‍ ഈ വെല്ലുവിളിയെല്ലാം തരണം ചെയ്യാന്‍ എനിക്കു സാധിച്ചു. ഇത്രയും കാലം ഞാന്‍ എനിക്ക്, പ്രത്യേകിച്ചും എന്റെ കുടുംബത്തിന് അര്‍ഹിക്കുന്ന ബഹുമാനം നല്‍കിയിട്ടില്ല. ആ മോശം കാലത്തിന്റെ ഓര്‍മകളില്‍ നിന്ന് മോചിതയാകാന്‍ എടുത്ത ഒരു മാസക്കാലം, ഇങ്ങനെയൊരാള്‍ക്കൊപ്പം കഴിഞ്ഞതിന് ഞാന്‍ എന്നോടു തന്നെ സ്വയം ക്ഷമിക്കുക കൂടിയായിരുന്നു. എനിക്ക് അച്ഛനെ നഷ്ടപ്പെട്ടതും സഹോദരന്‍മാരില്ലാത്തതുമാണ് ഇത്തരമൊരു ക്രൂരത ചെയ്യാന്‍ അയാള്‍ക്ക് ബലമായത്. ഈ ചെറിയ ജീവിതത്തിനിടയില്‍ എല്ലാവരോടും ക്ഷമിക്കുന്നതാണ് നല്ലതെന്ന് എനിക്കറിയാം. ഞാന്‍ എല്ലാം മറന്ന് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്തിയെങ്കിലും, അയാളോടു ക്ഷമിക്കാനാകുമെന്ന് തോന്നുന്നില്ല. ഞാന്‍ കര്‍മയില്‍ വിശ്വസിക്കുന്നു. ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഞാന്‍ പൊലീസില്‍ പരാതി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അയാള്‍ നിലവില്‍ ഒളിവിലാണ്. ഇപ്പോള്‍ അമേരിക്കയിലെ ന്യൂയോര്‍ക്കിലാണ് അയാളുള്ളത്. തുടര്‍ച്ചയായി എനിക്കെതിരെ ഭീഷണികള്‍ വരുന്ന സാഹചര്യത്തിലാണ് ഇതെല്ലാം ഞാന്‍ ഇവിടെ തുറന്നെഴുതുന്നത്. എന്നെയും എന്റെ കുടുംബത്തെയും കുറിച്ച് അയാള്‍ പറഞ്ഞു നടക്കുന്ന നുണകള്‍ വിശ്വസിച്ച് എന്നെ വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്യുന്നവരുണ്ട്. ഇപ്പോള്‍ ഞാന്‍ ഇതില്‍നിന്നെല്ലാം പൂര്‍ണമായും മുക്തിയായി ഷൂട്ടിംഗില്‍ വ്യാപൃതയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു താരം കുറിപ്പ് അവസാനിപ്പിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (11 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (11 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (13 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (13 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (13 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (14 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (14 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (14 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (14 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (14 hours ago)

Malayali Vartha Recommends